Tuesday, February 28, 2017

കളിച്ചും പഠിച്ചും ബിനാലെയില്‍ കുട്ടികള്‍ക്ക് 'ഒറിഗാമെട്രിയ' പരിശീലന കളരി






KBF initiatives building environment of art learning, ecosystem of creativity

Kochi, Feb 26: When sixth grader Arjun S. began folding pieces of craft paper into origami shapes, little did he know he was imbibing core principles of geometry. Inspired by artworks at Kochi-Muziris Biennale 2016, he made cubes, butterflies, and even helped build a pyramid.

Arjun was among a group of more than 30 middle school students from Kendriya Vidyalaya Kadavanthara that participated in a two-day ‘Origametria’ workshop – the latest in a series of workshops conducted by the Kochi Biennale Foundation’s Art by Children (ABC) initiative.

“This was a fun experience of learning. Though we were taught many geometric concepts, it became more involving when we started creating using those concepts. After making these objects, it gives us a sense of fulfillment,” said Athira Menon, a participant at the workshop held from February 24-25 at the Architectural pavilion in Aspinwall House.

That sense of accomplishment has been a common refrain at ABC workshops over the past few months. Already, the initiative has reached out to over 2,000 students and nearly 50 schools across the state. It aims to reach 100 schools across all 14 districts and engage over 5,000 children and school teachers through artist facilitators over its six-month run.
In so doing, it contributes to the development of what Polly Brannan, Education Curator for the Liverpool Biennial and one of a number of facilitators who have helmed specially-themed workshops in recent months, described as an “ecosystem of creativity”.

It is this ecosystem the KBF is looking to sustain and grow – independent of, yet inspired by, the Biennale – through its year-round core art education and outreach programmes besides a stable of other collaborations and projects to widen public engagement. Each reflects the KBF’s commitment to disseminate, study, teach and view art. These programmes include seminars, talks, art exchange and residency programmes – of which the newly instituted Trans Indian Ocean Artists Exchange project with the UAE and the Pepper House residency are examples.

The KBF’s flagship art education initiative is the Students’ Biennale (SB), a one-of-its-kind platform for both the production of aspiring Indian artists and on-the-job development of the individual curatorial craft and practices of emerging art curators. Unparalleled in India in terms of scope and ambit, it channels the energies of India’s only Biennale into its art schools, challenging students across to go beyond the constraints of curriculum.

Spread over seven sites in the Mattancherry-Jew Town area in close proximity to KMB 2016 venues, the exhibition – the culmination of the SB’s second edition that saw a team of 15 hand-picked young curators reach out to 55 art schools across India over 2015-16 – presents the works of 465 art students from Shillong to Surat and Kashmir to Kalady.

“The stimulating works exhibited at SB 2016 showcase what could be at future Biennales. But for the curators, the year of conducting institution visits and interactions besides organising workshops and interventions allowed us to reflect on curatorial and art practice. This has been as important and as invaluable an experience as the exhibition itself – since there is no other discourse on this subject in India outside the art schools,” said Naveen Mahantesh, a SB curator.
In order to fill this vacuum between art education and practice, the KBF looks to build strategic partnerships with like-minded individuals as well as institutions and sponsors across India and elsewhere. ABC, for instance, is powered by pharma major and outreach partner Merck, while the SB – run in collaboration with the Foundation for Indian Contemporary Art (FICA) and the Foundation for Indian Art and Education (FIAE) – is supported by Tata Trusts.
To this end also, the KBF joined up earlier this month with the ‘New North and South’ network – a hub for collaboration in art and knowledge production and exchange comprising 10 highly influential contemporary arts institutions from across South Asia and North England.

“The stakes are more than just bringing a few individuals together. By fostering such linkages, the KBF is helping build an environment of art networks and fraternities that extends learning spaces and niches of creativity beyond traditional art enclaves. As this alternate structure matures, we will see the democratisation of art in India,” said KBF Secretary Riyas Komu.
ENDS





കളിച്ചും പഠിച്ചും ബിനാലെയില്‍ കുട്ടികള്‍ക്ക്
'ഒറിഗാമെട്രിയ' പരിശീലന കളരി

കൊച്ചി: ആറാം ക്ലാസുകാരന്‍ അര്‍ജുന്‍ തിരക്കിലാണ്.  ശ്രദ്ധ കയ്യിലിരിക്കുന്ന സമചതുരത്തിലുള്ള കടലാസ് പലതായി മടക്കുന്നതില്‍ മാത്രം. ഉദ്ദേശിക്കുന്ന രൂപം കിട്ടാതെ വരുമ്പോള്‍ ക്ഷമയോടെ വീണ്ടും മടക്കുകള്‍ ശരിയാക്കും. ഒടുവില്‍ കിട്ടുന്ന രൂപം ജാമ്യതീയ ശാസ്ത്രത്തിലെ (ജ്യോമെട്രി) പ്രധാനപ്പെട്ട ഒന്നാണെന്ന് അവന്‍ അറിഞ്ഞിരുന്നില്ല.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ഭാഗമായി ആസ്പിന്‍വാള്‍ ഹൗസിലെ വാസ്തുകലാ പന്തലില്‍ സംഘടിപ്പിച്ച 'ഒറിഗാമെട്രിയ' പരിശീലന കളരി കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും ഒരേ അളവില്‍ പകര്‍ന്നു നല്‍കി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ യു പി ക്ലാസുകളില്‍ നിന്നുള്ള 30 വിദ്യാര്‍ത്ഥികളാണ് ഈ ദ്വിദിന പരിശീലന കളരിയില്‍ പങ്കെടുത്തത്.

ജാമ്യതീയ രൂപങ്ങളും അവയുടെ പ്രാഥമിക പാഠങ്ങളും വിദ്യാര്‍ത്ഥികള്‍ പഠിച്ചു തുടങ്ങുന്നത് യുപി ക്ലാസുകള്‍ മുതലാണ്. ഈയവസരത്തില്‍ കണക്കില്‍ പതിവായി ഉണ്ടാകുന്ന മടുപ്പ് ഇല്ലാതാക്കാന്‍ ഇത്തരം ക്ലാസുകള്‍ ഉപകരിക്കുമെന്ന് ഒറിഗാമെട്രിയ പരിശീലകനായ ആന്‍ോ ജോര്‍ജ് പറഞ്ഞു. ഇത് അധ്യയനത്തിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ആന്റോയും സംഘവും.
തമാശകളിലൂടെയുള്ള പഠനം ഏറെ ഇഷ്ടപ്പെട്ടെന്ന് വിദ്യാര്‍ത്ഥി ആതിര മേനോന്‍ പറഞ്ഞു. ജാമ്യതീയ രൂപങ്ങളെ കുറിച്ച് പഠിപ്പിച്ചിട്ടുണ്ടെങ്കിലും സ്വയം അതുണ്ടാക്കിയ അനുഭവം വേറിട്ടതായിരുന്നു. ഓരോ രൂപങ്ങള്‍ ഉണ്ടാക്കുമ്പോഴും മനസ് നിറയുന്ന അനുഭൂതിയുണ്ടായി എന്ന് ആതിര പറഞ്ഞു.

