Friday, March 24, 2017

സ്വദേശത്തിന്റെ അസ്തിത്വം തേടി നൈജീരിയന്‍ ആര്‍ട്ടിസ്റ്റ് വുറ നതാഷ ഒഗുന്‍ജി





     കൊച്ചി: ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കടലിനോട് അഭിമുഖമായി ഇരിക്കുന്ന ഹാളിലാണ് നൈജീരിയന്‍ ആര്‍ട്ടിസ്റ്റ് വുറ നതാഷ ഒഗുന്‍ജിയുടെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  കടലാസില്‍ തുന്നിയെടുത്ത ചിത്രങ്ങള്‍ക്ക് ഗഹനമായ അര്‍ത്ഥവും തലങ്ങളുമാണുള്ളത്. തൊഴിലെടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം പോലെയാണ് ഈ ചിത്രങ്ങള്‍.

നൈജീരിയയില്‍ ജനിച്ചെങ്കിലും ഒഗുന്‍ജിയുടെ സ്ഥിര താമസം അമേരിക്കയിലാണ്. എന്നാലും ലിംഗനീതിയില്ലാത്തതിന്റെ പേരില്‍ നൈജീരിയയില്‍ നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ചുവരെഴുത്തിനെതിരെയുള്ള പ്രതികരണം കൂടിയാണ് അവരുടെ ബിനാലെ സൃഷ്ടി.

നാല് ചിത്രങ്ങളാണ് ഒഗുന്‍ജി തുന്നിച്ചേര്‍ത്തിരിക്കുന്നത്. 2011 ലും 2016 ലും വരച്ച ബാലസ്റ്റ്, ചീറ്റ, വ്യു ഫ്രം അറ്റ്‌ലാന്റിസ് എന്നിവയാണ് സൃഷ്ടികള്‍. വസ്ത്രങ്ങളിലെ ചിത്രനിര്‍മ്മാണം സ്ത്രീകള്‍ക്ക് മാത്രം മാറ്റി വയ്ക്കപ്പെട്ട ജോലികളിലൊന്നാണ്. എന്നാല്‍ നൈജീരിയ പോലുള്ള രാജ്യത്ത് അതു പോലും അനുവദിക്കാത്ത തരം ഗോത്രവര്‍ഗ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു.

സൃഷ്ടിപരമായ സൗന്ദര്യം ഏറെയുള്ളതാണ് ഒഗുന്‍ജിയുടെ എല്ലാ ചിത്രങ്ങളും.  സാധ്യതകളുടെ സാഗരം തന്നെ അവരുടെ ചിത്രങ്ങളില്‍ കാണാം. 2011 ലും 16 ലും വരച്ചതാണെങ്കിലും കാലത്തിനതീതമായി സഞ്ചരിക്കുന്നവയാണ് ഈ സൃഷ്ടികള്‍.

കലയ്ക്ക് എന്തു ചെയ്യാനാകുമെന്ന് കാട്ടിക്കൊടുക്കാനാണ് ഈ പരിസരം താനുപയോഗിച്ചതെന്ന് ഒഗുന്‍ജി പറഞ്ഞു. ഇന്ദ്രിയങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ അതു നമ്മെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകും. കലാസൃഷ്ടിയിലൂടെ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഉത്തരങ്ങളെന്തായാലും അത് പ്രശ്‌നമല്ല. കാരണം ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

കലാകാരന്മാര്‍ സൃഷ്ടി നടത്തുമ്പോള്‍ ചെയ്യുന്ന പരിശ്രമം പോലെ പ്രധാനമാണ് കാഴ്ചക്കാരന്റേതും. കലാസ്വാദനത്തില്‍ അല്‍പം ഗൃഹപാഠം ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോഴാണ് പ്രദര്‍ശനത്തിന് അര്‍ത്ഥമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

സ്വന്തം അച്ഛനെക്കുറിച്ചുള്ള ചിത്രവും അവര്‍ ബിനാലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അച്ഛന്‍, അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നു. അതും എതിര്‍ദിശയിലേക്ക്. ചിത്രത്തിന്റെ ഇടതു ഭാഗത്തായി ഒഗുന്‍ജിയുടെ മുത്തശ്ശിയുണ്ട്. കറുപ്പും വെളുപ്പുമായ വസ്ത്രമണിഞ്ഞ അവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നു. തൊട്ടടുത്ത് കയ്യില്‍ വിമാനം പിടിച്ചിരിക്കുന്ന ഗര്‍ഭിണിയുടെ രൂപം.

