‘Biennale has enriched my understanding of art and India’: Aruna Roy
Social activist was among a number of high-profile persons to visit KMB 2016 over the weekend
Kochi, : A host of notables conducted visits to the third edition of the Kochi-Muziris Biennale (KMB) over the weekend. They praised the Biennale for reviving the city’s urban spaces and for actively engaging with the public.
For renowned social activist Aruna Roy, the Biennale was “a great space that combines many things India is struggling to place back in the centre of priority”. The Magsaysay award winner visited on Saturday and said that “art and culture” were coming under threat around the world.
“Art is a strain of culture that we are losing rapidly. The Biennale allows spaces of tolerance and freedom of expression for perspectives different from ours and discovering extraordinary new languages in terms of visual arts and other forms of artistic expression,” Roy said.
“The Biennale is important to India in a critical sense in that it is an intersection of politics, culture and art. There is a wide range of narratives at the Biennale, from very personal to highly political artworks. KMB has enriched my understanding of art and India,” she added.
Following a visit to Aspinwall House on Sunday, leading economist and member of the 14th Finance Commission Dr Sudipto Mundle said he was “totally overwhelmed by the Biennale and wondered if anything like this exists elsewhere in India”.
“The location of the Biennale with different historic sites, including colonial era warehouses, being put to use and converted into a space to hold an art experience is a wonderful example of recycling unused city spaces. It facilitates the expression of artistic vision from across the country and the world in one space,” said Dr Mundle, who was on his first visit here.
After three visits to the Biennale, Principal Secretary (Revenue) Mr P.H. Kurian said, he had gained a better appreciation for art. “When you allow your imagination to open up, art is no longer just paintings, photographs, installations and sounds,” Mr Kurian said.
“I have been to art museums and fairs during my travels, but this is a place where it all comes together in my own surroundings. As an ordinary person, this is an extraordinary opportunity to see art from around the world. At both the government and personal level, I have been supporting the Biennale for the past three to four years,” he added.
കല, രാജ്യം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍
ബിനാലെ പരിപോഷിപ്പിച്ചു: അരുണ റോയി
കൊച്ചി: രാജ്യത്ത് മുന്‍ഗണന നല്‍കാന്‍ മടിക്കുന്ന പല കാര്യങ്ങളും കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് അരുണ റോയി. ലോകത്തെമ്പാടും കലയും സംസ്‌കാരവും ഭീഷണികള്‍ക്ക് വിധേയമാവുകയാണെന്നും അവര്‍ പറഞ്ഞു.
ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അരുണ റോയി. നിരവധി പ്രശസ്തരാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി തുടരുന്ന ബിനാലെ കാണാന്‍ കൊച്ചിയിലെത്തുന്നത്.
സംസ്‌കാരത്തിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അടയാളമാണ് കലയെന്ന് അരുണ റോയി പറഞ്ഞു. വിവിധ വീക്ഷണങ്ങള്‍ക്ക് സഹിഷ്ണുതയോടെ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്നത് ബിനാലെയെ വ്യത്യസ്തമാക്കുന്നു. ദൃശ്യഭാഷയിലും മറ്റ് കലാവിഷ്‌കാരങ്ങളിലും നൂതന ഭാഷ കൊണ്ടു വരാന്‍ ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയം, സംസ്‌കാരം, കല എന്നിവയുടെ വിമര്‍ശനാത്മകമായ പരിഛേദമെന്ന നിലയില്‍ ബിനാലെ രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. തികച്ചും വ്യക്തിപരവും രാഷ്ട്രീയ അതിപ്രസരവുമുള്ള സൃഷ്ടികള്‍ ബിനാലെയില്‍ ഉണ്ട്. ഇന്ത്യയെയും കലയെയും കുറിച്ചുള്ള തന്റെ ധാരണകള്‍ ബിനാലെ പരിപോഷിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
ബിനാലെ പോലെ മറ്റൊന്ന് ഇന്ത്യയില്‍ മറ്റൊരിടത്തും കാണുമോയെന്ന് സംശയമാണെന്ന് പതിന്നാലാം ധനകാര്യകമ്മീഷനംഗവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ.സുദീപ്‌തോ മണ്ഡല്‍ പറഞ്ഞു.
ഉപയോഗ ശൂന്യമായ നഗരാവശിഷ്ടങ്ങളെ എങ്ങിനെ രൂപാന്തരപ്പെടുത്താമെന്നതിന് കൊച്ചി ബിനാലെ മാതൃകയാണെന്ന് സുദീപ്‌തോ മണ്ഡല്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കലാപരമായ ഛായ കൂടി ഇതിനു കൊടുക്കുന്നതോടെ ഈ രൂപാന്തരം കൂടുതല്‍ മനോഹരമായി എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് അദ്ദേഹം ബിനാലെ കാണാനെത്തുന്നത്.
സ്വന്തം ഭാവനയെ തുറന്നു വിട്ടാല്‍ കല എന്നത്, കേവലം പെയിന്റിംഗോ, ഫോട്ടോയോ, പ്രതിഷ്ഠാപനമോ, അല്ലെന്ന് തിരിച്ചറിയാനാകുമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ബിനാലെ കാണാനെത്തുന്നത്. ഓരോ തവണയും തന്റെ ആസ്വാദ്യത വര്‍ധിക്കുന്നു.
വിദേശയാത്രകളില്‍ നിരവധി കലാ മ്യൂസിയങ്ങല്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്ത് ഇത്തരമൊന്ന് കാണുന്നത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കലാപ്രദര്‍ശനം ആസ്വദിക്കാന്‍ പ്രാദേശിക ജനതയ്ക്ക ലഭിക്കുന്ന അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രകളില്‍ നിരവധി കലാ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്ത് ഇത്തരമൊന്ന് കാണുന്നത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാപ്രദര്‍ശനം ആസ്വദിക്കാന്‍ പ്രാദേശിക ജനതയ്ക്ക ലഭിക്കുന്ന അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment