Sunday, January 29, 2017

‘Biennale has been a welcoming space to LGBTQIA community’: Queerala



Support group for sexual minorities and transgender individuals visited KMB 2016

Kochi: A flood memories came rushing back to Aditi Achuth as she took a tour of the ongoing third edition of the Kochi-Muziris Biennale (KMB). Aditi was part of the volunteer corps at the first KMB in 2012. At the time, however, she had identified herself as Akhil.

Aditi was part a 10-member strong team from Queerala, a support group for the LGBTQIA (Lesbian, Gay, Bisexual, Transgender, Queer, Intersex, Asexual) community in Kerala, which visited KMB 2016 on Monday.

 “I was a volunteer back then in (KMB 2012 participating artist) Amar Kanwar’s space. It was one of the most inspiring stints of my life as I was able to meet and interact with many renowned artists and noted personalities. That time period, perhaps, also motivated me to take this bold step of transforming my gender from male to female,” Aditi said.

It was also in 2012 that Jijo Kuriakose, a research analyst, started Queerala as an online space for sexual minorities in Kerala. “The founders of KMB have always been helpful and welcoming to the community. Moreover, movies like Ka Bodyscapes and Velutha Rathrikal, which address issues in our community, were screened recently at the Biennale,” Jijo said.

He added that the visit was an attempt to show how public and cultural spaces can be SOGI (Sexual Orientation and Gender Identity) inclusive. The group had begun a hashtag campaign to capture the need for such spaces, #KochiIsOursTooAndSoIsBiennale.

For Theertha, KMB 2016 participating artist P.K. Sadanandan’s elaborate wall mural at Aspinwall House had attracted her the most. The group also interacted with KMB 2016 participating artist Praneet Soi at his space in the Biennale’s primary venue.

കലയുടെ ജനാധിപത്യം: ബിനാലെയില്‍ ദശദിന പരിശീലന കളരി



Art mediation practices provide pathway to ‘democratisation of art’  
KBF hosted 10-day workshop on influential art education programme 
that offers promise of greater access to art for broader audiences

Kochi, Jan 29: From holding guided blindfold tours to getting the grounds-keeping staff involved through picture and word association activities, a series of art mediation practices were conducted recently within and on the sidelines of the ongoing third edition of the Kochi-Muziris Biennale (KMB).    The activities – part of a 10-day workshop titled ‘Spaces for Encounters: Meetings, Happenings and Inputs in Art Mediation – were intended to impart instruction in methods to make art more inclusive and accessible to a broader range of audiences.Between January 16-26, around 25 participants – from a variety of backgrounds and across the region, including five artists from Bangladesh – underwent training in practices designed to overturn the traditional idea of art mediation, where ‘experts’ explain artworks to laypersons.In so doing, the workshop looked to open diverse approaches towards the arts such as letting “average people” guide visitors through exhibitions, or framing guided tours as discussions, or even using performances and games to offer playful access.The unique workshop was an initiative of the Kochi Biennale Foundation (KBF), Hochschule Luzern – Art and Design (Switzerland) and Swissnex India in cooperation with Pro Helvetia India and Foundation for Indian Contemporary Art.“Instead of experiencing art in a bubble, mediation creates spaces to accommodate and reflect on the questions people have about art. It's trying to find a language, a means, an approach to discover a common ground between people coming to art from different backgrounds,” said Lena Eriksson, a lecturer at Hochschule Luzern, who was  the project leader.Eriksson was part of a group of instructors and assistants from Switzerland that: introduced participants to the current models of art mediation, instructed them in practical engagement strategies that were developed for the context of the KMB and helped them created a ‘toolbox’.“With these tools, like the sculpted notebook built from the personal experiences shared by the group, the participants had the basic equipment to bring people together and create situations that allows different visitors to have different experiences. They can experiment till the end of the Biennale and beyond,” said Elia Malevez, a member of the assisting student group.The workshop consisted of readings in art mediation theory, working on a number of KMB 2016 venues and finally developing and testing easy-to-use, site-specific ‘tools’ that would help visitors access the artworks.For Puja Vaish, a senior assistant curator at Dr. Bhau Daji Lad Mumbai City Museum who took part in the workshop, the concept of using tool in art mediation is interesting “because it opens up the conversation to people and offers them a human connect to art”.“The tools are built around getting people to engage. Whether you are from an art background or not, with the tools you think and formulate your own opinion about the artworks. This approach holds the potential for a true democratisation of art,” she said.While he noted its capacity to “empower the viewer to the interpret artworks on their own”, Nabil Rahman, a research associate at the Bengal Foundation in Dhaka, said, “Mediation is an approach for people who want to be guided. The tools are a way for people to learn how to view the art works for themselves. They are a reference point that provides context.”