ഒറിഗാമെട്രിയ കളരിയുടെ മാത്രം അനുഭവമല്ല ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായി 'ആര്‍ട്ട് ബൈ ചില്‍ഡ്രന്‍' (എബിസി) നടത്തി വരുന്ന എല്ലാ പരിപാടികളിലും കുട്ടികളുടെ അഭിപ്രായം ഇതു തന്നെയാണ്. കുരുത്തോല കൊണ്ടുള്ള കരകൗശലം, കലാലിപി, ബത്തീക് പെയിന്റിംഗ്, കഥപറച്ചില്‍, കലാപ്രകടനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് എബിസി തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചത്. ഇതു വരെ അമ്പതോളം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികളിലേക്ക് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളിലെ നൂറു സ്‌കൂളുകളിലായി 5000 കുട്ടികളിലേക്ക് ആറു മാസം കൊണ്ട് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ സംരംഭം എത്തിക്കാനാണ് സംഘാടകരുടെ പദ്ധതി.

തീരുമാനങ്ങളെടുക്കാനുള്ള കഴിവും പൂര്‍ണമായ അര്‍പ്പണ മനോഭാവവുമാണ് കുട്ടികളെ ഈ സംരംഭത്തിലൂടെ പഠിപ്പിക്കുന്നതെന്ന് 'ആര്‍ട്ട് ബൈ ചില്‍ഡ്രന്‍' തലവന്‍ മനു ജോസ് പറഞ്ഞു. കലയെ വ്യത്യസ്തമായ വീക്ഷണത്തിലൂടെ സമീപിക്കാന്‍ കുട്ടികളെ എബിസി പ്രാപ്തരാക്കുന്നു. വീടിനും സ്‌കൂളിനും പുറത്ത് കലാപഠനം നടത്താനായി ബൃഹത്തായ ഇടമുണ്ടെന്നതും പ്രത്യേകതയാണ്. ഇതിലൂടെ കളിച്ചും പഠിച്ചും, സ്വയം തിരിച്ചറിഞ്ഞും അവര്‍ക്ക് വളരാമെന്നും അദ്ദേഹം പറഞ്ഞു.
ലിവര്‍ പൂള്‍ ബിനാലെയുടെ വിദ്യാഭ്യാസ ക്യൂറേറ്റര്‍ പോളി ബ്രണ്ണന്‍ അടക്കമുള്ള പ്രമുഖര്‍ ആര്‍ട്ട് ബൈ ചില്‍ഡ്രനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മകതയുടെ പരിസ്ഥിതിവ്യവസ്ഥ എന്ന പേരില്‍ ഒരു പരിശീലന പരിപാടി അവര്‍ കൊച്ചി ബിനാലെ വേദിയില്‍ സംഘടിപ്പിച്ചിരുന്നു. കളിയിലൂടെ പഠനമെന്നതായിരുന്നു അവര്‍ സ്വീകരിച്ച രീതി. ഭൂമി എഡ്യൂക്കേഷന്‍ സെന്റര്‍ വിദ്യാര്‍ത്ഥികളുമൊന്നിച്ച് അവര്‍ പാഴ്‌വസ്തുക്കള്‍ കൊണ്ട് എടവനക്കാട് കുഴിപ്പള്ളി ബീച്ചില്‍ കുട്ടികള്‍ക്ക് കളിസ്ഥലവും നിര്‍മ്മിച്ചു നല്‍കി.

എബിസി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണെങ്കില്‍ യുവാക്കളായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണ് സ്റ്റുഡന്റ്‌സ് ബിനാലെ. കുട്ടിക്കളിയിലൂടെയുള്ള അധ്യയനത്തില്‍ നിന്നു മാറി, ഉന്നത കലാപഠനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി 465 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ് ബിനാലെ പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്. ഏഴു വേദികളിലായി നടക്കുന്ന ഈ പ്രദര്‍ശനങ്ങളില്‍ 55 ഫൈന്‍ ആര്‍ട്ട് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണുള്ളത്. 

പ്രദര്‍ശനങ്ങളുടെ സംഘാടനം നടത്തിയത് 16 ക്യൂറേറ്റര്‍മാരാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ കലാമേളകള്‍ എങ്ങിനെ സംഘടിപ്പിക്കണം എന്നതിന്റെ പരിശീനത്തിനപ്പുറം, സര്‍ഗ്ഗശേഷിയെ പ്രമേയത്തിനനുബന്ധമായി എങ്ങിനെ സമന്വയിപ്പിക്കണം എന്ന കാര്യങ്ങളെല്ലാം പഠിക്കാന്‍ കിട്ടുന്ന അവസരമാണിത്. ലോക പ്രശസ്തമായ കൊച്ചി ബിനാലെയ്‌ക്കൊപ്പം ഇത്തരം സംരംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ നവീന്‍ മഹന്തേഷ് പറഞ്ഞു.

കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്‍പ്പെടെ മികച്ച പ്രോത്സാഹനമാണ് രണ്ട് പദ്ധതികള്‍ക്കും ലഭിക്കുന്നത്. പ്രമുഖ ഔഷധ കമ്പനിയായ മെര്‍ക്കാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ പ്രധാന സ്‌പോണ്‍സര്‍. ടാറ്റാ ട്രസ്റ്റ്, ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എഡ്യൂക്കേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്‌സ് ബിനാലെ നടക്കുന്നത്.

ദൃശ്യകലയിലെ മാസ്മരിക അനുഭവവുമായി ഗാരി ഹില്‍





കൊച്ചി: പടികള്‍ കയറി എറണാകുളം ദര്‍ബാര്‍ ഹാളിന്റെ രണ്ടാം നിലയില്‍  പ്രേക്ഷകന്‍ ചെന്നുപെടുന്നത് അയാളുടെ ശാരീരിക ഭാവങ്ങളെ  ഗാരി ഹില്‍ എന്ന പ്രശസ്തനായ കലാകാരന്‍ ദൃശ്യവല്‍കരിക്കുന്നിടത്താണ്. 

 'സ്വപ്‌നങ്ങള്‍ നിലയ്ക്കുന്നു' (ഡ്രീംസ് സ്‌റ്റോപ്) എന്നാണ് ഈ ദൃശ്യപ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്. ഹാളിനുള്ളിലെത്തുമ്പോള്‍  സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിസരം പോലും മറന്നു പോകും. ദൃശ്യഭംഗിയുടെ മാസ്മരികത എന്തെന്ന് കാട്ടിത്തരുന്നതാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ഈ വീഡിയോ ആര്‍ട്ട്.

ഉയര്‍ന്ന മുകള്‍ ഭിത്തികളുള്ള ഹാളില്‍ ആദ്യം കാണുന്നത് തന്ത്രശാസ്ത്രത്തിലുള്ള  ശ്രീചക്രം പോലൊരു നിര്‍മ്മിതിയാണ്. അത് മുകളില്‍നിന്ന് തൂക്കിയിട്ടിരിക്കുന്നു. പിന്നെ 31 പ്രൊജക്ടറുകള്‍. അവയിലൂടെ അവ്യക്തമായ ദൃശ്യങ്ങള്‍. മനസ് കലാസൃഷ്ടിയുമായി ചേര്‍ന്നു കഴിയുമ്പോഴാണ് കലാകാരന്റെ വൈഭവം കാഴ്ചക്കാരന് മനസിലാകുന്നത്. ആദ്യം നിഴല്‍ പോലെ തോന്നിച്ച സ്വന്തം രൂപം സ്റ്റീലു കൊണ്ടുണ്ടാക്കിയ ചക്രത്തിനോടടുക്കുമ്പോള്‍ ഭിത്തിയില്‍ പലയിടത്തും തെളിഞ്ഞു വരുന്നു. 

സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ സ്റ്റീല്‍ ചക്രത്തില്‍  പലയിടത്തും കാണുന്നത് ചെറിയ സുഷിരങ്ങള്‍. അതിലെല്ലാം ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ്. ഓരോ ക്യാമറയിലും കാണുന്ന ദൃശ്യങ്ങള്‍ ഓരോ പ്രൊജക്ടറിലേക്ക് നല്‍കിയിരിക്കുന്നു. ഓരോ വീക്ഷണവും ഭിത്തിയിലെ ഏതോയിടത്ത് തെളിയുന്നു. ആദ്യ കാഴ്ചയിലെ കൗതുകം കലാസ്വാദനത്തിന് വഴിമാറുന്നത് ഓരോ സന്ദര്‍ശകനും തിരിച്ചറിയുന്ന നിമിഷമാണത്. പല കോണുകളില്‍ നിന്നായി പല ദൃശ്യങ്ങള്‍. ഇതെല്ലാം സ്വന്തം രൂപം തന്നെയാണെന്നത് കലാകാരന്റെ പ്രതിഭയുടെ ആഴം മനസിലാക്കിത്തരുന്നു. അഹംബോധത്തെ പല കോണുകളില്‍നിന്ന് സ്വയം കാണാന്‍ കഴിയുന്ന കലാരൂപം ആസ്വാദകനെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്.
വീഡിയോ ആര്‍ട്ടിന്റെ മുന്‍നിരക്കാരനെന്ന് അമേരിക്കയിലെ സീയാറ്റില്‍ സ്വദേശിയായ ഗാരി ഹില്ലിനെ നിസ്സംശയം വിശേഷിപ്പിക്കാം ലോകമെമ്പാടും അദ്ദേഹത്തിന്റെ സൃഷ്ടികളില്ലാത്ത മ്യൂസിയങ്ങള്‍ കുറവാണ്. സീയാറ്റിലിലെ റിഡോന്‍ഡോ ബീച്ചിലെ ഹാംബര്‍ഗര്‍ വില്‍പനക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ കലാകാരനായി മാറിയ പാത സംഭവബഹുലമായിരുന്നു.

ചിന്തയിലുള്ള കലയെ അടുക്കും ചിട്ടയോടും കൂടി പ്രദര്‍ശിപ്പിക്കുമ്പോള്‍ കിട്ടുന്ന ലഹരിയില്‍ താന്‍ എന്നും ആവേശഭരിതനാണെന്ന് ഗാരി ഹില്‍ കൊച്ചി ബിനാലെയുടെ തുടക്കത്തില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയില്‍ പറഞ്ഞിരുന്നു. തന്റെ കലാജീവിതത്തിന്റെ തുടക്കത്തില്‍ ഇരുമ്പുവലകള്‍ വെല്‍ഡ് ചെയ്തുള്ള കലാസൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റേത്.

പതിനഞ്ചാം വയസില്‍ തന്റെ സുഹൃത്തായ ടോണി പാര്‍ക്ക്‌സിന്റെ സ്വാധീനത്തിലാണ് ഗാരി പ്രതിമാ നിര്‍മ്മാണത്തിലേക്ക് ചുവടു വയ്ക്കുന്നത്. അന്നും സ്വപ്നങ്ങള്‍ തന്നെയായിരുന്നു ഗാരിയുടെ ഇഷ്ടവിഷയം. അമേരിക്കന്‍ കലയില്‍നിന്ന് വിഭിന്നമായി യൂറോപ്യന്‍ സ്വാധീനത്തിലുള്ള കലാസൃഷ്ടികളോടായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ മമത. അമേരിക്കന്‍ കലയെന്തെന്നറിയാത്ത സമയത്തും ജിയാകോമെറ്റിയും പിക്കാസോയുമായിരുന്നു തന്റെ ഇഷ്ടതാരങ്ങളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വീട്ടുകാരെ സഹായിക്കാനായി കുറച്ചുകാലം അധ്യാപകനായി ജോലി നോക്കിയെങ്കിലും പിന്നീട് ബ്രൂസ് ഡോര്‍ഫ്മാനൊപ്പം അദ്ദേഹത്തിന്റെ കലാസംഘത്തില്‍ ഇടം നേടി ഗാരി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെയാണ് അമേരിക്കന്‍ കലയുടെ വിവിധ വൈവിധ്യങ്ങള്‍ അദ്ദേഹം കാണുന്നത്. 

ന്യൂയോര്‍ക്കില്‍ ഗാരിയുണ്ടാക്കിയ സൃഷ്ടികളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നീടാണ് ശബ്ദ പ്രതിഷ്ഠാപനത്തിലേക്ക് അദ്ദേഹം തിരിയുന്നത്. അറുപതുകളുടെ അവസാനമായിരുന്നു അത്. പാശ്ചാത്യ നാടുകളില്‍ ടിവി തരംഗം തുടങ്ങുന്ന സമയം. വുഡ് സ്റ്റോക് കമ്മ്യൂണിറ്റി റേഡിയോയിലെ ടിവി ലാബ് കോര്‍ഡിനേറ്ററായി ജോലി കിട്ടുന്നതോടെയാണ് അദ്ദേഹം വീഡിയോയുടെ അനന്ത സാധ്യതകള്‍ മനസിലാക്കുന്നത്. രണ്ട് ക്യാമറ സ്വന്തം ശരീരത്തിലേക്കു തന്നെ തിരിച്ചുവച്ച് ശ്വാസഗതിയുടെ ശബ്ദം  കേട്ടുകൊണ്ടായിരുന്നു ആദ്യ പരീക്ഷണം.  അത് പിന്നീട് ഇന്നു കാണുന്ന വ്യത്യസ്തങ്ങളായ സൃഷ്ടിയിലേക്കെത്തുന്നതിനുള്ള ചവിട്ടുപടിയായിരുന്നു.

ഗാരി ഹില്‍ 1973-ലാണ് ആദ്യത്തെ വീഡിയോ കലാരൂപം നിര്‍മ്മിക്കുന്നത്. അതിനുശേഷം ഇന്നു വരെ ലോകം ശ്രദ്ധിച്ച അമ്പതിലധികം സൃഷ്ടികള്‍ അദ്ദേഹം നടത്തി. ഏറ്റവുമൊടുവിലത്തേതാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ഡ്രീംസ് സ്റ്റോപ്.

സ്വന്തം മനസിലെ ആത്മരതിയ്ക്കുള്ള മറുപടിയാണ് ഈ പ്രതിഷ്ഠാപനം. വിവിധ വശങ്ങളില്‍നിന്ന് നോക്കുമ്പോഴാണ് സ്വന്തം രൂപത്തിലെ കുറവുകള്‍ പലരും മനസിലാക്കുന്നത്. അങ്ങിനെ 31 ദിശകളില്‍ സ്വന്തം രൂപം പലരും കാണുന്നത് ആദ്യമായിരിക്കും. 
അഞ്ച് രീതികളിലാണ് ഈ ക്യാമറകളെ തരംതിരിച്ചിരിക്കുന്നത്. ഓരോ അവയവത്തിനുമായി ഓരോ ക്യാമറാക്കൂട്ടമുണ്ട്. ഒരു ക്യാമറയോടു ചേര്‍ന്നുനിന്ന് നോക്കിയാല്‍ മറ്റൊരു ക്യാമറയിലുള്ള  ശരീരഭാഗം തിരശ്ശീലയുടെ ഏതെങ്കിലുമൊരു കോണില്‍ തെളിഞ്ഞു വരത്തക്ക വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം.

ഇതു കൂടാതെ സ്ഫടികം കൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കോളാമ്പിയെ ഓര്‍മ്മിപ്പിക്കുന്ന സ്ഫടിക രൂപത്തില്‍ നിരവധി വര്‍ണങ്ങളിലാണ് നിഴലുകള്‍ മിന്നി മറയുന്നത്. അകത്തേക്കും പുറത്തേക്കും വളഞ്ഞിരിക്കുന്ന ടിവി സ്‌ക്രീനിലൂടെ ഗ്ലാസിലെ വെള്ളവും ശ്വാസഗതിയുടെ ശബ്ദവും സൃഷ്ടിച്ചിരിക്കുന്നു. ഗാരിയുടെ ആദ്യ ശബ്ദ പ്രതിഷ്ഠാപനത്തിന്റെ മാതൃകയില്‍ തന്നെയാണിത്.