ഒഗുന്‍ജിയെ വീട്ടുകാരുമായി വേര്‍പിരിയിപ്പിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. അത് ചരിത്രവും ഓര്‍മ്മയും വേര്‍പിരിയലുമാണ്. വീടിന്റെയും സ്വദേശത്തിന്റെ അസ്തിത്വത്തിന്റെയും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേ ഒഗുന്‍ജിയുടെ പ്രദര്‍ശനത്തിലൂടെ കടന്നു പോകാന്‍ സാധിക്കൂ

Thursday, March 23, 2017

പ്രചോദനം പകരുന്നവയാണ്‌ ബിനാലെ പ്രദര്‍ശനങ്ങള്‍: വിധു വിനോദ്‌ ചോപ്ര




കൊച്ചി: കൊച്ചിമുസിരിസ്‌ ബിനാലെ പ്രദര്‍ശനങ്ങള്‍ നല്‍കുന്ന പ്രചോദനവും ആവേശവും അളവറ്റതാണെന്ന്‌ പ്രശസ്‌ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിധു വിനോദ്‌ ചോപ്ര. സിനിമയ്‌ക്ക്‌ പുറത്തുള്ള കലാരൂപവുമായി ആദ്യമായാണ്‌ ബന്ധപ്പെടുന്നത്‌. കലാഹൃദയത്തെ ആവേശഭരിതമാക്കാന്‍ പോന്നതാണ്‌ ബിനാലെ പ്രദര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ അനുപമ ചോപ്രയുമൊത്ത്‌ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.

സിനിമയില്‍ ജീവിക്കുന്ന തനിക്ക്‌ മറ്റ്‌ കലാരൂപങ്ങളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാനായി ലഭിച്ച അവസരമായി ബിനാലെയെ കാണുന്നുവെന്ന്‌ വിധു വിനോദ്‌ ചോപ്ര പറഞ്ഞു. 'ത്രീ ഇഡിയറ്റ്‌സ്‌' പോലെയുള്ള നിരവധി ഹിറ്റ്‌ സിനിമകളുടെ നിര്‍മ്മാതാവു കൂടിയാണ്‌ അദ്ദേഹം. 

സിനിമയ്‌ക്ക്‌ പുറത്തെ കലാരൂപങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്‌. വീഡിയോ കലാരൂപങ്ങള്‍ ബിനാലെയില്‍ ഉണ്ടെങ്കിലും അതിനെ പ്രത്യേകമായി തരം തിരിച്ച്‌ ആസ്വദിക്കേണ്ട കാര്യമില്ല. എല്ലാ കലാരൂപങ്ങളും അതിന്റെ അന്ത:സ്സത്ത അറിഞ്ഞ്‌ കാണാന്‍ സാധിച്ചാല്‍ ആസ്വാദ്യതയ്‌ക്ക്‌ കുറവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കലാരൂപങ്ങളെ അതിന്റെ വ്യത്യസ്‌തത ഉള്‍ക്കൊണ്ടുകൊ

സമകാലീന കലയെപ്പറ്റി വലിയ ധാരണയില്ലാതെയാണ്‌ താന്‍ ബിനാലെ കാണാനെത്തിയതെന്ന്‌ ചലച്ചിത്ര നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്ര പറഞ്ഞു. എന്നാല്‍ മനസിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഈ കലാപ്രദര്‍ശനങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌. എല്ലാവരും കണ്ടുമറന്ന ഐലാന്‍ കുര്‍ദിയുടെ മരണം വീണ്ടും അതേ വേദനയിലൂടെ സന്ദര്‍ശകനിലേക്ക്‌ എത്തിക്കാനും കവി റൗള്‍ സുരീതയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ അനുപമ ചോപ്ര പറഞ്ഞു. ബിനാലെയുടെ ഭാഗമായി നഗരത്തിലെ ഭിത്തികളില്‍ എഴുതിയിരിക്കുന്ന നോവലും ആഖ്യായന രീതിയും തന്നെ ഏറെ സ്വാധീനിച്ചു. പലയിടത്തും ഏറെ നേരം ഇത്‌ വായിക്കുന്നതിനു വേണ്ടി താന്‍ സമയം ചെലവഴിച്ചുവെന്നും അവര്‍ പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകളെക്കുറിച്ചാണ്‌ തന്റെ അടുത്ത സിനിമയെന്നും വിധു വിനോദ്‌ ചോപ്ര പറഞ്ഞു. സ്വയം ഒരു കശ്‌മീരി സിഖ്‌ സമുദായംഗമായ തന്റെ ഹൃദയത്തോട്‌ ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ ഈ സിനിമയുടെ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാതില്‍പ്പടികളുടെ രാഷ്ട്രീയം പറഞ്ഞ്‌ എന്‍ഡ്രി ഡാനിയുടെ ബിനാലെ പ്രദര്‍ശനം





കൊച്ചി: ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം പിറന്നു എന്നതു പോലെ വിപ്ലവകരമൊന്നുമല്ല എന്‍ഡ്രി ഡാനിയുടെ തലയൊന്ന്‌ വാതില്‍പ്പടിയില്‍ ഇടിച്ചപ്പോള്‍ സംഭവിച്ചത്‌. എന്തു കൊണ്ടാണ്‌ അല്‍ബേനിയയിലെ കെട്ടിടങ്ങളുടെ കവാടങ്ങള്‍ക്ക്‌ പൊക്കം കുറവാണെന്ന ചിന്തയായിരുന്നു. അതു ഡാനിയെ കൊണ്ടു ചെന്നെത്തിച്ചത്‌ സി എം 182(സെന്റി മീറ്റര്‍ 182) എന്ന ഫോട്ടൊഗ്രാഫിക്‌ സൃഷ്ടിയിലാണ്‌. മട്ടാഞ്ചേരിയിലെ ബിനാലെ വേദികളിലൊന്നായ ടികെഎം വെയര്‍ഹൗസിലാണ്‌ എന്‍ഡ്രി ഡാനിയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌.

ഒരു കല്യാണപാര്‍ട്ടിക്കു പോയപ്പോഴാണ്‌ കെട്ടിടങ്ങളുടെ കവാടത്തിന്റെ പൊക്കക്കുറവ്‌ വേദനയുടെ രൂപത്തില്‍ ഡാനിക്ക്‌ അനുഭവിക്കേണ്ടി വന്നത്‌. പിന്നീട്‌ എവിടെപ്പോയാലും തലമുട്ടാതിരിക്കാന്‍ കവാടങ്ങളുടെ പൊക്കം അറിയാതെ നോക്കി പോകും. അങ്ങിനെ പത്തിരുപത്‌ സ്ഥലങ്ങളിലായപ്പോള്‍ ഇതില്‍ ഒരു വ്യത്യസ്‌തത ഡാനിക്ക്‌ അനുഭവപ്പെട്ടു. അങ്ങനെയാണ്‌ വെറും 182 സെന്റീ മീറ്റര്‍ മാത്രം ഉയരമുള്ള ഒരുപോലുള്ള കവാടങ്ങളാണ്‌ അല്‍ബേനിയയിലെങ്ങും എന്ന കാര്യം ഡാനിയുടെ ശ്രദ്ധയില്‍ പെടുന്നത്‌.

ഷ്‌കോഡ്ര, ബുറേല്‍, ഫിയര്‍, കോര്‍സ, എല്‍ബാസന്‍, പോഗ്രാഡെക്‌, ലെഷ, ടിറാന തുടങ്ങി അല്‍ബേനിയയിലെ എല്ലാ നഗരങ്ങളിലെയും കെട്ടിട കവാടങ്ങള്‍ക്ക്‌ ഒരേ പൊക്കമാണെന്ന്‌ ഡാനി മനസിലാക്കി. ഇവ പണിത ആര്‍ക്കിടെക്‌റ്റുകളെ കണ്ടപ്പോഴാണ്‌ ഇവയ്‌ക്ക്‌ പിന്നിലെ രാഷ്ട്രീയം ഡാനി തിരിച്ചറിഞ്ഞത്‌. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റ്‌ ചേരിയിലായിരുന്നു അല്‍ബേനിയ. അന്നത്തെ കമ്മ്യൂണിസറ്റ്‌ ഏകാധിപതിയായിരുന്ന എന്‍വര്‍ ഹോക്‌സയുടെ ഉയരമാണ്‌ എല്ലാ കവാടടങ്ങള്‍ക്കും; 182 സെന്റീമീറ്റര്‍!

യുദ്ധം കഴിഞ്ഞതിനു ശേഷം ജനങ്ങള്‍ക്ക്‌ താമസിക്കാനായി വീടുകള്‍ വ്യാപകമായി പണിതു കൂട്ടി. പുതിയ മനുഷ്യനെ നിര്‍മ്മിക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ്‌ അല്‍ബേനിയയുടെ മുദ്രാവാക്യം തന്നെ. ഇതെല്ലാം ഫോട്ടോയാക്കുകയാണ്‌ ഡാനി ചെയ്‌തത്‌. എല്ലാ കവാടങ്ങളുടെയും മുന്നില്‍ പോയി നിന്ന്‌ ഫോട്ടോയെടുക്കുക. ജര്‍മ്മന്‍ ഫോട്ടോഗ്രാഫറുടെ സഹായത്തോടെയാണ്‌ ഡാനി ഇത്‌ ചെയ്‌തത്‌.

മാനവികതയിലൂന്നിയുള്ള സൃഷ്ടിയായിട്ടാണ്‌ ഡാനി ഇതിനെ കാണുന്നത്‌. മനുഷ്യനും നിര്‍മ്മിതിക്കും ഒരേ പൊക്കമെന്നത്‌ കേവലം യാദൃഛികം മാത്രമായി കാണാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അത്‌ ഇന്നലെയുടെ പ്രതീകമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രദര്‍ശനത്തോടൊപ്പം ഒരു ഡയറിയും ഡാനി വച്ചിട്ടുണ്ട്‌. ഈ സംരഭത്തിനൊപ്പം പ്രവര്‍ത്തിച്ചവരുടെ കുറിപ്പുകളാണ്‌ അതിലെ ഉള്ളടക്കം. അല്‍ബേനിയയില്‍ സഞ്ചരിച്ച സമയത്തെ ഗൂഗിള്‍ മാപ്പ്‌ പ്രിന്റ്‌ ഔട്ടുകള്‍, സ്വന്തം രൂപത്തെയും കെട്ടിടത്തെയും ബന്ധിപ്പിക്കുന്ന എക്‌സ്‌റേ ചിത്രങ്ങള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി വച്ചിരിക്കുന്നു.

ഇത്‌ കേവലം അല്‍ബേനിയയിലെ മാത്രം കഥയല്ലെന്നാണ്‌ എന്‍ഡ്രി ഡാനിയുടെ കണ്ടെത്തല്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കിഴക്കന്‍ യൂറോപ്പിലെ എല്ലാ കെട്ടിടങ്ങള്‍ക്കും പരസ്‌പര സാദൃശ്യം വ്യക്തമാണ്‌. ഇതെല്ലാം തന്നെ മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കി അതത്‌ സ്ഥലങ്ങളില്‍ കൊണ്ടു വന്ന്‌ യോജിപ്പിച്ചവയാണ്‌. യുഎസ്‌എസ്‌ആറുമായി അല്‍ബേനിയയ്‌ക്ക്‌ നല്ല ബന്ധമായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നു.

കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലെ സാദൃശ്യമാണ്‌ ഡാനിയുടെ അടുത്ത അന്വേഷണ വിഷയം. കമ്മ്യൂണിസറ്റ്‌ ഭരണം നിന്ന സ്ഥലങ്ങളൊക്കെ അതിനായി അദ്ദേഹം സന്ദര്‍ശിക്കുകയാണ്‌. ബിനാലെയിലെത്തിയപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണമെന്നറിഞ്ഞപ്പോള്‍ കെട്ടിടങ്ങള്‍ കാണമണമെന്ന്‌ തോന്നി. പക്ഷെ നിരാശപ്പെടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Wednesday, March 22, 2017

ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ ഉപാസനയുടെ സംഗീതോപാസന



    കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിന്റെ 161ാം ലക്കത്തില്‍ ഉദ്ഘാടകയായി പ്രശസ്ത എഴുത്തുകാരി ഗ്രേസി എത്തി. എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തു നടന്ന പരിപാടിയില്‍ സംഗീതോപാസന നടത്തിയത് ആലുവ ഉപാസന സംഗീത ക്ലബിലെ പാട്ടുകാര്‍. 

     കലകളില്‍ ശ്രേഷ്ഠമാണു സംഗീതമെന്നും മറ്റെല്ലാ കലാരൂപങ്ങളും അന്തിമമായി സംഗീതത്തില്‍ ലയിച്ചുചേരുന്നുവെന്നും 'പടിയിറങ്ങിയപ്പോയ പാര്‍വതി'യുടെ എഴുത്തുകാരി ഗ്രേസി പറഞ്ഞു. \രകവാതില്‍, രണ്ടു സ്വപ്നദര്‍ശികള്‍, കാവേരിയുടെ നേര് എന്നിവയും ഗ്രേസിയുടെ കൃതികളാണ്.