കലയുടെ ജനാധിപത്യം: ബിനാലെയില്‍ 
ദശദിന പരിശീലന കളരി

കൊച്ചി: കലയുടെ ജനാധിപത്യസ്വഭാവം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി കൊച്ചി-മുസിരിസ് ബിനാലെയുടെ ആഭിമുഖ്യത്തില്‍ പരിശീലന കളരി നടന്നു. 'സ്‌പേസ് ഫോര്‍ എന്‍കൗണ്ടേഴ്‌സ്, മീറ്റിംഗ്‌സ്, ഹാപ്പനിംഗ്‌സ് ആന്‍ഡ് ഇന്‍പുട്‌സ് ഇന്‍ ആര്‍ട് മീഡിയേഷന്‍' എന്നാണ് ഇതിന് പേരു നല്‍കിയത്. കൂടുതല്‍ വിശാലമായ തലത്തിലുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഈ പരിപാടി നടന്നത്.
ജനുവരി 16 മുതല്‍ 26 വരെയായിരുന്നു പരിശീലന കളരി. വിവിധ പശ്ചാത്തലങ്ങളുള്ള 25 പേരാണ് ഇതില്‍ പങ്കെടുത്തത്. ബംഗ്ലാദേശില്‍ നിന്നെത്തിയ അഞ്ച് ആര്‍ട്ടിസ്റ്റുകളും ഇതില്‍ പെടും. വിദഗ്ധര്‍ സാധാരണക്കാര്‍ക്ക് കലയെപറ്റി പറഞ്ഞു കൊടുക്കുന്ന പരമ്പരാഗതമായ സമ്പ്രദായത്തില്‍ മാറ്റം വരുത്തുക എന്നതാണ്  ഇതു കൊണ്ടുദ്ദേശിക്കുന്നത്.
സാധാരണക്കാര്‍ കലാപ്രദര്‍ശനത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പറഞ്ഞു കൊടുക്കുന്ന അവസ്ഥയിലേക്കെത്തിക്കുകയാണ് പരിശീലന കളരിയുടെ ഉദ്ദേശ്യം. പ്രദര്‍ശനം, ഗൈഡഡ് ടൂര്‍ എന്നിവയിലൂടെയാണ് ഇത് പുരോഗമിക്കുന്നത്. 
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, സ്വിറ്റ്‌സര്‍ലാന്റിലെ ഹോഷുലെ ലുസറെന്‍ ആര്‍്ട്ട് ആന്‍ഡ് ഡിസൈന്‍, സ്വിസ്‌നെക്‌സ് ഇന്ത്യ, പ്രൊ ഹെല്‍വിഷ്യ ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത് നടത്തിയത്.
ജനങ്ങള്‍ക്ക് കലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സാഹചര്യമാണ് ഈ പരിശീലന കളരിയിലൂടെ സാധ്യമാകുന്നതെന്ന് ഹോഷുലെ ലുസറനിലെ ലെക്ച്ചറര്‍  ലെന എറിക്‌സണ്‍ പറഞ്ഞു.. വിവിധ സാഹചര്യങ്ങളില്‍ നിന്നെത്തുന്ന ജനങ്ങളുമായി സംവദിക്കുന്നതിനുള്ള മാധ്യമം ഉണ്ടാക്കിയെടുക്കുകയാണ് ഉദ്ദേശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി ബിനാലെയുടെ പശ്ചാത്തലത്തില്‍ കലയെന്തെന്ന് വിവരിച്ചു നല്‍കുന്നതിനുള്ള ചില ഉപാധികള്‍ക്ക്  സ്വറ്റ്‌സര്‍ലാന്റില്‍ നിന്നു വന്ന സംഘം രൂപം നല്‍കിയിട്ടുണ്ട്. സംഘം ഉണ്ടാക്കിയെടുത്ത പുസ്തകങ്ങളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് കലാ പ്രദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കും. ബിനാലെ കഴിയുന്നതു വരെ ഇവര്‍ക്ക് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണെന്ന് സംഘാംഗം എലിയ മാലേവെസ് പറഞ്ഞു.
ബിനാലെ വേദികളുമായി ബന്ധപ്പെടുത്തിയാണ് ഇതിന്റെ പരിശീലനം നടത്തിയത്.  ഉപയോഗിക്കാന്‍ എളുപ്പമുള്ളതും വേദി കേന്ദ്രീകൃതവുമായ ഉപാധികളാണ്  ഇതിന് ഉപയോഗി്ക്കുന്നത്.
കലയ്ക്ക് മാനുഷികമായ ബന്ധം നല്‍കുന്നതാണ് ഈ പരിശീലന കളരിയെന്ന്  മുംബൈയിലെ ഭാവു ദാജി ലാഡ് മ്യൂസിയം സീനിയര്‍ അസിസ്റ്റന്റ് ക്യൂറേറ്റര്‍ പൂജ വൈശ്  ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
കലാപശ്ചാത്തലമുള്ളവരായാലും അല്ലെങ്കിലും സൃഷ്ടികളെക്കുറിച്ച് സ്വന്തമായി അഭിപ്രായം പറയാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലന കളരിയിലെ ഉപാധികള്‍. ഇതു തന്നെ കലയുടെ ജനാധിപത്യം കൂട്ടുന്നുവെന്നും പൂജ പറഞ്ഞു.
കാണികള്‍ക്ക് കലാസൃഷ്ടികള്‍ സ്വയം അപഗ്രഥിക്കാനുള്ള പ്രാപ്തി ഇത് നല്‍കുന്നുവെന്ന് ധാക്കയിലെ ബംഗാള്‍ ഫൗണ്ടേഷന്‍ ഗവേഷകന്‍ നബീല്‍ റഹ്മാന്‍ പറഞ്ഞു. വഴികാട്ടപ്പെടേണ്ടവര്‍ക്കാണ് ആര്‍ട്ട് മീഡീയേഷന്‍ ഏറ്റവും പ്രയോജനപ്പെടുന്നത്. ഒരു കലാസൃഷ്ടിയെ എങ്ങിനെ കാണണമെന്ന് പൊതുജനങ്ങളെ മനസിലാക്കിക്കൊടക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും നബീല്‍ ചൂണ്ടിക്കാട്ടി.

ബിനാലെ സൃഷ്ടികളുടെ മാന്ത്രികത അനുഭവിച്ചറിഞ്ഞ് ചലച്ചിത്ര താരങ്ങള്‍

Visiting cine actors find KMB 2016 ‘magical’ and ‘stimulating’




: Veteran actors from the Malayalam and Hindi film industries experienced the ‘magic and wonder’ of the ongoing third edition of the Kochi-Muziris Biennale (KMB) over the weekend.

Mollywood stalwarts Maniyanpilla Raju and Kunchan visited Aspinwall House, the main venue for KMB 2016, Saturday morning, while Bollywood saw representation from well-known actors and theatre personalities Rajat Kapoor and Vinay Pathak.

“When I was in Portugal last month for a shoot, a man I spoke with in a restaurant told me about his visit to the Biennale. This made me feel somewhat small as I had never been to this internationally renowned art exhibition despite it taking place in my homeland,” Raju said.

“Enthusiasm for the Biennale should be created among the local people for them to know more about the different visions and modes of creative expressions,” he added.

For Kunchan, the visit was a homecoming of sorts. The comedian had spent his childhood in Fort Kochi. “Each art work exhibited here is magical: a wonder made from an artist’s mind. They prompt us to ponder over a number of self-interrogative queries,” said Kunjan, who had visited the last edition of the Biennale in 2014.

In Kochi for a couple of stage productions inspired by Shakespeare, Kapoor and Pathak spared the time to take in a tour of Aspinwall House in the evening.

“Just as a place, the Biennale is a stimulating experience. The artworks here are very experimental in nature, which provides multiple perspectives,” said Kapoor, who is also a filmmaker and theatre director.

He also lauded the efforts of KMB co-founders Bose Krishnamachari and Riyas Komu in turning the Biennale into a internationally renowned fixture on the art circuit.

“It was their vision and persistent passion for art, which made this exhibition an important landmark in the art world in the short period of six years,” Kapoor said.





ബിനാലെ സൃഷ്ടികളുടെ മാന്ത്രികത 
അനുഭവിച്ചറിഞ്ഞ് ചലച്ചിത്ര താരങ്ങള്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ച മലയാള-ഹിന്ദി സിനിമ താരങ്ങള്‍. മലയാള സിനിമ താരങ്ങളായ മണിയന്‍പിള്ള രാജു, കുഞ്ചന്‍, ഹിന്ദി താരങ്ങളായ രജത് കപൂര്‍ വിനയ് പാഠക് എന്നിവരാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ബിനാലെ കാണാനെത്തിയത്.