Monday, February 27, 2017

ഭാഷ പ്രമേയമാക്കി ബിനാലെയില്‍ എഴുത്തുകാരുടെ സംവാദം



കൊച്ചി: നോഹയുടെ പേടകത്തില്‍നിന്നു പുറത്തുവന്ന മനുഷ്യന്റെ സന്തതിപരമ്പര ഒരേ ഭാഷ സംസാരിച്ചിരുന്നു. ബാബേല്‍ നഗരത്തില്‍ കൂടിച്ചേര്‍ന്ന മനുഷ്യര്‍ സ്വര്‍ഗത്തോളം ചെല്ലുന്ന ഗോപുരം നിര്‍മ്മിക്കാനാരംഭിച്ചു. ഇത്‌ നിഷേധപ്രവര്‍ത്തിയായി കണ്ട ദൈവം ബാബേല്‍ ഗോപുരം തകര്‍ക്കുകയും ഏക ഭാഷ ഇല്ലാതാക്കി മനുഷ്യര്‍ പരസ്‌പരം മനസിലാക്കുന്നത്‌ അവസാനിപ്പിക്കുകയും ചെയ്‌തു. ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ഭാഷയുടെ ശേഷികളെപ്പറ്റി അന്നുമുതല്‍ തന്നെ മനുഷ്യന്‍ ചിന്തിച്ചിരുന്നു. കൊച്ചി-മുസിരിസ്‌ ബിനാലെയിലെ എഴുത്തുകാര്‍ ഒത്തുചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വവും നവസാമ്രാജ്യത്വം തദ്ദേശീയ ഭാഷകളില്‍ ഏല്‍പ്പിച്ച മുറിവുകളും, പരാജിതരുടെ ഭാഷയെ വിജയിയുടെ ഭാഷ പൂര്‍ണമായും തുടച്ചുനീക്കിയ സന്ദര്‍ഭങ്ങളും ചര്‍ച്ചയായി. 
കബ്രാള്‍ യാഡില്‍ നടന്ന `വാട്ട്‌ ലാങ്‌ഗ്വേജ്‌ മീന്‍സ്‌ ടു മീ' (ഭാഷ എനിക്കെന്ത്‌) എന്ന സംവാദത്തില്‍ റൗള്‍ സുറീത, ശര്‍മ്മിഷ്‌ഠ മൊഹന്തി, അലേഷ്‌ ഷ്‌റ്റെയ്‌ഗര്‍, സെര്‍ജിയോ ചെയ്‌ഫെക്‌, ഒയാങ്ങ്‌ ജിയാന്‍ഗി, വലേറി മെയര്‍ കാസോ എന്നിവര്‍ പങ്കെടുത്തു.

ഭാഷയ്‌ക്ക്‌ ഒഴുക്കുണ്ടെന്നും അതിരുകള്‍ ഭേദിക്കാനുള്ള കഴിവുണ്ടെന്നും അര്‍ജന്റീനിയന്‍ കവിയും നോവലിസ്റ്റുമായ ചെയ്‌ഫെകിന്റെ അഭിപ്രായത്തോട്‌ ചിലിയന്‍ വിപ്ലവകവി റൗള്‍ സുറീത വിയോജിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഭാഷയെന്നത്‌ അതിരുതിരിക്കുന്ന ഒരു ഘടകമാണെന്ന്‌ സുറീത പറഞ്ഞു. ഒറ്റ ഭാഷ (സ്‌പാനിഷ്‌) മാത്രം ഉപയോഗിക്കുന്നതുകൊണ്ട്‌ അതിന്റെ പരിമിതികളും പ്രത്യേകതകളും ഉപയോഗിക്കുക എന്നതൊഴികെ മറ്റ്‌ സാധ്യതകളൊന്നും തന്നെയില്ല. മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്നവര്‍ ഓരോ വാക്കിലും, എഴുത്തിലെ ഓരോ കോമയിലും ആ ഭാഷ തദ്ദേശീയ ഭാഷകളെ തുടച്ചുനീക്കി തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാഹചര്യംകൂടി ഓര്‍ക്കാറുണ്ടെന്നും സുറീത പറഞ്ഞു.

സുറീതയുടെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിച്ച്‌ ചൈനീസ്‌ കവി ഒയാങ്ങ്‌ ജിയാന്‍ഗി, തന്റെ `ഫ്രം ഇംഗ്ലിഷ്‌ ടു ചൈനീസ'്‌ എന്ന കവിത ഈ പ്രമേയമാണ്‌ കൈകാര്യം ചെയ്യുന്നത്‌ എന്നു വ്യക്തമാക്കി. ഭാഷ അഭൗമമായ ഒന്നാണെന്നും മനുഷ്യന്റെ ജന്തുശരീരത്തെ അത്‌ പ്രാപിക്കുകയാണെന്നും സ്ലൊവേനിയന്‍ കവിയായ അലേഷ്‌ ഷ്‌റ്റെയ്‌ഗര്‍ പറഞ്ഞു. ഭാഷ സമഗ്രമാണെന്നും അതു ശേഷിപ്പുകളൊന്നും ബാക്കിവയ്‌ക്കുന്നില്ലെന്നും ശര്‍മ്മിഷ്‌ഠ മൊഹന്തി വ്യക്തമാക്കി. കവിതതന്നെ ഒരു അന്യഭാഷയാണെന്നും, എന്നാല്‍ വേദനിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്നിടത്തോളം കാലം കവിത ആവിഷ്‌കാരത്തിന്റെ മാര്‍ഗമായി തുടരുമെന്നും മെക്‌സിക്കന്‍ കവയത്രി വലേറി മെയര്‍ കാസോ കൂട്ടിച്ചേര്‍ത്തു.
പരിഭാഷക അന്ന ഡീനി മൊറെയ്‌ല്‍സ്‌ മോഡറേറ്ററായി.

Thursday, February 16, 2017

Noted artists hail Kochi-Muziris Biennale’s dynamism, diversity








 Sudhir Patwardhan:- Artist Sudhir Patwardhan viewing Bara Bhaskaran's installation 'Amazing Museum' at KMB 2016 in Aspinwall House,Fort Kochi

Rona Kopeczky:- Rona Kopeczky at KMB 2016 venue in Aspinwall House,Fort Kochi

Sebastian Goldspink:- Sebastian Goldspink viewing Subrat Kumar Behera's installation Mythological Paradigm Prophesied, 2016 at KMB 2016 in Aspinwall House,Fort Kochi






Kochi, Feb 14: For internationally noted artist Sudhir Patwardhan, the ongoing Kochi-Muziris Biennale (KMB) 2016 symbolises a blend of dynamism and diversity.
“Diversity of ideas strikes you the most with sound and video installations, performing arts apart from painting and sculptures. The Biennale plays a vital role in promoting diversity which is under threat globally,” said Patwardhan who visited Aspinwall House, one of the main venues of KMB.
The contemporary artist who is a practicing radiologist and had participated in the second edition of the KMB in the year 2014 also hailed the ‘Students Biennale’, which is running parallel to the KMB and showcases works by young artists.
“Students have come up with very unique works and ideas. The idea of collaboration and of multimedia is finding its true roots in Indian art schools. These youngsters are getting exposure of international art in first hand and not from the magazines or other modes,” the Mumbai-based artist said.
A self taught artist,  Patwardhan has put up several solo shows and has participated in international exhibitions like 'Aspects of Modem Indian Art' at Oxford in the UK (1982) and the Contemporary Indian Art, Festival of India in London (1982) among others.
Besides Patwardhan, noted art historian and Budapest-based curator Rona Kopeczky also paid a visit to the 108-day art festival and highlighted the multiculturalism that it gathers. “Biennale is inserted in the urban structure of the city. Even local schools, shops and shacks are involved and that make the  whole fiesta unique,” said Rona, who is the artistic director of Off Biennale in Budapest.
Besides, Australian-based curator Sebastian Goldspink also visited KMB 2016.


ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതില്‍ ബിനാലെയുടെ 
പങ്ക് നിസ്തുലം: സുധീര്‍ പട്‌വര്‍ധന്‍

കൊച്ചി: ഇന്ത്യയെന്ന വൈവിദ്ധ്യമാര്‍ന്ന സമൂഹത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കുന്നതില്‍ ബിനാലെ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് പ്രദര്‍ശനം കാണാനെത്തിയ അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. 

ലോകമെമ്പാടും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലഘട്ടത്തില്‍ ബിനാലെ സുവ്യക്തമായ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നുവെന്ന് ചിത്രകാരന്‍ സുധീര്‍ പട്‌വര്‍ധന്‍ പറഞ്ഞു.  രാജ്യത്തിന്റെ ഐക്യവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്.  ഇന്ത്യയില്‍ മാത്രമല്ല,  ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണ്. ഈ ഘട്ടത്തില്‍ കലാപ്രദര്‍ശനങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും. കൊച്ചി-മുസിരിസ് ബിനാലെ ചെയ്യുന്നതും ഇതാണെന്ന് രണ്ടാം ബിനാലെയില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റ് കൂടിയായ സുധീര്‍ പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങള്‍ക്കൊപ്പം തന്നെ ഏറെ ആകര്‍ഷിച്ചത് സ്റ്റുഡന്റ്‌സ് ബിനാലെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ സമകാലീന കലയില്‍ ഉപയോഗിക്കാന്‍ പലരും മടിക്കാറുണ്ട്. സാങ്കേതികവിദ്യയുടെ കടന്നു വരവ് സര്‍ഗ്ഗാത്മകതയെ ഇല്ലാതാക്കുമെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍ സര്‍ഗ്ഗാത്മകത ചോര്‍ന്നു പോകാതെ വിദ്യാര്‍ത്ഥികള്‍ മള്‍ട്ടിമീഡിയ അടിസ്ഥാനമാക്കി ഒരുക്കിയ പല പ്രതിഷ്ഠാപനങ്ങളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെക്കുറിച്ച് കാര്യമായ അറിവില്ലാതെ ഇവിടെയെത്തിയ തനിക്ക് കൊച്ചി ബിനാലെ  വൈവിദ്ധ്യങ്ങളുടെ കലവറയാണ് തുറന്നു തന്നതെന്ന് ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂറേറ്റര്‍ റോന കോപെസ്‌കിപറഞ്ഞു. ബിനാലെയുടെ എല്ലാ വേദികളും മനോഹരമാണ്. നാഗരികമായ അന്തരീക്ഷത്തില്‍ ഇത്ര കലാമൂല്യമുള്ള പ്രദര്‍ശനം ഒരുക്കുന്നതില്‍ വേദികളുടെ അന്തരീക്ഷം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബഹുസ്വരമായ സാംസ്‌കാരിക തനിമ നിലനിറുത്തുവാനും ബിനാലെ ശ്രദ്ധിച്ചിരിക്കുന്നു. സീ ഓഫ് പെയിന്‍, പിരമിഡ് തുടങ്ങിയ സൃഷ്ടികള്‍ ഉള്ളില്‍ തട്ടുന്നവയാണെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന  അവര്‍ പറഞ്ഞു. പ്രാദേശിക ജനതയുടെ പങ്കാളിത്തമാണ് കൊച്ചി ബിനാലെയില്‍ തന്നെ ഏറെ ആകര്‍ഷിച്ചത്. സ്‌കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഇത് സംഘാടകര്‍ സാധ്യമാക്കിയതെന്നും അവര്‍ നിരീക്ഷിച്ചു.
ഓസ്‌ട്രേലിയന്‍ ക്യൂറേറ്ററായ സെബാസ്റ്റ്യന്‍ ഗോള്‍ഡ്‌സ്പിങ്കും ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നു.

Artists’ Cinema’ to screen film package on ‘life and idea’ of Kamal Swaroop



Kochi,: The first public screening in India of Battle for Benares, the documentary epic on the highly charged political campaigns of the 2014 Lok Sabha election, will be held over the course of an upcoming film package at the ongoing third edition of the Kochi-Muziris Biennale.

Titled ‘Where Documentary meets the Political Popular: Cinema in the wake of Kamal Swaroop’, the three-day package – specially curated by film historian Ashish Rajadhyaksha – will run from February 16-18 as part of the Kochi Biennale Foundation’s ongoing ‘Artists’ Cinema’ programme at the Pavilion in Cabral Yard, Fort Kochi.
The package focuses on “the life and idea” of the filmmaking savant Kamal Swaroop, whose works reflect his distinctive artistic vision and experimentalist aesthetic. Shuttling between obscurity and occasional controversy for over four decades, Swaroop has nevertheless become a cult figure among cinema connoisseurs – due in part to both his bold filmography and his decades-long mentorship of film students and emerging directors.

“His concerns and works have always been subaltern or subterranean. They translate well into the counter-cinema genre, which involves popular culture, politics and other cover cultural knowledges and narratives. Part of the cult following Kamal Swaroop enjoys owes to the semi-autobiographical elements of his work, his explorations of subjective memory and history, and the ‘popular’ as the setting for the contentious,” Rajadhyaksha said.

Swaroop’s career is inextricably linked to his ‘arrival’ with his master work, Om Dar-b-Dar (1988), which was a favourite on the festival circuit but was ignored and faded from public memory thereafter despite gaining cult status. The post-modernist feature on the residents of Ajmer, Rajasthan, was digitally restored and released in India near three decades later in 2014.
“By then, Swaroop had already acquired a legend as an auteur, scenarist and author who was true to his own preoccupations. He had become a sage-like figure or a conscience-keeper for the country’s independent cinema. He has had an extraordinary impact on young filmmakers and continues to make films that provoke and influence,” Rajadhyaksha said.
Of late, the Swaroop persona has entered his film frame as the wanderer in Battle for Benares (2014), conversing with a political philosopher amidst a fiercely contested election. This trend originally began in Rangbhoomi (2013) and continued in Tracing Phalke (2015).

“By entering his films, they become semi-fictional, semi-biographical accounts and statements. In a strange way, this has made Battle for Benares not just a political documentary, but a work about the human scale of the conflict and an account of the character of that period,” he said.

Besides screening Swaroop’s works – Tracing Phalke, Om Dar-b-dar and Rangbhoomi in three successive shows starting 2 pm on Friday (Feb 17) and Atul (his 2017 film on artist Atul Dodiya) and Battle for Benares starting 6 pm on Saturday (Feb 18), the package also features the works of filmmakers who have been directly or indirectly influenced by Swaroop.

“Over the years, as mentor and instructor, he has influenced younger filmmakers from the FTII and elsewhere. The package will therefore see parallel screenings of works by Renu Savant, including the first-ever public screening of her epic four-hour documentary Many Months in Mirya: an effort at ‘documenting time’ in Savant’s native coastal village of Mirya in Maharashtra and her 2014 student film Aranyak: a remarkable whirl of intersecting stories of young men, women, nature, drying rivers, industrial pollution and science fiction,” Rajadhyaksha said.

The package begins with a special presentation of works by students at the Film & Television Institute of India (FTII) who Swaroop directly mentored, including Pranjal Dua’s Chidiya Udh (2014), Prantik Basu’s Makara (2013) and Satinder Bedi’s Kamakshi (2015).
ENDS




കമല്‍ സ്വരൂപിന്റെ ആശയവും ജീവിതവും, 
ബിനാലെ സിനിമ പാക്കേജ്

കൊച്ചി: ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന വരാണസിയെക്കുറിച്ചുള്ള 'ബാറ്റില്‍ ഫോര്‍ ബനാറസി'ന്റെ ആദ്യ പൊതുപ്രദര്‍ശനം കൊച്ചി-ബിനാലെയില്‍ നടക്കും. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി നടക്കുന്ന ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍ പാക്കേജായി അവതരിപ്പിക്കുന്നത്.

സിനിമ ചരിത്രകാരനായ ആശിഷ് രാജ്യാധ്യക്ഷയാണ് ഈ സിനിമകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കമല്‍ സ്വരൂപിന്റെ കാലത്ത് ജനകീയ രാഷ്ട്രീയത്തെ എങ്ങിനെയാണ് സിനിമയും ഡോക്യുമന്ററിയും സമീപിക്കുന്നത് എന്നതാണ് ഈ സിനിമാ പാക്കേജിന്റെ പ്രമേയം. ഫെബ്രുവരി 16 മുതല്‍ 18 വരെ ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് പ്രദര്‍ശനം.
കലാ-സൗന്ദര്യ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടായി നിഗൂഡവും ഇടയ്ക്കിലെ  വിവാദം സൃഷ്ടിക്കുന്നതുമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സുധീരമായ സിനിമ സമീപനവും, വിദ്യാര്‍ത്ഥികള്‍ക്കും നവാഗത സംവിധായകര്‍ക്കും അദ്ദേഹവുമായുള്ള ഗുരുതുല്യമായ സ്ഥാനവുമെല്ലാം സിനിമ ലോകത്ത് സ്വരൂപിന് തന്റേതായ ഇടം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്.

ആഴമേറിയതും ഹ്രസ്വവുമാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകളെല്ലാമെന്ന് ആശിഷ് രാജ്യാധ്യക്ഷ പറഞ്ഞു  സിനിമയുടെ അടിത്തറയെത്തന്നെ തന്നെ എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രാഷ്ട്രീയം, ജനകീയ സംസ്‌കാരം എന്നിവയില്‍ ഉള്‍പ്പെട്ടാണ് മുന്നോട്ടു പോകുന്നത്. ആത്മകഥാംശമുളളതും ചരിത്രത്തിലെ ഓര്‍മ്മപ്പെടുത്തലുമായ അദ്ദേഹത്തിന്റെ സിനിമകള്‍ ജനകീയവും വിവാദപരവും ആയിട്ടുണ്ട്.
സ്വന്തം നലപാടുകളില്‍ സത്യന്ധത കാട്ടുന്ന എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഇതിഹാസ തുല്യമായ പ്രതിഛായയാണ് സ്വരൂപിനുള്ളത്. രാജ്യത്തെ സ്വതന്ത്ര്യസിനിമ രംഗത്തെ ഋഷിതുല്യമായ വ്യക്തിത്വമാണ് അദ്ദേഹം. യുവ സംവിധായകരില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ചില്ലറയല്ലെന്നും ആശിഷ് പറഞ്ഞു.

രാഷ്ട്രീയ താത്വികനുമായുള്ള സംഭാഷണമെന്ന നിലയ്ക്കാണ് ബാറ്റില്‍ ഓഫ് ബനാറസ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. 2013 ല്‍ ഇറങ്ങിയ രംഗഭൂമിയിലൂടെ തുടങ്ങി 2015 ല്‍ ഇറങ്ങിയ ട്രേസിംഗ് ഓഫ് ഫാല്‍ക്കേയിലൂടെ തുടരുന്നതാണ് ഈ സംവിധാന ശൈലി.
കേവലം രാഷ്ട്രീയ ഡോക്യുമന്ററി മാത്രമല്ല, ബാറ്റില്‍ ഓഫ് ബനാറസ്. ആ കാലഘട്ടത്തിലെ മാനുഷിക സംഘര്‍ഷങ്ങളുടെ കഥ കൂടിയാണിത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച മുതലാണ് സിനിമ പ്രദര്‍ശനം നടത്തുന്നത്. ആദ്യ ദിനം ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ ട്രേസിംഗ് ഫാല്‍ക്കേ, ഓം ദര്‍ബദാര്‍, രംഗഭൂമി എന്നിവ പ്രദര്‍ശിപ്പിക്കും. ആര്‍ട്ടിസ്റ്റ് അതുല്‍ ദോഡിയയെക്കുറിച്ചുള്ള ചിത്രമായ അതുല്‍, ബാറ്റില്‍ ഓഫ് ബനാറസ് എന്നിവ ശനിയാഴ്ച വൈകീട്ട് 6 മണി മുതലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതു കൂടാതെ സ്വരൂപിന്റെ സ്വാധീനത്തില്‍ തയ്യാറാക്കിയ സിനിമകളും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്വരൂപിന്റെ വിദ്യാര്‍ത്ഥികളുടേതായി ചില ശ്രദ്ധേയമായ സിനിമകളും ഡോക്യുമന്ററികളും ഇറങ്ങിയിട്ടുണ്ടെന്ന് ആശിഷ് പറഞ്ഞു. രേണു സാവന്തിന്റെ മെനി മന്ത്‌സ് ഓഫ് മിറായ എന്ന നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും നടാടെയാണ് പൊതുപ്രദര്‍ശനത്തിനെത്തുന്നത്. വ്യവസായ മലീനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രതിപാദിക്കുന്ന രേണുവിന്റെ ആരണ്യകം എന്ന ചിത്രവും പ്രദര്‍ശനത്തിലുണ്ട്.

കമല്‍ സ്വരൂപ് അധ്യാപകനായിരുന്ന പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ പ്രാണ്‍ജാല്‍ ദുവയുടെ ചിഡിയ ഉദ്ധ്, പ്രാന്തിക് ബസുവിന്റെ മകര, സതീന്ദര്‍ ബേഡിയുടെ കാമാക്ഷി എന്നിവയും ചലച്ചിത്ര പാക്കേജിന്റെ ഉദ്ഘാടന ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.







കൊച്ചി മുസിരിസ് ബിനാലെ 2016ന്റെ ഭാഗമായി ചൊവ്വാഴ്ച്ച ഫോര്‍ട്ട് കൊച്ചിയിലെ കബ്രാല്‍ യാഡില്‍ പ്രമുഖ സൂഫി ഗായകന്‍ ഷഹബാസ് അമനും സംഘവും   'സോംഗ്‌സ് ഓഫ് ലവ്' എന്ന സംഗീതപരിപാടി അവതരിപ്പിക്കുന്നു.

Biennale facilitated return of artistic freedom, say prominent Malayalam writers



Kochi,: With its showcase of vivid and diverse range of artworks, the ongoing Kochi Muziris Biennale (KMB) can be seen as an avenue for expressing artistic freedom and a platform for collaboration of ideas, according to several noted Malayalam writers who recently visited the ongoing three-month-long art festival here.
Renowned writers Paul Zacharia, K Satchidanandan,  and Indu Menon visited Biennale over the past few days and took back with them some invaluable memories.
Acclaimed writer Paul Zacharia also saw the Biennale as a place where art converge into new dimensions.
“I see Biennale as a new progressive movement that allows artists from around the globe to express their fresh ideas and artistic concepts,” said the author who has won all the major literary awards in Malayalam.
“It is similar to the time when the Malayali attained a new sense of literary perception while international literary classics by Tolstoy, Victor Hugo and others were translated to Malayalam. The Biennale does something similar by bringing international artists to the context of Kerala and thus updating us about the emerging trends in world art,” Zacharia said.
Modernist writer Indu Menon said she found the Biennale to offer a relevant space for freedom of expression.
“The Biennale has provided a powerful comeback for  art by giving complete freedom to artists to work beyond any external pressure,” saidMenon. “I liked the works based on the concepts of death and euphoria, and also the ones based on sounds exhibited here” said the writer.

 Poet K Satchidanandan who visited Biennale earlier in January felt Biennale as a place that promotes alternate thought process and perceptions. He lauded artist Sudarshan Shetty who is curating the current edition of the KMB for incorporating several practices such as poetry, architecture, dance, music and drama into the Biennale thus offering a multilayered perspective to the contemporary exhibition.
“With the Biennale, there is an emergence of new aesthetics that goes beyond visual experience. Instead of art works which can be conceived through sound, smell, touch and intelligence, what you can see here is how one can respond differently to an art work,” said Satchidanandan.
The Biennale, said the Sahitya Akademi winning poet and critic has initiated a coming together of artists from all streams.
“Last time such a gathering of artists, sculptures, poets, writers and architects occurred during the 1950s and the1960s,” he said.
“Biennale has also facilitated a platform for artists to recreate lost worlds through images, worlds lost due to conflicts and wars, thus warning the present about what has happened in past and what should not be repeated in the future,” said Satchidanandan.



                                                                                
ബിനാലെ ആവിഷ്‌കാര സ്വാതന്ത്ര്യം തിരികെ എത്തിച്ചു: 
പ്രമുഖ മലയാളം എഴുത്തുകാര്‍

കൊച്ചി : ആവിഷ്‌കാര സ്വാതന്ത്ര്യവും ആശയസമ്മേളനവും പ്രകടിപ്പിക്കാനുള്ള വേദിയായി ഇന്ത്യയുടെ ആദ്യ ബിനാലെയെ പ്രമുഖ മലയാളം എഴുത്തുകാര്‍ വിലയിരുത്തി.  കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യത്യസ്തവും ആകര്‍ഷകവുമായ കലാസൃഷ്ടികളെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തുകാരായ പോള്‍ സക്കറിയ, ഇന്ദു മേനോന്‍, കെ.സച്ചിദാനന്ദന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിനാലെ സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

കല പുതിയ മാനങ്ങളിലേക്ക് സംക്രമിക്കുന്ന ഇടമെന്നാണ് ബിനാലെയെക്കുറിച്ച് സക്കറിയ അഭിപ്രായപ്പെട്ടത്.  ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ക്ക് അവരുടെ നവീന ആശയങ്ങളും ധാരണകളും അവതരിപ്പിക്കുന്നതിനുള്ള പുരോഗമനപ്രസ്ഥാനമാണ് ബിനാലെ. ടോള്‍സ്‌റ്റോയിയുടേയും വിക്റ്റര്‍ യൂഗോയുടേയും ലോക ക്ലാസിക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടപ്പോള്‍ മലയാളിക്ക് സാഹിത്യവീക്ഷണത്തിലെ പുതിയ അനുഭവം ലഭിച്ചു. അതുപോലെയാണ് രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് എത്തിക്കുകവഴി കലാലോകത്തിലെ നവീന പ്രവണതകളെ ബിനാലെ നമുക്ക് പരിചയപ്പെടുത്തുന്നതെന്ന്  സക്കറിയ പറഞ്ഞു.

സാഹിത്യത്തെ കലയായി അവതരിപ്പിക്കുന്നതിന് ഇത്തവണത്തെ ബിനാലെ സാക്ഷ്യം വഹിച്ചുവെന്ന് ചുവരില്‍ നോവലെഴുതിയ അര്‍ജന്റീനക്കാരനായ കലാകാരന്‍ സെര്‍ജിയെ ഷെഫെക്, ചിലിയില്‍നിന്നെത്തിയ റൗള്‍ സുരിത എന്നിവരെ പരാമര്‍ശിച്ച് സക്കറിയ പറഞ്ഞു. 
യാഥാസ്ഥിക, മത ശക്തികള്‍ കലാകാരനുമേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പ്രസക്തമായ ഒരിടം നല്‍കുകയാണ് ബിനാലെയെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍ പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ കലാകാരന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകവഴി കലയ്ക്ക് ശക്തമായ തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് ബിനാലെ. മരണത്തിന്റെയും ആനന്ദത്തിന്റെയും പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സൃഷ്ടികളും, ശബ്ദത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളുമാണ് തനിക്ക് ഇഷ്ടമായതെന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു. 

ബിനാലെയുടെ വരവോടെ കേവലം ദൃശ്യാനുഭവം എന്നതിലുപരിയായി പഞ്ചേന്ദ്രിയങ്ങളേയും ആകര്‍ഷിക്കുന്ന ഒന്നായി കല മാറിയതായി സച്ചിദാനന്ദന്‍ പറഞ്ഞു. കല കൂടുതലായി ആശയതലത്തിലേക്ക് മാറിയിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും അടക്കമുള്ള വ്യത്യസ്ത മേഖലകളെക്കൂടി കലയില്‍ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ ജീവിതത്തേയും കലയേയും തന്നെ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിനാലെയുടെ കഴിഞ്ഞ രണ്ടു പതിപ്പുകളില്‍ സന്ദര്‍ശകനായിരുന്ന കവി, വ്യത്യസ്താനുഭവത്തിലൂടെ സാമ്പ്രദായിക ചട്ടക്കൂടിനുള്ളിലായിരുന്ന കലയെ പുറത്തെത്തിക്കാനുള്ള ബിനാലെ-16ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ പ്രയത്‌നത്തെ അദ്ദേഹം  അഭിനന്ദിച്ചു. 

ബിനാലെയിലൂടെ മറ്റൊരുതരം സൗന്ദര്യബോധം സൃഷ്ടിക്കപ്പെടുകയാണ്. അത് കേവലം ദൃശ്യാനുഭൂതി എന്നതിലുപരിയായി ശബ്ദത്തിലൂടെ, സ്പര്‍ശത്തിലൂടെ, ചിന്തയിലൂടെയെല്ലാം സംവേദിക്കപ്പെടുന്നു. കലയോട് എങ്ങനെയാണ് വിവിധതരം പ്രതികരണങ്ങള്‍ സാധ്യമാകുന്നതെന്ന് ഈ ബിനാലെയിലൂടെ കാണാം. 1950-കളിലും 60-കളിലൂം കലാകാരന്മാരും ശില്‍പ്പികളും കവികളും എഴുത്തുകാരും ആര്‍ക്കിടെക്റ്റുകളും ഒരുമിച്ചുചേര്‍ന്നിരുന്നു. എന്നാല്‍ ബിനാലെയിലൂടെ വിവിധ മാധ്യമങ്ങളിലേയും മേഖലകളിലേയും കലാകാരന്മാര്‍ക്ക് കൂടിച്ചേരാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സാധ്യമാകുന്നുണ്ട്. സംഘര്‍ഷങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും നഷ്ടപ്പെട്ട ലോകങ്ങളെ ദൃശ്യങ്ങളിലൂടെ പുനഃസൃഷ്ടിക്കാനും അതിലൂടെ വര്‍ത്തമാനകാലത്തിന് ഭൂതകാലത്തെക്കുറിച്ച് മൂന്നറിയിപ്പുനല്‍കാനും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് പറയാനും സാധിക്കുമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Sunday, February 12, 2017

Bob Gramsma turns archaeologist with dig into site, history



Site-specific work by KMB 2016 artist at Aspinwall House given context by troubled construction





Kochi, : The title of Bob Gramsma’s installation ‘riff off OI#16238’ comes from music, where the term means: to improvise on a recognisable, established piece. What the Swiss artist went through to put up his work at the Kochi-Muziris Biennale was nothing if not operatic.

The first act, of excavating earth from the site at Aspinwall House – likened to “borrowing both the soil and the compressed culture”, was always going to be difficult. Drawing line markers let him see what and how big it could be, but Gramsma said, “Once you start digging, you lose control and the picture of the sculpture because you go into the hollowness of the form.”

“That's a tricky thing because it's not something that you can see happening,” he added. When peeling away layers of dirt and the histories imprinted therein – a metre of soil takes centuries to form naturally, “visualising the space” becomes especially important. The history Gramsma was particularly interested in digging up and building over with his “hyper-local” work was the lost port town of Muziris, to which Kochi shares an umbilical connection.

Into the vacuum of absent earth, he intended to put in a steel-reinforced concrete cast. About 110 tonnes of wet concrete was mixed and rolled, wooden planks had been lined up against the cavity to prevent slippage and the palm trees at the site were pulled apart to bring in the mixer.

“Everything was settled and the hole was finished and everybody was prepared. The moment we started pouring in the concrete, the sky opened up and water started falling into the hole. But by that point, we could not afford to stop even though the machine pouring in the concrete was blocked-up several times. The plans did not account for this,” Gramsma said.

The incessant evening storm threatened to flood his sculpture, like Muziris. Then, “something happened” as a small army worked all night under the cover of a stretched tarpaulin – to protect both themselves and the concrete from the pelting rain – and saw the job through.
“It continued to rain and work continued to go on. We could not speak each other’s languages but we all made contact step by step, communicated and understood what we had to do. That night, different cultures speaking different languages came together to work very hard and in the end we succeeded together,” Gramsma said.

The third act involved using the concrete slab’s own weight to lift it up from the cavity and positioning it at a roughly 170-180 degree angle to the site as a sculptural mirror image of its previous resting place in the void below. The intent was to make the installation a commentary on the various forces and state of flux inherent to all spaces over time.

“We brought in a crane – not to lift up the slab, but to lend its weight and use its jacks to secure the sculpture. Then we returned the dug-up earth to the other end of the sculpture to help it rise up under the weight. After hours of work and worry, we saw a little gap,” Gramsma said.
It was slow going, but the team realised “it wasn't going to work until it did”. As the gap grew bigger, one of the four wires attached to support the slab snapped. By then however, a 160-degree inclination had been achieved.

“It is a few degrees less than we planned for, but I think that in these conditions, we were very lucky,” said Gramsma, who has left the sculpture exposed to be reclaimed by the elements and time. Just at this moment, however, it is one of the most talked-about works at the Biennale.






കലാപരമായ ശേഷിപ്പുകളിലൂടെ ചരിത്രത്തെ തേടി ബോബ് ഗ്രാംസ്മാ

കൊച്ചി: പുരാതന മുസിരിസ് തുറമുഖം വെള്ളപ്പൊക്കത്തില്‍ നശിച്ചതുപോലെയാണ് കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രതിഷ്ഠാപനം സ്ഥാപിക്കാനിറങ്ങിത്തിരിച്ച സ്വിസ് കലാകാരന്റെ അനുഭവം.  

കലാസൃഷ്ടി നടത്തുമ്പോള്‍ ഇത്രയും വെല്ലുവിളി നേരിടേണ്ടി വന്ന അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് ബോബ് ഗ്രാംസ്മയെന്ന ഈ കലാകാരന്‍  പറയുന്നു. പക്ഷേ പിന്തിരിയാതെ ഗ്രാസ്മ സൃഷ്ടിച്ച റിഫ് ഓഫ് 2016 (riff off.OI#16238) ഇന്ന് ബിനാലെയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നു.

ഭൂകമ്പം നടന്ന സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിഷ്ഠാപനമാണ് ഗ്രാംസ്മാ നടത്താനുദ്ദേശിച്ചിരുന്നത്. അതിനായി വിണ്ടു കീറിയ ഭൂമിയും അതിലേക്ക് വീണു കിടക്കുന്ന കോണ്‍ക്രീറ്റിന്റെ ഭാഗവുമാണ് ഉദ്ദേശിച്ചത്. 110 ടണ്‍ ഭാരം വരുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉണ്ടാക്കുന്ന അവസരത്തില്‍ തന്നെ പ്രകൃതി രോഷം കൊണ്ടു. ആ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു പെയ്തത്.

മുസിരിസിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പേമാരി തന്റെ കലാസൃഷ്ടിയെയും നശിപ്പിക്കുമോയെന്ന താന്‍ ഭയന്നിരുന്നതായി ഗ്രാംസ്മാ പറഞ്ഞു. എന്നാല്‍ തൊഴിലാളികളുടെ ഉത്സാഹത്തില്‍ അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ടാര്‍പാളിന്‍ കെട്ടിയായിരുന്നു പിന്നീടുള്ള പണികള്‍. അത് ചെയ്തുതീര്‍ത്തെങ്കിലും ബാക്കി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു.
കുഴിയിലേക്ക് വീണുകിടക്കുന്ന കോണ്‍ക്രീറ്റ്  സ്ലാബ് ഏതാണ്ട് 170 ഡിഗ്രി ഉയര്‍ന്നു നില്‍ക്കണമെന്നാണ് ഉദ്ദേശിച്ചത്. കൂറ്റന്‍ ക്രെയിന്‍ കൊണ്ടുവന്ന് അതുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ പിന്‍ഭാഗത്തിന്റെ ഭാരം കാരണം സ്ലാബ് കൂടുതല്‍ ഉയര്‍ന്നു പോയി. ഉദ്ദേശിച്ചതു പോലെ പ്രതിഷ്ഠാപനം നിറുത്താന്‍ സാധിക്കാത്തതില്‍ ഇപ്പോള്‍ ഗ്രാംസ്മയ്ക്ക പക്ഷേ വിഷമമില്ല. കാരണം ഗ്രാംസ്മയും സൃഷ്ടിയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതുതന്നെ. 

ഉത്ഖനനമാണ് ഏതൊരു ചരിത്രാന്വേഷകന്റെയും നിര്‍ണായക മുഹൂര്‍ത്തമെന്ന് ഗ്രാംസ്മ പറയുന്നു. എന്തിനു വേണ്ടി ഉത്ഖനനം നടത്തണം, കാരണം പ്രകൃതി ദുരന്തങ്ങളിലൂടെയാണ് ചരിത്രം മറഞ്ഞുപോയത്. അതിനെ തിരികെ കൊണ്ടുവരാന്‍ മണ്ണില്‍ കുഴിക്കല്‍ തന്നെയാണ് വഴി. ഇത് പ്രമേയമാക്കിയാണ് കുഴിയില്‍ വീണുകിടക്കുന്ന ഭൂകമ്പത്തിന്റെ അവശിഷ്ടമെന്ന സാധ്യത താന്‍ മനസില്‍ കണ്ടതെന്നും ഗ്രാംസ്മ പറഞ്ഞു.