Biennale music: Flautist Murali dazzles with flawless recital at General Hospital
Kochi, With a splendid recital, noted flautist P R Murali today dazzled at the weekly ‘Arts and Medicine’ musical show organised by the Kochi Biennale Foundation at the Government General Hospital today. The 162nd episode of the show was dedicated to the World Water Day.
The flautist who has worked with most of the celebrated music composers in the industry has also played the flute for many playback singers during his journey in music that comprises over 5,000 stage shows. He was the first musician to do orchestration and play the flute for cassette recording in Kerala in 1980.
Starting off at a young age under the tutelage of his father Shri Pachalam Ravunni Ashan, Murali participated in his first stage programme at the age of 10. He has worked with Kalabhavan, C A C, Harishree and several other music troupes in Kerala. At the age of 20 he worked in Chennai for film music recording and worked with a handful of top playback singers.
His noted achievements include orchestration for around 6300 songs, music composition for 350 songs on his own and recording and conducting in all ‘Tarangini’ music recordings. In 2000 he set up, the Murali Sangeeth Orchestra and Murali Sangeeth Academy.
“I am honoured to dedicate this performance for the World Water Day, conservation of water is necessary for the continued existence of flora and fauna. Even for the people in distress and agony, a musical performance is like a drop of water in the desert which gets absorbed as soon as it reaches the ground, KBF has made that possible”, said Murali.
Murali played over seven songs starting with, ‘ Ezhara Ponnana’ , sung by Madhuri for Devarajan Masters’s composition before moving onto P Jayachandran’s , ‘ Suprabhatham’, ‘Hridayasarasile’, ‘Kayambu’ and a Hindi number, ‘Gori Tera’ by Yesudas and a devotional song, ‘Satyanayaka’.He wound up with a soul-warming performance ‘Manjani Poonilaavu’ sung by S Janaki.
A young girl Ivania from the gathered bystanders joined Murali on the stage to sing the song , ‘Kadali Chenkadali’, which received huge applause.
‘Arts and Medicine’, the all Wednesday musical show, an initiative by the Kochi Biennale Foundation in association with Mehboob Memorial Orchestra and Lakeshore Hospital and Research Centre Limited, aims to provide soothing therapeutic music for the solace of patients.
ബിനാലെ സംഗീതം : ജലദിനത്തിന് സമര്‍പ്പിച്ച്
പുല്ലാങ്കുഴല്‍ വാദകന്‍ പി.ആര്‍ മുരളി
കൊച്ചി : ബിനാലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീതവേദിയിലെ പ്രകടനം പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ പി. ആര്‍. മുരളി ലോക ജലദിനത്തിന് സമര്‍പ്പിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര സാന്ത്വനസംഗീത പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 162-ാം പതിപ്പാണ് എറണാകുളം ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ നടന്നത്. പ്രമുഖരായ ഒട്ടുമിക്ക സംഗീതസംവിധായകരോടുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുരളി ധാരാളം പിന്നണിഗായകര്‍ക്കുവേണ്ടിയും പുല്ലാങ്കുഴല്‍ വായിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ സ്റ്റേജ് ഷോകളില്‍ തന്റെ സംഗീതജീവിതത്തിനിടെ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1980ല്‍ കേരളത്തിലാദ്യമായി കാസറ്റ് റെക്കോര്‍ഡിംഗിനായി ഓര്‍ക്കസ്ട്ര ചെയ്തതും പുല്ലാങ്കുഴല്‍ വായിച്ചതും മുരളിയാണ്.
ലോക ജലദിനത്തിന് ഈ പ്രകടനം സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മുരളി പറഞ്ഞു. ജീവജാലങ്ങളുടെ നിലനില്‍പ്പിന് ജലസംരക്ഷണം അനിവാര്യമാണ്. ക്ലേശവും വേദനയും അനുഭവിക്കുന്ന വ്യക്തികള്‍ക്കുപോലും സംഗീതം മരുഭൂമിയില്‍ ലഭിക്കുന്ന ഒരുതുള്ളി വെള്ളം പോലെയാണ്. അതു വളരെ എളുപ്പം സ്വീകരിക്കപ്പെടും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഇതു സാധ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ മാധുരി ആലപിച്ച 'ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും' എന്ന ഗാനമാണ് മുരളി ആദ്യം പുല്ലാങ്കുഴലില്‍ വായിച്ചത്. പി. ജയച്ചന്ദ്രന്‍ ആലപിച്ച 'സുപ്രഭാതം' എന്ന ഗാനത്തിനുശേഷം യേശുദാസ് ആലപിച്ച 'ഹൃദയസരസ്സിലെ', 'കായാമ്പൂ', 'ഗോരി തേരാ ഗാവ്' എന്നീ ഗാനങ്ങളും 'സത്യനായകാ' എന്ന ക്രിസ്തീയയഭക്തി ഗാനവും വായിച്ച അദ്ദേഹം എസ്. ജാനകിയുടെ 'മഞ്ഞണിപ്പൂനിലാവ്' എന്ന ഗാനത്തോടെയാണ് തന്റെ പ്രകടനം അവസാനിപ്പിച്ചത്. 'കദളി ചെങ്കദളി' എന്ന ഗാനം പുല്ലാങ്കുഴലില്‍ വായിച്ചപ്പോള്‍ സദസില്‍നിന്ന് ഇവാനിയ എന്ന പെണ്‍കുട്ടി അദ്ദേഹത്തോടൊപ്പം വേദിയിലെത്തി ആ ഗാനമാലപിച്ചത് ഏറെ കൈയടി നേടി.
പിതാവ് പച്ചാളം രാവുണ്ണി ആശാന്റെ ശിക്ഷണത്തില്‍ ചെറുപ്രായം മുതല്‍ സംഗീതമഭ്യസിച്ചുതുടങ്ങിയ മുരളിയുടെ ആദ്യ സ്റ്റേജ് പത്തുവയസിലായിരുന്നു. കലാഭവന്‍, സിഎസി, ഹരിശ്രീ മുതലായ സംഗീത ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപതാംവയസില്‍ ചെന്നൈയില്‍ സിനിമാസംഗീത റെക്കോര്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം പ്രശസ്ത പിന്നണിഗായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചു. 6300-ഓളം ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍, 350 ഗാനങ്ങള്‍ക്ക് സ്വന്തമായി സംഗീതസംവിധാനം, 'തരംഗിണി'യില്‍ റെക്കോര്‍ഡ് ചെയ്ത എല്ലാ ഗാനങ്ങള്‍ക്കും റെക്കോര്‍ഡിംഗും കംപോസിംഗും അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമായുണ്ട്. 2000ല്‍ മുരളി സംഗീത് ഓര്‍ക്കെസ്ട്ര, മുരളി സംഗീത് അക്കാഡമി എന്നിവ സ്ഥാപിച്ചു.
കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.
No comments:
Post a Comment