കഴിഞ്ഞയാഴ്ച പോര്‍ച്ചുഗല്ലില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി പോയപ്പോള്‍ അവിടുത്തുകാരനായ ഒരാള്‍ കൊച്ചി ബിനാലെ സന്ദര്‍ശിച്ച അനുഭവം തന്നോടു വിവരിച്ചുവെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ പ്രദര്‍ശനം സ്വന്തം നാട്ടില്‍ നടന്നിട്ട് കാണാന്‍ പറ്റിയല്ലെന്നോര്‍ത്തപ്പോള്‍ സ്വയം ചെറുതായതു പോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗ്ഗാത്മക ആവിഷ്‌കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രാദേശികവാസികളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാല്യകാലം ചെലവഴിച്ച ഫോര്‍ട്ട്‌കൊച്ചി കുഞ്ചന് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയാണ്. ബിനാലെയിലെ ഓരോ പ്രദര്‍ശനത്തിലും മാന്ത്രികമായ എന്തോ ഒന്നുണ്ട്. സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള വക ബിനാലെയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബിനാലെ കാണാനും കുഞ്ചനെത്തിയിരുന്നു.

ഉത്തേജനം നല്‍കുന്ന അനുഭവങ്ങളാണ്  ബിനാലെ തരുന്നതെന്ന് രജത് കപൂര്‍ പറഞ്ഞു. ഷേക്‌സ്പിയറെ അടിസ്ഥാനമാക്കിയുള്ള നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ കൂടിയായ രജത് കപൂറും വിനയ് പാഠക്കും കൊച്ചിയിലെത്തിയത്. 

വിവിധ വീക്ഷണങ്ങള്‍ക്ക് അവസരം നല്‍കുന്ന പരീക്ഷണ സ്വഭാവമുളള സൃഷ്ടികളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള കലാമണ്ഡലത്തില്‍ ബിനാലെയെ എത്തിക്കാന്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും എടുത്ത ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വെറും ആറു വര്‍ഷം കൊണ്ട് ഇത്രയധികം പ്രശസ്തി ബിനാലെയ്ക്ക് ലഭിച്ചത് കലയോടുള്ള ഇവരുടെ സ്ഥായിയായ താത്പര്യം കൊണ്ടാണെന്നും രജത് കപൂര്‍ ചൂണ്ടിക്കാട്ടി.

Saturday, January 28, 2017

ഡല്‍ഹിയിലെ പ്രശസ്തമായ തെരുവുനാടക സംഘമായ 'ജന'ത്തിന്റെ പ്രകടനം കൊച്ചിയില്‍


     കൊച്ചി: ബി എം ആനന്ദ് ഫൗണ്ടേഷനും ഡല്‍ഹിയിലെ പ്രശസ്തമായ ജന്‍ നാട്യ മഞ്ച്(ജനം) ചേര്‍ന്ന് കൊച്ചിയില്‍ തെരുവുനാടകം സംഘടിപ്പിക്കുന്നു. അടുത്ത ശനിയും ഞായറും കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലാണ് തെരുവുനാടകം.
വിയോജിപ്പും ചര്‍ച്ചയും എന്ന വിഷയത്തെ ആധാരമാക്കിയാണ് രാജ്യത്തെ ഏറ്റവും പഴയ തെരുവുനാടക സംഘങ്ങളില്‍ ഒന്നായ ജനത്തിന്റെ പ്രകടനം. തൊഴിലാളിയുടെ അവകാശം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നിവയിലൂന്നിയാണ് തെരുവുനാടകം. എറണാകുളം സുഭാഷ് പാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് ഇതിന് വേദിയൊരുക്കിയിട്ടുള്ളത്. കൊച്ചി-മുസിരിസ് ബിനാലെ വേദിയിലും ഈ തെരുവുനാടകം അവതരിപ്പിക്കും.
കൊച്ചിയില്‍ കഴിഞ്ഞ ഒന്നര മാസമായി നടന്നു വരുന്ന ബി എം ആനന്ദ് ഫൗണ്ടേഷന്റെ വിയോജിപ്പും ചര്‍ച്ചയും എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് തെരുവുവനാടകം. അന്തരിച്ച കലാകാരനായ ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളാണ് ഇതില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജിലാണ് പ്രദര്‍ശനം. ഇതിനകം തന്നെ 1500 ഓളം പേര്‍ ഈ പ്രദര്‍ശനം കണ്ടുകഴിഞ്ഞു. വിവിധ പ്രസദ്ധീകരണങ്ങള്‍ക്കായി ബി എം ആനന്ദ് വരച്ച സൃഷ്ടികളാണ് തെരഞ്ഞെടുത്തത്.  സമൂഹത്തിന്റെ പ്രതിഫലനമാകണം കലാസൃഷ്ടികള്‍ എന്നു വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹമെന്നും പ്രദര്‍ശനത്തിന്റെ ക്യുറേറ്ററായി സ്രുതി ഐസക് പറഞ്ഞു.
യേ ഭി ഹിംസ ഹൈ, യേ ഹം ക്യൂം സഹേ എന്നിങ്ങനെ രണ്ട് നാടകങ്ങളാണ് ജനം സംഘം അവതരിപ്പിക്കുന്നത്. ജനുവരി 28 -29 തിയതികളിലാണ് നാടകാവതരണം. മട്ടാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരം, വാസ്‌കോ ഡ ഗാമ ചത്വരം, ഫോര്‍ട്ട്‌കൊച്ചി കടപ്പുറം, ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസ്, മറൈന്‍ ഡ്രൈവ്, സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് തെരുവുനാടകം അരങ്ങേറുക.
ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം ഒരുക്കിയതാണ് യേ ഭി ഹിംസാ ഹൈ എന്ന നാടകം. ശാരീരികേതര പീഡനങ്ങളായ പിന്തുടരല്‍, ആണ്‍കോയ്മ, എന്നിവയാണ് ഇതിലെ പ്രതിപാദ്യം. പ്രതീകാത്മകമായ ബലാത്സംഗ രംഗത്തോടെയാണ് നാടകത്തിന്റെ അന്ത്യം. തൊഴിലാളിയുടെ വ്യക്തിപരമായ വര്‍ണനായാണ് യേ ഹം ക്യൂം സഹേ എന്ന നാടകം. ഗൗരവമുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് കുറിക്കു കൊള്ളുന്ന വിധത്തിലാണ് ഇതൊരുക്കിയിട്ടുള്ളത്.
അടിയുറച്ച സോഷ്യലിസ്റ്റായിരുന്ന ബി എം ആനന്ദിന്റെ സൃഷ്ടികള്‍ വിട്ടുവീഴ്ചയില്ലാത്തവയായിരുന്നു. ഫാസിസം മുതല്‍ ആണവായുധ മത്സരം വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ എതിര്‍ത്തു പോന്നു. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ പച്ചയായി വരച്ചു കാണിക്കുന്ന ജന്‍ നാട്യ മഞ്ച് പോലുള്ള സംഘവുമായി സഹകരിക്കുന്നത് ഏറ്റവും ഉചിതമാണെന്ന് ബി എം ആനന്ദ് ഫൗണ്ടേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അദിതി ആനന്ദ് പറഞ്ഞു.
മൂല്യോശ്രീ ഹാഷ്മി, അശോക് തിവാരി, സുധന്യ ദേശ്പാണ്ഡേ, സോമന്‍ ടി കെ, ജ്യോതി റോയി, കോമിത ധന്‍ഡാ എന്നിവരാണ് ജനം സംഘത്തിലെ അംഗങ്ങള്‍. പ്രശസ്തനായ സഫ്ദര്‍ ഹാഷ്മി 1970 ലാണ് ഈ സംരംഭം സ്ഥാപിച്ചത്

