Thursday, February 16, 2017

Artists’ Cinema’ to screen film package on ‘life and idea’ of Kamal Swaroop



Kochi,: The first public screening in India of Battle for Benares, the documentary epic on the highly charged political campaigns of the 2014 Lok Sabha election, will be held over the course of an upcoming film package at the ongoing third edition of the Kochi-Muziris Biennale.

Titled ‘Where Documentary meets the Political Popular: Cinema in the wake of Kamal Swaroop’, the three-day package – specially curated by film historian Ashish Rajadhyaksha – will run from February 16-18 as part of the Kochi Biennale Foundation’s ongoing ‘Artists’ Cinema’ programme at the Pavilion in Cabral Yard, Fort Kochi.
The package focuses on “the life and idea” of the filmmaking savant Kamal Swaroop, whose works reflect his distinctive artistic vision and experimentalist aesthetic. Shuttling between obscurity and occasional controversy for over four decades, Swaroop has nevertheless become a cult figure among cinema connoisseurs – due in part to both his bold filmography and his decades-long mentorship of film students and emerging directors.

“His concerns and works have always been subaltern or subterranean. They translate well into the counter-cinema genre, which involves popular culture, politics and other cover cultural knowledges and narratives. Part of the cult following Kamal Swaroop enjoys owes to the semi-autobiographical elements of his work, his explorations of subjective memory and history, and the ‘popular’ as the setting for the contentious,” Rajadhyaksha said.

Swaroop’s career is inextricably linked to his ‘arrival’ with his master work, Om Dar-b-Dar (1988), which was a favourite on the festival circuit but was ignored and faded from public memory thereafter despite gaining cult status. The post-modernist feature on the residents of Ajmer, Rajasthan, was digitally restored and released in India near three decades later in 2014.
“By then, Swaroop had already acquired a legend as an auteur, scenarist and author who was true to his own preoccupations. He had become a sage-like figure or a conscience-keeper for the country’s independent cinema. He has had an extraordinary impact on young filmmakers and continues to make films that provoke and influence,” Rajadhyaksha said.
Of late, the Swaroop persona has entered his film frame as the wanderer in Battle for Benares (2014), conversing with a political philosopher amidst a fiercely contested election. This trend originally began in Rangbhoomi (2013) and continued in Tracing Phalke (2015).

“By entering his films, they become semi-fictional, semi-biographical accounts and statements. In a strange way, this has made Battle for Benares not just a political documentary, but a work about the human scale of the conflict and an account of the character of that period,” he said.

Besides screening Swaroop’s works – Tracing Phalke, Om Dar-b-dar and Rangbhoomi in three successive shows starting 2 pm on Friday (Feb 17) and Atul (his 2017 film on artist Atul Dodiya) and Battle for Benares starting 6 pm on Saturday (Feb 18), the package also features the works of filmmakers who have been directly or indirectly influenced by Swaroop.

“Over the years, as mentor and instructor, he has influenced younger filmmakers from the FTII and elsewhere. The package will therefore see parallel screenings of works by Renu Savant, including the first-ever public screening of her epic four-hour documentary Many Months in Mirya: an effort at ‘documenting time’ in Savant’s native coastal village of Mirya in Maharashtra and her 2014 student film Aranyak: a remarkable whirl of intersecting stories of young men, women, nature, drying rivers, industrial pollution and science fiction,” Rajadhyaksha said.

The package begins with a special presentation of works by students at the Film & Television Institute of India (FTII) who Swaroop directly mentored, including Pranjal Dua’s Chidiya Udh (2014), Prantik Basu’s Makara (2013) and Satinder Bedi’s Kamakshi (2015).
ENDS




കമല്‍ സ്വരൂപിന്റെ ആശയവും ജീവിതവും, 
ബിനാലെ സിനിമ പാക്കേജ്

കൊച്ചി: ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന വരാണസിയെക്കുറിച്ചുള്ള 'ബാറ്റില്‍ ഫോര്‍ ബനാറസി'ന്റെ ആദ്യ പൊതുപ്രദര്‍ശനം കൊച്ചി-ബിനാലെയില്‍ നടക്കും. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി നടക്കുന്ന ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍ പാക്കേജായി അവതരിപ്പിക്കുന്നത്.

സിനിമ ചരിത്രകാരനായ ആശിഷ് രാജ്യാധ്യക്ഷയാണ് ഈ സിനിമകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കമല്‍ സ്വരൂപിന്റെ കാലത്ത് ജനകീയ രാഷ്ട്രീയത്തെ എങ്ങിനെയാണ് സിനിമയും ഡോക്യുമന്ററിയും സമീപിക്കുന്നത് എന്നതാണ് ഈ സിനിമാ പാക്കേജിന്റെ പ്രമേയം. ഫെബ്രുവരി 16 മുതല്‍ 18 വരെ ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് പ്രദര്‍ശനം.
കലാ-സൗന്ദര്യ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് കമല്‍ സ്വരൂപിന്റെ സൃഷ്ടികള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടായി നിഗൂഡവും ഇടയ്ക്കിലെ  വിവാദം സൃഷ്ടിക്കുന്നതുമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. സുധീരമായ സിനിമ സമീപനവും, വിദ്യാര്‍ത്ഥികള്‍ക്കും നവാഗത സംവിധായകര്‍ക്കും അദ്ദേഹവുമായുള്ള ഗുരുതുല്യമായ സ്ഥാനവുമെല്ലാം സിനിമ ലോകത്ത് സ്വരൂപിന് തന്റേതായ ഇടം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്.

ആഴമേറിയതും ഹ്രസ്വവുമാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകളെല്ലാമെന്ന് ആശിഷ് രാജ്യാധ്യക്ഷ പറഞ്ഞു  സിനിമയുടെ അടിത്തറയെത്തന്നെ തന്നെ എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രാഷ്ട്രീയം, ജനകീയ സംസ്‌കാരം എന്നിവയില്‍ ഉള്‍പ്പെട്ടാണ് മുന്നോട്ടു പോകുന്നത്. ആത്മകഥാംശമുളളതും ചരിത്രത്തിലെ ഓര്‍മ്മപ്പെടുത്തലുമായ അദ്ദേഹത്തിന്റെ സിനിമകള്‍ ജനകീയവും വിവാദപരവും ആയിട്ടുണ്ട്.
സ്വന്തം നലപാടുകളില്‍ സത്യന്ധത കാട്ടുന്ന എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഇതിഹാസ തുല്യമായ പ്രതിഛായയാണ് സ്വരൂപിനുള്ളത്. രാജ്യത്തെ സ്വതന്ത്ര്യസിനിമ രംഗത്തെ ഋഷിതുല്യമായ വ്യക്തിത്വമാണ് അദ്ദേഹം. യുവ സംവിധായകരില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനം ചില്ലറയല്ലെന്നും ആശിഷ് പറഞ്ഞു.

രാഷ്ട്രീയ താത്വികനുമായുള്ള സംഭാഷണമെന്ന നിലയ്ക്കാണ് ബാറ്റില്‍ ഓഫ് ബനാറസ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. 2013 ല്‍ ഇറങ്ങിയ രംഗഭൂമിയിലൂടെ തുടങ്ങി 2015 ല്‍ ഇറങ്ങിയ ട്രേസിംഗ് ഓഫ് ഫാല്‍ക്കേയിലൂടെ തുടരുന്നതാണ് ഈ സംവിധാന ശൈലി.
കേവലം രാഷ്ട്രീയ ഡോക്യുമന്ററി മാത്രമല്ല, ബാറ്റില്‍ ഓഫ് ബനാറസ്. ആ കാലഘട്ടത്തിലെ മാനുഷിക സംഘര്‍ഷങ്ങളുടെ കഥ കൂടിയാണിത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച മുതലാണ് സിനിമ പ്രദര്‍ശനം നടത്തുന്നത്. ആദ്യ ദിനം ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ ട്രേസിംഗ് ഫാല്‍ക്കേ, ഓം ദര്‍ബദാര്‍, രംഗഭൂമി എന്നിവ പ്രദര്‍ശിപ്പിക്കും. ആര്‍ട്ടിസ്റ്റ് അതുല്‍ ദോഡിയയെക്കുറിച്ചുള്ള ചിത്രമായ അതുല്‍, ബാറ്റില്‍ ഓഫ് ബനാറസ് എന്നിവ ശനിയാഴ്ച വൈകീട്ട് 6 മണി മുതലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതു കൂടാതെ സ്വരൂപിന്റെ സ്വാധീനത്തില്‍ തയ്യാറാക്കിയ സിനിമകളും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്വരൂപിന്റെ വിദ്യാര്‍ത്ഥികളുടേതായി ചില ശ്രദ്ധേയമായ സിനിമകളും ഡോക്യുമന്ററികളും ഇറങ്ങിയിട്ടുണ്ടെന്ന് ആശിഷ് പറഞ്ഞു. രേണു സാവന്തിന്റെ മെനി മന്ത്‌സ് ഓഫ് മിറായ എന്ന നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും നടാടെയാണ് പൊതുപ്രദര്‍ശനത്തിനെത്തുന്നത്. വ്യവസായ മലീനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രതിപാദിക്കുന്ന രേണുവിന്റെ ആരണ്യകം എന്ന ചിത്രവും പ്രദര്‍ശനത്തിലുണ്ട്.

കമല്‍ സ്വരൂപ് അധ്യാപകനായിരുന്ന പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ പ്രാണ്‍ജാല്‍ ദുവയുടെ ചിഡിയ ഉദ്ധ്, പ്രാന്തിക് ബസുവിന്റെ മകര, സതീന്ദര്‍ ബേഡിയുടെ കാമാക്ഷി എന്നിവയും ചലച്ചിത്ര പാക്കേജിന്റെ ഉദ്ഘാടന ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment