Site-specific work by KMB 2016 artist at Aspinwall House given context by troubled construction
Kochi, : The title of Bob Gramsma’s installation ‘riff off OI#16238’ comes from music, where the term means: to improvise on a recognisable, established piece. What the Swiss artist went through to put up his work at the Kochi-Muziris Biennale was nothing if not operatic.
The first act, of excavating earth from the site at Aspinwall House – likened to “borrowing both the soil and the compressed culture”, was always going to be difficult. Drawing line markers let him see what and how big it could be, but Gramsma said, “Once you start digging, you lose control and the picture of the sculpture because you go into the hollowness of the form.”
“That's a tricky thing because it's not something that you can see happening,” he added. When peeling away layers of dirt and the histories imprinted therein – a metre of soil takes centuries to form naturally, “visualising the space” becomes especially important. The history Gramsma was particularly interested in digging up and building over with his “hyper-local” work was the lost port town of Muziris, to which Kochi shares an umbilical connection.
Into the vacuum of absent earth, he intended to put in a steel-reinforced concrete cast. About 110 tonnes of wet concrete was mixed and rolled, wooden planks had been lined up against the cavity to prevent slippage and the palm trees at the site were pulled apart to bring in the mixer.
“Everything was settled and the hole was finished and everybody was prepared. The moment we started pouring in the concrete, the sky opened up and water started falling into the hole. But by that point, we could not afford to stop even though the machine pouring in the concrete was blocked-up several times. The plans did not account for this,” Gramsma said.
The incessant evening storm threatened to flood his sculpture, like Muziris. Then, “something happened” as a small army worked all night under the cover of a stretched tarpaulin – to protect both themselves and the concrete from the pelting rain – and saw the job through.
“It continued to rain and work continued to go on. We could not speak each other’s languages but we all made contact step by step, communicated and understood what we had to do. That night, different cultures speaking different languages came together to work very hard and in the end we succeeded together,” Gramsma said.
The third act involved using the concrete slab’s own weight to lift it up from the cavity and positioning it at a roughly 170-180 degree angle to the site as a sculptural mirror image of its previous resting place in the void below. The intent was to make the installation a commentary on the various forces and state of flux inherent to all spaces over time.
“We brought in a crane – not to lift up the slab, but to lend its weight and use its jacks to secure the sculpture. Then we returned the dug-up earth to the other end of the sculpture to help it rise up under the weight. After hours of work and worry, we saw a little gap,” Gramsma said.
It was slow going, but the team realised “it wasn't going to work until it did”. As the gap grew bigger, one of the four wires attached to support the slab snapped. By then however, a 160-degree inclination had been achieved.
“It is a few degrees less than we planned for, but I think that in these conditions, we were very lucky,” said Gramsma, who has left the sculpture exposed to be reclaimed by the elements and time. Just at this moment, however, it is one of the most talked-about works at the Biennale.
കലാപരമായ ശേഷിപ്പുകളിലൂടെ ചരിത്രത്തെ തേടി ബോബ് ഗ്രാംസ്മാ
കൊച്ചി: പുരാതന മുസിരിസ് തുറമുഖം വെള്ളപ്പൊക്കത്തില്‍ നശിച്ചതുപോലെയാണ് കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രതിഷ്ഠാപനം സ്ഥാപിക്കാനിറങ്ങിത്തിരിച്ച സ്വിസ് കലാകാരന്റെ അനുഭവം.
കലാസൃഷ്ടി നടത്തുമ്പോള്‍ ഇത്രയും വെല്ലുവിളി നേരിടേണ്ടി വന്ന അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് ബോബ് ഗ്രാംസ്മയെന്ന ഈ കലാകാരന്‍ പറയുന്നു. പക്ഷേ പിന്തിരിയാതെ ഗ്രാസ്മ സൃഷ്ടിച്ച റിഫ് ഓഫ് 2016 (riff off.OI#16238) ഇന്ന് ബിനാലെയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നു.
ഭൂകമ്പം നടന്ന സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിഷ്ഠാപനമാണ് ഗ്രാംസ്മാ നടത്താനുദ്ദേശിച്ചിരുന്നത്. അതിനായി വിണ്ടു കീറിയ ഭൂമിയും അതിലേക്ക് വീണു കിടക്കുന്ന കോണ്‍ക്രീറ്റിന്റെ ഭാഗവുമാണ് ഉദ്ദേശിച്ചത്. 110 ടണ്‍ ഭാരം വരുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉണ്ടാക്കുന്ന അവസരത്തില്‍ തന്നെ പ്രകൃതി രോഷം കൊണ്ടു. ആ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു പെയ്തത്.
മുസിരിസിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പേമാരി തന്റെ കലാസൃഷ്ടിയെയും നശിപ്പിക്കുമോയെന്ന താന്‍ ഭയന്നിരുന്നതായി ഗ്രാംസ്മാ പറഞ്ഞു. എന്നാല്‍ തൊഴിലാളികളുടെ ഉത്സാഹത്തില്‍ അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ടാര്‍പാളിന്‍ കെട്ടിയായിരുന്നു പിന്നീടുള്ള പണികള്‍. അത് ചെയ്തുതീര്‍ത്തെങ്കിലും ബാക്കി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു.
കുഴിയിലേക്ക് വീണുകിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഏതാണ്ട് 170 ഡിഗ്രി ഉയര്‍ന്നു നില്‍ക്കണമെന്നാണ് ഉദ്ദേശിച്ചത്. കൂറ്റന്‍ ക്രെയിന്‍ കൊണ്ടുവന്ന് അതുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ പിന്‍ഭാഗത്തിന്റെ ഭാരം കാരണം സ്ലാബ് കൂടുതല്‍ ഉയര്‍ന്നു പോയി. ഉദ്ദേശിച്ചതു പോലെ പ്രതിഷ്ഠാപനം നിറുത്താന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ ഗ്രാംസ്മയ്ക്ക പക്ഷേ വിഷമമില്ല. കാരണം ഗ്രാംസ്മയും സൃഷ്ടിയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതുതന്നെ.
ഉത്ഖനനമാണ് ഏതൊരു ചരിത്രാന്വേഷകന്റെയും നിര്‍ണായക മുഹൂര്‍ത്തമെന്ന് ഗ്രാംസ്മ പറയുന്നു. എന്തിനു വേണ്ടി ഉത്ഖനനം നടത്തണം, കാരണം പ്രകൃതി ദുരന്തങ്ങളിലൂടെയാണ് ചരിത്രം മറഞ്ഞുപോയത്. അതിനെ തിരികെ കൊണ്ടുവരാന്‍ മണ്ണില്‍ കുഴിക്കല്‍ തന്നെയാണ് വഴി. ഇത് പ്രമേയമാക്കിയാണ് കുഴിയില്‍ വീണുകിടക്കുന്ന ഭൂകമ്പത്തിന്റെ അവശിഷ്ടമെന്ന സാധ്യത താന്‍ മനസില്‍ കണ്ടതെന്നും ഗ്രാംസ്മ പറഞ്ഞു.
No comments:
Post a Comment