ബിനാലെ മൂന്നാം ലക്കം ആഴത്തില്‍ ചിന്തിപ്പിക്കുന്നത്: ദയാനിത സിംഗ്




കൊച്ചി: ഒരു കലാകാരന്‍ തന്നെ ക്യൂറേറ്ററാകുന്നതിന്റെ എല്ലാ മെച്ചവും കൊച്ചി-മുസിരിസ്  ബിനാലെയ്ക്കുണ്ടെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് ദയനിത സിംഗ് അഭിപ്രായപ്പെട്ടു. ബിനാലെ മൂന്നാം ലക്കം കാവ്യാത്മകവും ആസ്വാദകനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതുമാണെന്ന് രണ്ടാം ലക്കത്തിലും  സാന്നിധ്യമറിയിച്ചിരുന്ന 
അവര്‍ അഭിപ്രായപ്പെട്ടു. 

ക്യുറേറ്ററെ സംബന്ധിച്ചിടത്തോളം ലോകത്തെ പല ബിനാലെകളില്‍നിന്ന്  വ്യത്യസ്തമാണ് കൊച്ചി.  കലാസ്വാദകര്‍ ക്യൂറേറ്റര്‍മാരാകുന്ന സാഹചര്യമുണ്ടെങ്കിലും  മുന്‍ ബിനാലെയില്‍ പങ്കെടുത്ത കലാകാരന്‍ തന്നെ ക്യൂറേറ്ററായതിന്റെ മെച്ചം ഇവിടുത്തെ പ്രദര്‍ശനങ്ങള്‍ക്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആസ്വാദകരില്‍ വളരെ സാവധാനത്തില്‍ പതിയുന്നതാണ് ബിനാലെ മൂന്നാം ലക്കത്തിലെ പ്രദര്‍ശനങ്ങളെന്ന് അവര്‍ പറഞ്ഞു. പല സൃഷ്ടികളും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ ഗഹനമായ ചിന്ത ആവശ്യമാണ്. പ്രമേയത്തിന്റെ ആഴം മനസിലാക്കിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം മനസില്‍ നിറഞ്ഞു നില്‍ക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയവും സാമൂഹ്യവും ആയ ഒട്ടേറെ സൂക്ഷ്മമായ പ്രമേയങ്ങള്‍ കാവ്യാത്മകമായി ബിനാലെ മൂന്നാം ലക്കം കൈകാര്യം ചെയ്യുന്നുണ്ട്. അത് പ്രദര്‍ശനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുദര്‍ശന്‍ ഷെട്ടി തന്റെ ക്യൂറേറ്റര്‍ പ്രമേയത്തിനോട് നൂറുശതമാനവും നീതി പുലര്‍ത്തിയെന്ന് ബിനാലെ മൂന്നാം ലക്കത്തിലെ കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.

മുതിര്‍ന്ന ആര്‍ട്ടിസ്റ്റായ കിരണ്‍ സുബ്ബയ്യയും ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നു.

ബിനാലെയിലെ റിപ്പബ്ലിക് ദിനാഘോഷം: വിന്റേജ് വാഹനങ്ങള്‍ വേദിയില്‍ അണി നിരന്നു




കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കൊച്ചിന്‍ വിന്റേജ് ക്ലബുമായി സഹകരിച്ച് സ്വാതന്ത്ര്യത്തിന് മുമ്പേ പുറത്തിറങ്ങിയ കാറുകളുടെ പ്രദര്‍ശനം നടത്തി.  റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബിനാലെ വേദിയില്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു.

 ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ട്രസ്റ്റ് അംഗങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്തു. 
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാറുള്ള വിന്റേജ് കാര്‍ റാലി ഇക്കുറി പനമ്പിള്ളി നഗറില്‍ നിന്ന് തുടങ്ങി ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍ സമാപിച്ചു. ആകെ 22 വിന്റെജ് വാഹനങ്ങളാണ് ആസ്പിന്‍വാളിലെത്തിയത്. ഇതില്‍ 17 കാറുകളും 5 ബൈക്കുകളും ഉള്‍പ്പെടുന്നു. ജാവ, യെസ്ഡി, രാജ്ദൂത് എന്നീ ബൈക്കുകളാണ് ഉണ്ടായിരുന്നത്.

1946 മോഡല്‍ ഓസ്റ്റിന്‍, 1955 മോഡല്‍ ഡോഡ്ജ്, എന്നിവയായിരുന്നു വിന്റേജിലെ താരങ്ങള്‍. ആക്രിക്കടയില്‍ കിടന്നിരുന്ന ഡോഡ്ജ് കാര്‍ നന്നാക്കിയെടുക്കുന്നതിന്റെ അമ്പതില്‍ പരം ഫോട്ടോകള്‍ അടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

തുരമ്പിച്ച തകര്‍ന്ന വാഹനങ്ങള്‍ പുന:സൃഷ്ടിച്ചെടുക്കുന്നത് തന്നെ ഒരു കലാപ്രകടനമാണെന്നാണ് കൊച്ചിന്‍ വിന്റേജ് ക്ലബിന്റെ പ്രസിഡന്റ് റെനീഷ് രവിയുടെ പക്ഷം. കാര്‍ നന്നാക്കിയെടുക്കുന്നതിലും ബുദ്ധിമുട്ടാണ് ഇത് സംരക്ഷിച്ചു പോരുകയെന്നത്. തികച്ചും വ്യക്തിപരമായ താത്പര്യത്തിന്റെ പുറത്താണ് പഴമയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി തങ്ങള്‍ ഈ ഉദ്യമവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ പഴമയുമായി ബന്ധപ്പെട്ട ഒരു ഉദ്യമവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഇതില്‍ പങ്കാളിയായതു വഴി വിന്റേജ് വാഹനപ്രേമികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Biennale offers glimpse of collaborative potential between art, technology


Kochi, Jan 19: The coming-together of creativity and technology has produced unique works of art at the ongoing third edition of the Kochi-Muziris Biennale (KMB). It has also opened up avenues to explore the potential for collaborations between art, design and applied science.

From coir panels to improve acoustics and theatre lighting systems to exciters in benches, augmented reality and digital fabrication, the scrolls, sculptures, audio-visual exhibits and experiential installations at the Biennale are as innovative as they are immersive.

Not only do they showcase the multiplicity of perspectives and ways of seeing at KMB 2016, they reflect the fact that art, technology and design are not the mutually exclusive spheres they are assumed to be, according to KMB co-founder Bose Krishnamachari.

“There are lots of artists who are working with art and technology today. The fields are not separate from each other. Aesthetics and imparting sensibility to design and technology is what art does. Engineers know the ‘how’ of bridge constructing, but are unaware that it is an act of sculpting on a larger scale. That awareness needs to be taught,” Krishnamachari said.

Noting that technology can give wing to artistic expression, Dr. Jayasankar Prasad C., CEO of Kerala Startup Mission (KSUM) – KMB’s technology partner – said, “Art meeting technology is a mutually beneficial association that provides a multi-dimensional canvas for artists. With creative intervention, technologies become more aesthetic and create better user experiences.”

To that end, the Kochi Biennale Foundation and KSUM inked a memorandum of understanding geared towards the effective and aesthetic integration of art and technology.

Dr. Prasad observed that the perception of innovation in the science and technology eco-system was set to “undergo a paradigm shift to bring together technology, society and artistic and cultural expressions and facilitate creative thinking”.

For Kishan Parikh and Chaitya Shah – co-founders and COOs of Maker Fest in Ahmedabad, an annual festival of innovation and creativity, the KMB shows that shift is already underway. The duo made their first visit to the Biennale on Wednesday.

“We are amazed at the collaboration happening between art and technology. The Biennale shows how art and technology can benefit and feed off each other. In science learning, you are taught the ‘right way’ of doing things, but the kind of things we have seen here show us that art offers a million and one ways of seeing things,” Parikh said.

Pointing out that sound and video installations are obvious jump-off points for collaboration, Shah said, “It is not only art and design that offer the best scope for partnerships. ‘Internet of Things’ (IoT, the exchange of information on an interconnected network) and virtual reality are also similarly promising avenues to pursue.”

The third edition of the FabLab Asia Network conference (FAN3) – a maker event featuring ‘fabrication labs’ from around the world that concluded in Mattancherry earlier this week –proved as much with a special panel discussion devoted to ‘Art, Design and Digital Fabrication’ and featuring KMB co-founder Riyas Komu.

Shiro Takaki, from Fablab Bohol in the Philippines, said more such discussions were needed. Part of a FAN3 contingent that visited Aspinwall House on Wednesday, he was “awestruck” by the variety of works here. “I thought art was all about paintings and pictures, but what I saw here showed me I have much more to learn,” Takaki said.






കലയും സാങ്കേതിക വിദ്യയും: 
ബിനാലെയില്‍ അപൂര്‍വ സംഗമം

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം ലക്കത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയുടെ സ്വാധീനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. കല, രൂപകല്‍പന, പ്രായോഗിക ശാസ്ത്രം എന്നിവയുടെ ക്ഷമതയാണ് ഇത്തവണ ബിനാലെയില്‍ പരീക്ഷിക്കപ്പെടുന്നത്.

കയര്‍ ഭിത്തി മുതല്‍ ആധുനിക ഫൈബര്‍ ടെക്‌നിക്കുകളിലൂടെയും  അരങ്ങിലെ വെളിച്ചം മുതല്‍ വെര്‍ച്വല്‍ റിയാലിറ്റി വരെയും പ്രതിഷ്ഠാപനങ്ങളിലൂടെയും സൃഷ്ടികളിലൂടെയും വിശാലമായി പടര്‍ന്നു കിടക്കുകയാണ് ബിനാലെ മൂന്നാം ലക്കത്തിലെ നൂതന സാങ്കേതിക വിദ്യകള്‍.

സാങ്കേതിക വിദ്യയും കലയും തമ്മിലുള്ള ബന്ധം കേവലം വീക്ഷണങ്ങളിലെ വൈവിദ്ധ്യം മാത്രമല്ല മറിച്ച് എല്ലായ്‌പോഴും ഏകമായി മാത്രം നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം കൂടിയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

സാങ്കേതിക വിദ്യ മനോഹരമായി പ്രയോജനപ്പെടുത്തുന്ന നിരവധി കലാകാരന്മാര്‍ ഇന്ന് ലോകത്തുണ്ട്. ഇതു രണ്ടും വ്യത്യസ്തങ്ങളല്ലെന്ന് ബോസ് പറഞ്ഞു. സൗന്ദര്യബോധവും രൂപകല്‍പനയിലെ സൂക്ഷ്മതയും സാങ്കേതികവിദ്യയ്ക്ക് നല്‍കുകയാണ് കല ചെയ്യുന്നത്. എന്‍ജിനീയര്‍ ഉണ്ടാക്കുന്ന ഒരു പാലം വലിയ തോതില്‍ നടത്തുന്ന കലാ പ്രതിഷ്ഠാപനം കൂടിയാണെന്ന് ആരുമോര്‍ക്കാറില്ലെന്നും ബോസ് ചൂണ്ടിക്കാട്ടി. അത് സമൂഹത്തിന് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാബോധത്തിന് ചിറകുകള്‍ നല്‍കാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സിഇഒ ഡോ.ജയശങ്കര്‍ പ്രസാദ് സി പറഞ്ഞു. ഇവ രണ്ടും തമ്മിലുള്ള സംയോജനം കലാകാരന്മാര്‍ക്ക് വലിയ അവസരം നല്‍കുന്നതിലൂടെ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ സൗന്ദര്യബോധവും കൂടുതല്‍ ഉപയോഗ സൗഹൃദവുമുണ്ടാവുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഈ ദിശയില്‍ കൂടുതല്‍ സഹകരണത്തിനുവേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ട് അപ് മിഷനും ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. സാങ്കേതിക വിദ്യ, പൊതുസമൂഹം,  കലാ-സാംസ്‌കാരിക പ്രതിഫലനങ്ങള്‍ എന്നിവ വഴി വേണം ക്രിയാത്മക ചിന്തനങ്ങള്‍ നടത്താനെന്നും ഡോ ജയശങ്കര്‍ പറഞ്ഞു.

ഈ മാറ്റം ഇതിനികം തന്നെ കൊച്ചി ബിനാലെ തുടങ്ങി വച്ചുവെന്ന് അഹമ്മദാബാദില്‍ നടന്ന മേക്കര്‍ ഫെസ്റ്റിന്റെ സ്ഥാപകരായ കിഷന്‍ പരിഖും ചൈത്യ ഷായും അഭിപ്രായപ്പെട്ടു. ഇരുവരും ബുധനാഴ്ച ബിനാലെ കാണാനെത്തിയിരുന്നു.

സാങ്കേതികവിദ്യയും കലയും തമ്മിയുള്ള സംയോജനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ഇരുവരും പറഞ്ഞു. ശാസ്ത്രത്തില്‍ ശരിയായ വഴി മാത്രമാണ് പഠിപ്പിക്കുന്നത്, എന്നാല്‍ ബിനാലെയിലെ കാഴ്ചകള്‍ വിവിധ വഴികള്‍ കാണിച്ചു തന്നുവെന്നും കിഷന്‍ പരിഖ് പറഞ്ഞു.

ശബ്ദവും വീഡിയോയും എക്കാലവും പരസ്പര സഹവര്‍ത്തിത്വം നടത്തുന്ന മേഖലയാണെന്ന് ചൈത്യ ഷാ പറഞ്ഞു. കലയും രൂപകല്‍പനയും മാത്രമല്ല മികച്ച അവസരങ്ങള്‍ നല്‍കുന്നത് മറിച്ച് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയൊക്കെ ഭാവിവാഗ്ദാനങ്ങളാണെന്നും അവര്‍ പറഞ്ഞു.

അടുത്തിടെ മട്ടാഞ്ചേരിയില്‍ സമാപിച്ച ഫാബ് ലാബ് ഏഷ്യ നെറ്റവര്‍ക്ക് കോണ്‍ഫറന്‍സിലെ പ്രധാന ചര്‍ച്ച  കല, രൂപകല്‍പന, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ എന്നതായിരുന്നു. ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു ഇതിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

ഇത്തരം നിരവധി കൂടിയാലോചനകള്‍ വേണമെന്നാണ് ഫിലിപ്പൈന്‍സിലെ ഫാബ് ലാബ് ബോഹോളില്‍ നിന്നുള്ള ഷിരോ തകാകിയുടെ അഭിപ്രായം. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സംഘം ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാളില്‍ എത്തിയിരുന്നു. ഇവിടുത്തെ കലാസൃഷ്ടി കണ്ട് സംഘാംഗങ്ങള്‍ അത്ഭുതപ്പെട്ടുവെന്ന് തകാകി പറഞ്ഞു. ചിത്രങ്ങളും ശില്‍പങ്ങളും മാത്രമാണ് കലയെന്ന തന്റെ ധാരണ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഏറെ പഠിക്കാനുണ്ടെന്ന് തിരിച്ചറിവോടെയാണ് ഇവിടം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാഫിക് പെയിന്റിംഗില്‍ ആദ്യ ഉദ്യമവുമായി ശില്‍പി നിക്കോള ദുര്‍വാസുല



കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ പെപ്പര്‍ ഹൗസില്‍ തയ്യാറാക്കിയ ചാണകം മെഴുകിയ നിലത്ത് നിക്കോള ദുര്‍വാസുല അരിമാവ് കൊണ്ട് കോലമെഴുതി തുടങ്ങി. അവരുടെ ഓരോ വരയ്ക്കും ഈണവും താളവും നല്‍കി യുവ സംഗീതജ്ഞര്‍ കൂടി ചേര്‍ന്നതോടെ മികച്ച ശ്രാവ്യ-ദൃശ്യാനുഭവമായി മാറുകയായിരുന്നു പെപ്പര്‍ ഹൗസ് പരിസരം.

ബ്രിട്ടീഷുകാരിയായ നിക്കോള ദുര്‍വാസുല ബിനാലെ മൂന്നാം ലക്കത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ത്രിഡി ട്രാഫിക് നൊട്ടേഷന്‍ എന്നാണ് തന്റെ പ്രകടനത്തിന് അവര്‍ നല്‍കിയ പേര്.

മുമ്പ് ക്യാന്‍വാസിലും കടലാസിലും ചിത്രരചന നടത്തിയിരുന്നെങ്കിലും ത്രിഡി അടിസ്ഥാനമാക്കിയ ആദ്യ ഉദ്യമമായിരുന്നു ഇതെന്ന് നിക്കോള പറഞ്ഞു. തയ്യാറെടുപ്പില്ലാതെയാണ് ഈ പ്രകടനം നടത്തിയതെന്നും അവര്‍ പറഞ്ഞു.

ഈയിടെ തമിഴ്‌നാട് സന്ദര്‍ശിച്ചതില്‍ നിന്നാണ് കോലമെഴുതാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് നിക്കോള പറഞ്ഞു. പെപ്പര്‍ ഹൗസിലെ ഒരു മുറിയില്‍  തറയുടെ ഒരു ഭാഗം ചാണകം മെഴുകി. അതില്‍ അരിമാവ് കൊണ്ട് വലിയ കുത്തുകള്‍ ഉണ്ടാകി. അതിനെ യോജിപ്പിച്ചു കൊണ്ടാണ് കോലമെഴുതിയതെന്ന് അവര്‍ പറഞ്ഞു.

അരുണ്‍ എസ് കുമാര്‍(ഡ്രംസ്), അജോയ് ജോസ്(കീ ബോര്‍ഡ്), മനു അജയന്‍(ബാസ്), ശ്യാം എന്‍ പൈ(ഗിത്താര്‍) എന്നിവരാണ് നിക്കോളയ്ക്ക് സംഗീതത്തില്‍ പിന്തുണ നല്‍കിയത്. ഇവരെക്കൂടാതെ പ്രശസ്ത ഓടക്കുഴല്‍ വിശാരദ മാരിയോണ്‍ കെന്നി കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി.

സംഗീതത്തില്‍ മുഴുകിയാണ് പ്രകടനം മുഴുവന്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞു. തന്റെ കോലത്തിനനുസരിച്ച് അവരുടെ സംഗീതവും അതിനനുസരിച്ച് തന്റെ കോലമെഴുത്തും ചേര്‍ന്നു വന്നതായിരുന്നു ഇതിലെ ഏറ്റവും മനോഹരമായ ഭാഗമെന്നും നിക്കോള പറഞ്ഞു.

ഒരു സമകാലീന കലാപ്രകടനത്തിനിടെ സംഗീതം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് യുവസംഗീതജ്ഞര്‍ പറഞ്ഞു. ഇടവേളകളില്‍ സംഗീതം നിറുത്തുകയും പുനരാരംഭിക്കുകയും വേണമെന്ന നിര്‍ദ്ദേശം മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് ഗിത്താറിസ്റ്റ് ശ്യാം എന്‍ പൈ പറഞ്ഞു. 

ബ്രിട്ടനിലെ ജേഴ്‌സിയിലാണ് നിക്കോള ജനിച്ചത്.  പാരീസിലായിരുന്നു കലാപ്രവര്‍ത്തനവും സ്ഥിരതാമസവും. പിന്നീടാണ് ഹൈദരാബാദിലെ സരോജിനി നായിഡു സര്‍വകലാശാലയില്‍ അധ്യാപികയായി ചേര്‍ന്നത്. പത്തു വര്‍ഷത്തിനു ശേഷം 2002 ല്‍ ബ്രിട്ടനിലേയ്ക്ക് മടങ്ങി. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പരിശീലന കളരികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2012ല്‍ മുംബൈയിലെ മിര്‍ചന്ദാനി ആന്റ് സ്റ്റെയിന്റുക്കെയില്‍ സംഘടിപ്പിച്ച ഐ ആം ഹിയര്‍, ലണ്ടനിലെ റാക്മാനിനോംഫിലെ ബ്ലെയിം ഇറ്റ് ഓണ്‍ സണ്‍, ടാറ്റ ബ്രിട്ടനിലെ വാട്ടര്‍ കളര്‍ എന്നിവ അതില്‍ ചിലതാണ്.

പിയാനിസ്റ്റ് ജോണ്‍ ടില്‍ബറിയുമൊത്ത് 108 ദിവസം നീണ്ടുനിന്ന കലോത്സവം നിക്കോള സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള സൃഷ്ടികള്‍ നിക്കോള നടത്തുമ്പോള്‍ ടില്‍ബുറി പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ  സംഗീതം നല്‍കും. ഈ സൃഷ്ടികളും പെപ്പര്‍ ഹൗസിലെ ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബിനാലെ മൂന്നാം ലക്കം അവസാനിക്കുന്ന വാരത്തില്‍ ടില്‍ബറിയും നിക്കോളയുമൊത്തുള്ള പ്രകടനം അവതരിപ്പിക്കും.

Saturday, January 21, 2017

'കല, ശരീരം, ചിന്ത: ആവിഷ്‌കരണങ്ങള്‍'

'കല, ശരീരം, ചിന്ത: ആവിഷ്‌കരണങ്ങള്‍'-
ബിനാലെ വേദിയില്‍ നാലുദിവസത്തെ ചര്‍ച്ചാ സംഗമം

      കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി ജനുവരി 13 വെള്ളിയാഴ്ച മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചാ സംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യോഗതത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചി ബിനാലെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡിലാണ് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഡോ നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിലെ ബൗദ്ധിക മേഖലയെ ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങളുടെ വിവിധ മാനകങ്ങളെക്കുറിച്ചാണ് ചര്‍ച്ചാ സംഗമം നടക്കുന്നത്. 'കല, ശരീരം, ചിന്ത: ആവിഷ്‌കാരങ്ങള്‍' എന്നതാണ് ചര്‍ച്ചാ സംഗമത്തിന്റെ മുഖ്യപ്രമേയം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'പരിസരം, പ്രാദേശികത, പ്രയോഗം, കേരളീയതയും ദൃശ്യപരിസരവും, ശരീരം മുദ്രണവും നിര്‍വഹണവും, ഭാഷ, കവിത, സിദ്ധാന്തം, അനുഷ്ഠാനം, ആത്മാവിഷ്‌കരണം, കല' തുടങ്ങിയ സെഷനുകള്‍ നാലു ദിവസം നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടകും.

അനിത തമ്പി, ശശികുമാര്‍, കല്‍പ്പറ്റ നാരായണന്‍, സജിത മഠത്തില്‍, ലതീഷ് മോഹന്‍, സി എസ് വെങ്കിടേശ്വരന്‍, റിയാസ് കോമു, രേണു രാമനാഥ്, കെ രാജന്‍, ദിനേശന്‍ വടക്കിനിയില്‍, എംവി നാരായണന്‍, ഇന്ദു ജി, ദാമോദര്‍ പ്രസാദ്, കവിത ബാലകൃഷ്ണന്‍, ശങ്കര്‍ വെങ്കിടേശ്വരന്‍, എം ആര്‍ രേണുകുമാര്‍, എന്‍ ബൈജു, ഷഹബാസ് അമന്‍, കപില വേണു, അന്‍വര്‍ അലി, ടിവി മധു, സി ജെ ജോര്‍ജ്ജ്, ആശാലത, രേഷ്മ ഭരദ്വാജ് തുടങ്ങിയവര്‍ പങ്കെടുക്കും. സിജി കൃഷ്ണന്‍, രാമു അരവിന്ദന്‍, വിനു വിവി എന്നിവരുടെ സൃഷ്ടികളെ മുന്‍നിറുത്തി പ്രത്യേക സെഷനും ഉണ്ടാകും. ശങ്കര്‍ വെങ്കിടേശ്വരനും ചന്ദ്രു നിനസവും ചേര്‍ന്നവതരിപ്പിക്കുന്ന 'ഉടലുറവ്' എന്ന പ്രത്യേക ആവിഷ്‌കാരവും ഉണ്ടാകും.

കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ്, എച് സി എല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 





പരിപാടിയുടെ സമയക്രമം (അനുബന്ധം)




'കല, ശരീരം, ചിന്ത: ആവിഷ്‌കരണങ്ങള്‍'- ചര്‍ച്ചാ സംഗമം

പരിപാടിയുടെ സമയക്രമം

13.01.2017

10 AM
വിഷയം- കലയും കലാചിന്തയും
ആമുഖം- രഞ്ജിനി കൃഷ്ണന്‍, ദിലീപ് രാജ്

11 AM 
മുഖ്യപ്രഭാഷണം- കല, ഉണ്മ, ഉടല്‍- നിസാര്‍ അഹമ്മദ്
പ്രതികരണങ്ങള്‍- അനിത തമ്പി, സജിത മഠത്തില്‍, ശശികുമാര്‍, കല്‍പ്പറ്റ നാരായണന്‍

3:30 PM 
ചര്‍ച്ച പരിസരം, പ്രാദേശീയത, പ്രയോഗം
ലതീഷ് മോഹന്‍, സി എസ് വെങ്കിടേശ്വരന്‍, റിയാസ് കോമു, രേണു രാമനാഥ്, കെ രാജന്‍, ദിനേശന്‍ വടക്കിനിയില്‍,
സംഭാഷണം- സിജി കൃഷ്ണന്‍, കവിത ബാലകൃഷ്ണന്‍

14.01.2017

6 PM

ബിനാലെ ആദ്യ നോട്ടം- അനിത തമ്പി, നിസാര്‍ അഹമ്മദ്

15.01.2017

10 AM
സംഭാഷണം- വിനു വിവി, എം ആര്‍ രേണുകുമാര്‍

11 AM
ചര്‍ച്ച കേരളീയതയും ദൃശ്യപരിസരവും
സുജിത് കുമാര്‍ പാറയില്‍, ശശികുമാര്‍, കവിത ബാലകൃഷ്ണന്‍, ദാമോദര്‍ പ്രസാദ്
സംഭാഷണം- രാമു അരവിന്ദന്‍/ബൈജു നടരാജന്‍

3.30 PM 
ചര്‍ച്ച- മുദ്രണവും നിര്‍വഹണവും
എംവി നാരായണന്‍, ഇന്ദു ജി, ശങ്കര്‍ വെങ്കിടേശ്വരന്‍, ഷഹബാസ് അമന്‍
സംഭാഷണം- കപില വേണു, ഇന്ദു ജി, എം വി നാരായണന്‍

6.30 PM
ഉടലുറവ്- ആവിഷ്‌കാരം- ശങ്കര്‍ വെങ്കിടേശ്വരന്‍, ചന്ദ്രു നിനസം

16.01.2017

ചര്‍ച്ച- ഭാഷ, കവിത, സിദ്ധാന്തം
അന്‍വര്‍ അലി, ടിവി മധു, സിജെ ജോര്‍ജ്ജ്, ആശാലത, ലതീഷ് മോഹന്‍
സംഭാഷണം
കല്‍പ്പറ്റ നാരായണന്‍
അനുഷ്ഠാനം, ആത്മാവിഷ്‌കാരം, കല
ദിനേശന്‍ വടക്കിനിയില്‍, രേഷ്മ ഭരദ്വാജ്

3.30 PM 
ചര്‍ച്ച- ഉടല്‍ ഉണ്മ, കല, സമാഹരണം-നിസാര്‍ അഹമ്മദ്

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍ അയക്കേണ്ട വിലാസം-info@kochimuzirisbiennale.org 

മനുഷ്യസഹജമായ സര്‍ഗാത്മകതയുടെ ആവിഷ്‌കാരമാണ് ബിനാലെ- നടി നിത്യമേനോന്‍



‘Biennale an alternative space for creative instincts’: Nithya Menen



Kochi, Jan 20: For Nithya Menen, anybody who is compelled to create – be they chefs, actors, sculptors or directors – can be labeled an artist. On her first visit to the Kochi-Muziris Biennale (KMB) Thursday evening, the OK Kanmani actress said the Biennale was a “different” space.

“A work of art is human expression and the Biennale is an alternative space for the expression of creative instincts. The artists here are incredible because they are showing me dimensions of things that I would never have come up with,” Menen said.

The Bengaluru-based actress noted that the Biennale is an ideal venue for people to take time out from their lives and “lose themselves” in the artworks and installations. Menen indulged her ins tinct to create by drawing with crayons at Aspinwall House.
“I have always been child-like and I enjoy being child-like, scribbling with crayons at home in my colouring books. These are things I have always done, but it is nice to see that the Biennale is helping people return to a child-like form,” she said.

Menen added that the installations at the Biennale were a platform for self-realisation, being especially moved by Slovenian artist Aleš Šteger’s ‘The Pyramid of Exiled Poets’.

“I remember a temple in Japan that had something similar to the pyramid here. They had us walk through the tunnel, which was completely dark and I realised there that I had no fear because I just walked. It was a sort of self realising experience and it was very similar this one, which I really enjoyed,” she said.
“Art helps to instill a sense of beauty and aesthetics in this concrete world,” Menen added.
ENDS





മനുഷ്യസഹജമായ സര്‍ഗാത്മകതയുടെ 
ആവിഷ്‌കാരമാണ് ബിനാലെ- നടി നിത്യമേനോന്‍

      കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയ നടി നിത്യ മേനോന്‍ ചെയ്തത്, കുട്ടികള്‍ക്കായി വരയ്ക്കാന്‍ വച്ചിരുന്ന ക്രയോണും പേപ്പറുമെടുത്ത് ചിത്രം വരയ്ക്കുകയായിരുന്നു. നന്നായി ചിത്രം വരയ്ക്കാന്‍ അറിയില്ലെങ്കിലും ക്രയോണും പേപ്പറും കിട്ടുമ്പോള്‍ ആരും സ്വയമറിയാതെ കലാകാരനായി മാറുമെന്ന് നിത്യ മേനോന്‍ പറഞ്ഞു. ആദ്യമായി ബിനാലെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും ഈ തെന്നിന്ത്യന്‍ താരം മറച്ചു വച്ചില്ല.

മനുഷ്യന്റെ സഹജമായ സര്‍ഗ്ഗവാസന എന്നത് ഒരു തരം വീര്‍പ്പുമുട്ടലാണെന്ന് നിത്യ മേനോന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സൃഷ്ടി നടത്തിയേ മതിയാകൂ എന്ന മാനസിക അവസ്ഥയിലേക്ക് എത്തുന്ന സാഹചര്യം. ഒരു മികച്ച പാചകക്കാരന് പോലും ഈ സര്‍ഗാത്മകതയുടെ വീര്‍പ്പുമുട്ടല്‍ അനുഭവം ഉണ്ടാകും. അതു കൊണ്ട് തന്നെയാണ് കലാവിഭാഗത്തില്‍ പാചകത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊച്ചി ബിനാലെ മുഴുവന്‍ ഇത്തരം സര്‍ഗാത്മകമായ വീര്‍പ്പുമുട്ടലിന്റെ ആവിഷ്‌കരണങ്ങളാണെന്ന് അവര്‍ പറഞ്ഞു. ഇവിടെ വന്നതിനു ശേഷം എത്ര സമയം ചെലവഴിച്ചുവെന്ന് ശ്രദ്ധിച്ചിട്ടില്ല. അത്ര മനോഹരവും മനസിനെ ആഴത്തില്‍ സ്വാധീനിക്കുന്നതുമാണ് കലാസൃഷ്ടികള്‍. ചലച്ചിത്ര കലാകാരിയായ തനിക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാനായി എന്നും നിത്യ പറഞ്ഞു.

ക്രയോണും കടലാസുമായി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പരിപാടി ഏറെ ആകര്‍ഷിച്ചെന്ന് നിത്യ പറഞ്ഞു. എത്ര പ്രായമായാലും എല്ലാവരിലും കുട്ടിത്തം നിലനില്‍ക്കും. അതിനെ തിരിച്ചു കൊണ്ടു വരാനും അതുവഴി മനസിന്റെ കനം കുറയ്ക്കാനും ഇത്തരം പരിപാടികള്‍ ഉപകരിക്കും. 

ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ അലെസ് സ്റ്റെയ്ഗറിന്റെ പിരമിഡ് ഏറെ ആകര്‍ഷിച്ചു. ജപ്പാനിലെ അമ്പലം സന്ദര്‍ശിച്ചതാണ് പെട്ടന്ന് ഓര്‍മ്മ വന്നത്. പൂര്‍ണമായും ഇരുട്ടിലൂടെ കുറച്ചു സമയം ഇടനാഴിയിലൂടെ നടക്കുന്നു. സ്വയം ആരെന്ന തിരിച്ചറിവ് ലഭിക്കാന്‍ സഹായിക്കുന്നതാണ് കുറച്ചു സമയത്തേക്കുള്ള ഈ ഏകാന്തതയെന്നും നിത്യ അഭിപ്രായപ്പെട്ടു.  രണ്ട് മണിക്കൂറോളം ബിനാലെയില്‍ ചെലവഴിച്ചാണ് അവര്‍ മടങ്ങിയത്.