    ഹിന്ദിയിലും മലയാളത്തിലുമായി പതിനാറോളം പാട്ടുകളാണ് ഉപാസന സംഘം പാടിയത്. തുഞ്ചന്‍ പറമ്പിലെ തത്തേ.. എന്ന ഗാനം പാടി ഡോ. സുന്ദരം വേലായുധനാണ് സംഗീതസാന്ത്വ\ത്തിനു തുടക്കമിട്ടത്. സി. ശശിധരന്റെ താരകരൂപിണി..പിന്നാലെയെത്തി. പ്രമദവനം വീണ്ടും..…, അനുരാഗിണീ.. എന്നീ രണ്ടു പാട്ടുകള്‍ ശ്രീജിത് പാടി. താനേ തിരിഞ്ഞു മറിഞ്ഞും.., ശ്രീരാമ നാമം.. എന്നിവയുമായി മാളവികയെത്തിയപ്പോള്‍ ശശികുമാര്‍ മാരിവില്ലിന്‍ തേന്‍മലരേ.. പാടി. മേരെ നൈന പാടാന്‍ ഇക്ബാലും കുയിലിന്റെ മണിനാദം പാടാന്‍ ടോമിയും ചേര്‍ന്നു.

     വിരമിച്ചവരും വിവിധ മേഖലകളിലെ ജീവനക്കാരുമായ ഗായകര്‍ ചേര്‍ന്നാണ് ഉപാസന സംഗീത കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച മെഡിക്കല്‍ ഓഫിസര്‍ ഡോ. സുന്ദരം വേലായുധന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി വിരമിച്ച കെ. ശശികുമാര്‍, ഐഎസി ജീവനക്കാര\ായിരുന്ന സി. ശശിധരന്‍, ബിസിനസുകാരായ ഇക്ബാല്‍, ടോമി, ശ്രീജിത്, ധനപാലന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ മാളവിക തുടങ്ങി എല്ലാവരും സംഗീതത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ തന്നെ. 

      രോഗികള്‍ക്കായി പാടുകയെന്നത് മനസ്സു നിറയ്ക്കുന്ന അനുഭവമാണെന്നും അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ കൂടുതല്‍ അര്‍പ്പിതമായ മനസ്സോടെ പാടാനും സാന്ത്വനം പകരാനും കഴിയുന്നുവെന്നും ഉപാസന സെക്രട്ടറി ശശികുമാര്‍ പറഞ്ഞു. 

     കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി ചേര്‍ന്നാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.

ശവശരീരങ്ങളെ മോഡലുകളാക്കിയ സൃഷ്ടി അസ്വസ്ഥമാക്കുന്നു- വിഖ്യാത മോഡല്‍ ലക്ഷ്മി മേനോന്‍



    കൊച്ചി: ഫാഷന്‍ വ്യവസായത്തിനെ ആശയപരമായി വിമര്‍ശിക്കുന്ന റഷ്യന്‍ കലാകൂട്ടായ്മയായ എഇഎസ്+എഫിന്റെ ഡിഫൈല്‍ എന്ന ബിനാലെ സൃഷ്ടി മനസിനെ അസ്വസ്ഥമാക്കുന്നുവെന്ന് ലോകപ്രശസ്ത മോഡല്‍ ലക്ഷ്മി മേനോന്‍. കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ സുഹൃത്തായ ആര്‍ക്കിടെക്ട് ബിജോയി ജെയിനുമൊത്ത് വന്നതായിരുന്നു അവര്‍.

പ്രമേയങ്ങളെ തീഷ്ണമായി തന്നെ കാഴ്ചക്കാരന്റെ മനസിലേക്ക് കയറ്റി വിടുന്നവയാണ് ബിനാലെ സൃഷ്ടികളെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു. എഇഎസ്+എഫിന്റെ സൃഷ്ടി മനസിനെ തകിടം മറിക്കുന്നതാണ്. ശവശരീരങ്ങളെ ബാര്‍ബി പാവകളെപ്പോലെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചിരിക്കുന്നു. ഇത് മനസിനെ ഏറെ ആകുലപ്പെടുത്തുന്ന സൃഷ്ടിയാണ്.   ഈജിപ്തിലെ മമ്മി ആശയത്തില്‍ നിന്നാകാം ഇവര്‍ക്ക് ഈ സൃഷ്ടിയെക്കുറിച്ചുള്ള പ്രമേയം കിട്ടിയതെന്നും ലക്ഷ്മി പറഞ്ഞു.

അന്താരാഷ്ട്ര ഫാഷന്‍ ലോകത്ത് ഇന്ത്യയില്‍ നിന്നും മുദ്ര പതിപ്പിച്ച ഏറ്റവും പ്രശസ്തയായ മോഡലാണ് 35 കാരിയായ ലക്ഷ്മി മേനോന്‍. ജീന്‍ പോള്‍ ഗോള്‍ടിയര്‍, സ്‌റ്റെല്ല മാക് കാര്‍ടിനി, സാക് പോസെന്‍, അലക്‌സാണ്ടര്‍ വാങ്, ചാനല്‍ ആന്‍്ഡ ഗിവെഞ്ചി എന്നീ ഡിസൈനര്‍മാര്‍ക്കൊപ്പം ചുവടു വച്ചിട്ടുള്ള ഏക ഇന്ത്യന്‍ മോഡല്‍ കൂടിയാണവര്‍.

കശ്മീരിനെക്കുറിച്ചുള്ള ഭരത് സിക്കയുടെ സൃഷ്ടി തന്നെ സ്വാധീനിച്ചെന്ന് അവര്‍ പറഞ്ഞു. വളരെ മൃദുലവും സൂക്ഷ്മവുമായി കശ്മീരിനെ വരച്ചു കാണിക്കുന്നു. ആകര്‍ഷകമായാണ് ദുഖത്തില്‍ പൊതിഞ്ഞ ഇത് സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഹാവിയര്‍ പരേസിന്റെ എന്‍ പുന്റാസ് എന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ കണ്ടപ്പോള്‍ കത്തിക്കു മുകളിലൂടെ നടക്കുന്ന അനുഭൂതിയാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. ഭീമന്‍ പിയാനോയ്ക്ക മുകളില്‍ ബാലെ കളിക്കുന്നതാണ് എന്‍ പുന്റാസിന്റെ പ്രമേയം. ബാലെ കളിക്കുന്നയാളുടെ ഷൂസിന്റെ മുന്‍ഭാഗത്ത് നീണ്ടു നില്‍ക്കുന്ന കത്തിയുമുണ്ട്. പൊന്നാനിയിലെ ജനങ്ങളെക്കുറിച്ച് മലയാളി ആര്‍ട്ടിസ്റ്റ് കെ ആര്‍ സുനില്‍ ചെയ്ത ഫോട്ടോകളും ലക്ഷ്മിക്ക് ഏറെ ഇഷ്ടമായി. പൊന്നാനിയിലെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവും നോക്കിക്കാണുന്ന പ്രദര്‍ശനം കാഴ്ചയുടെ കവിതയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

മാനവികതയുടെ ഇന്നത്തെ സ്ഥിതിയെന്നാണ് ബിനാലെ പ്രദര്‍ശനങ്ങളെ ആര്‍ക്കിടെക്ട് ബിജോയി ജെയിന്‍ വിശേഷിപ്പിച്ചത്. സമകാലീനകലയിലെ നിരവധി വീക്ഷണങ്ങളും ചിന്തകളുമെല്ലാം സംയോജിപ്പിക്കുന്ന അന്തരീക്ഷമാണ് ബിനാലെയില്‍ ഉള്ളതെന്ന് യേല്‍ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ ബിജോയി ചൂണ്ടിക്കാട്ടി. മാനവിക വളര്‍ച്ചയുടെ കലാബന്ധിതമായ രേഖപ്പെടുത്തലാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു.

എംപെഡെയുടെ സ്വയം പര്യാപ്ത പദ്ധതി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിവേതിയ ഉദ്ഘാടനം ചെയ്തു.



    കൊച്ചി: മത്സ്യകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മീന്‍ കുഞ്ഞുങ്ങളെ നല്‍കുന്നതിനായി മറൈന്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്മന്റ് അതോറിറ്റി (എംപെഡ) തുടങ്ങിയ സ്വയം പര്യാപ്ത പദ്ധതി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിവേതിയ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. എംപെഡയുടെ കീഴിലുള്ള വല്ലാര്‍പാടത്തെ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതി പ്രകാരം ജനിതക മികവ് വരുത്തിയ തിലോപിയ കുഞ്ഞുങ്ങളെയാണ് മത്സ്യകര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതിന് സഹായകരമാകുന്ന നഴ്‌സറിയും വല്ലാര്‍പാടത്തുണ്ടാകും.

ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഏകീകൃത അന്താരാഷ്ട്ര ഗുണമേന്മയില്‍ കയറ്റുമതിയ്ക്കായുള്ള സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കണമെന്ന് റീത്ത തിവേതിയ പറഞ്ഞു. കൊച്ചിയിലെ എംപെഡ ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം ഗുണമേന്മയിലാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. അതില്‍ നിന്നു മാറി ലോകത്തെ ഏതു രാജ്യത്തും ഉപയോഗിക്കാന്‍ പറ്റുന്ന ഗുണമേന്മയുള്ളതായി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി മാറണമെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനുള്ള സംരംഭം ഈ ദിശയിലേക്കുള്ള മികച്ച കാല്‍വയ്പാണെന്നും അവര്‍ പറഞ്ഞു.

വല്ലാര്‍പാടത്തെ നിലവിലുള്ള മത്സ്യ നഴ്‌സറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതായി എംപെഡ ചെയര്‍മാന്‍ ഡോ എ ജയതിലക് പറഞ്ഞു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനോടടുത്ത് കണ്ടല്‍കാടുകള്‍ക്കിടയിലാണ് ഹാച്ചറിയും പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്.

ഈ സാഹചര്യങ്ങള്‍ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകന് കിട്ടാന്‍ സഹായകരമാകും. അതുവഴി മത്സ്യകയറ്റുമതിയില്‍ ഗുണമേന്മ വര്‍ധിപ്പിക്കാനും ഈ രംഗത്തെ കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ റീത്ത തിവേതിയകൊച്ചി സന്ദര്‍ശനവേളയില്‍ എംപെഡയിലെ ഇ-ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ആശംസ സന്ദേശം ഓഫീസ് പോര്‍ട്ടലിലൂടെ എപെഡ ചെയര്‍മാന്‍ ജയതിലകിന് അയച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ദേശീയ ഇ ഗവേണന്‍സ് പദ്ധതിയോടനുബന്ധമായി കടലാസ് രഹിത ഓഫീസായി എംപെഡ മാറും. സ്‌പൈസസ് ബോര്‍ഡിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഓഫീസാകും എംപെഡ.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു പോലും സാധിക്കാത്താണ് എംപെഡ നടപ്പാക്കിയ ഇ-ഓഫീസെന്നും അവര്‍ ചൂണ്ടിക്കാട്ടി. എംപെഡ ഓഫീസിന്റെ അടുക്കും ചിട്ടയും പ്രത്യേകം പ്രശംസിക്കാനും വാണിജ്യ സെക്രട്ടറി മറന്നില്ല. 

ഇതോടൊപ്പം സമുദ്രോത്പന്ന കയറ്റുമതിയ്ക്കായി എംപെഡ വികസിപ്പിച്ച ഫിഷ് എക്‌സ്‌ചേഞ്ച് പോര്‍ട്ടലും വാണിജ്യ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഇതു വഴി എംപെഡയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കയറ്റുമതിക്കാര്‍ക്ക് ലോകത്തെവിടെയുമായി വാണിജ്യം നടത്താനുള്ള അവസരമാണ് കൈവരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നയമനുസരിച്ച് രാജ്യത്തെ എല്ലാ സ്വതന്ത്ര കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. 

www.fishexchange.mpeda.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്ത്യയിലെയും അന്താരാഷ്ട്രരംഗത്തെയും സമുദ്രോത്പന്ന വാണിജ്യത്തിന്റെ സ്ഥിതിവിവര കണക്കുകള്‍, ഉത്പാദന വിവരങ്ങള്‍, വിലസൂചകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിപണിയെ അപഗ്രഥിക്കാനാകും. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, രാജ്യത്തിന്റെ മൊത്തം ചിത്രം, നിയന്ത്രണങ്ങളും വില വിവരങ്ങളും, മാനദണ്ഡങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ഈ രംഗത്ത് നടക്കാന്‍ പോകുന്ന പരിപാടികളും വാണിജ്യമേളകളുമെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബിനാലെയ്ക്ക് കൊച്ചി നല്‍കുന്നത് കലാകാരന്റെ ഉള്‍പ്രേരണകള്‍: ഗ്ലെന്‍ ഡി ലോവ്‌റി

Biennale is irremovable from Kochi’: MoMA Director Glenn D. Lowry
Influential museum head commended KMB 2016’s spaces, curatorial vision after visit on Thursday



: Describing the Kochi-Muziris Biennale as a landmark event in the contemporary art world, influential art historian and Director of the Museum of Modern Art (MoMA) in New York Glenn D. Lowry said its unique setting lent soul to India’s only Biennale. 

“There is a tension in every biennale on how global its reach can be and how local they are in feel. Some biennales can happen anywhere, but the Kochi-Muziris Biennale could not happen anywhere else but Kochi: the artists’ engagement with the historically relevant spaces and the sea that flows along the venues makes this Biennale irremovable from Kochi,” Lowry said.

“There is something magical about how the buildings and the sea here have created spaces for artists to do anything they want. There is a sense of discovery when you wander through these buildings and explore how the artists have created site-specific works that are as powerful as they are thoughtful. That adds meaning to contemporary art,” said Lowry, who has helmed the iconic institution for over two decades.

Following a visit to the ongoing third edition of the Biennale on Thursday, Lowry said he observed a sense of directness and immediacy in the art works on display. “I could feel the presence of the artists and had an immediate engagement with the artworks,” Lowry said.
He marked for special mention the personal archive created by Desmond Lazaro, titled Family Portraits, which traces his family’s histories and individual journeys and gives viewers both a sense of biography and history about the people and places he mentions.

Lowry was also impressed with the sound art installation Prime by American artist Camille Norment, noting that he was deeply moved by the artist’s use of sound in accordance with space. “The way she frames the sea for you and punctuates it with throbbing vibrations on those benches where you sit gives a meditative experience,” he said.
He added that the utilisation of sound as a medium for creative expression was very evident in this edition of the Biennale, taking it to be an acknowledgment of curator Sudarshan Shetty’s childhood spent in the company of music and other performing arts.

“Curatorial visions are catalysts and Sudarshan’s curatorial vision has directed this Biennale in an interesting way where you feel the idea of home, the idea of space, time, and a way in which we as individuals negotiate our way through this world. To this end, sound has been made a very important factor in this Biennale,” Lowry said.





ബിനാലെയ്ക്ക് കൊച്ചി നല്‍കുന്നത് കലാകാരന്റെ
ഉള്‍പ്രേരണകള്‍: ഗ്ലെന്‍ ഡി ലോവ്‌റി

കൊച്ചി: സമകാലീന കലയിലെ സുപ്രധാന അതിരടയാളമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് ആധുനിക കലാലോകത്ത് ഏറ്റവും പ്രശസ്തമായ ന്യൂയോര്‍ക്ക് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്-ന്റെ ഡയറക്ടറും  ലോക പ്രശസ്ത കലാ ചരിത്രകാരനുമായ ഗ്ലെന്‍ ഡി ലോവ്‌റി. 

കലാകാരന് ഏതു തരത്തിലുള്ള സൃഷ്ടിയിലും ഏര്‍പ്പെടാന്‍  ഏറ്റവും അനുയോജ്യമായ അന്തരീക്ഷവും ഭൂപ്രകൃതിയുമാണ് കൊച്ചിയിലെ ബിനാലെ വേദികള്‍ക്കുള്ളതെന്ന് ലോകത്ത് സമകാലീന കലയുടെ ഏറ്റവും പ്രമുഖരായ വക്താക്കളിലൊരാളായ അദ്ദേഹം  ചൂണ്ടിക്കാട്ടി. കൊച്ചിയിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തന്നെ സൃഷ്ടിപരമായ ആശയങ്ങള്‍ മനസില്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെയാണ്  ഈ പ്രദേശവുമായി താദാത്മ്യം പ്രാപിച്ചിട്ടുള്ള കലാസൃഷ്ടികള്‍ ഇവിടെ കാണാനാവുന്നതെന്ന് ഗ്ലെന്‍ ഡി ലോവ്‌റി പറഞ്ഞു. 

ഇന്ത്യയുടെ ആദ്യ ബിനാലെയുടെ ആത്മാവായി കൊച്ചി മാറിയിരിക്കുന്നു. എല്ലാ ബിനാലെയിലും ആഗോള-പ്രാദേശിക സ്വഭാവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സ്വാഭാവികമാണ്. കൊച്ചി ബിനാലെയ്ക്ക് കൊച്ചിയില്‍ മാത്രമെ നടത്താന്‍ കഴിയുകയുള്ളു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി പ്രത്യേകതകള്‍ കണ്ടെത്താന്‍ കലാകാരന് കഴിയുന്നതുകൊണ്ട് ഈ ബിനാലെയ്ക്ക്  ഒരിക്കലും കൊച്ചി വിട്ടുപോകാന്‍ കഴിയുകയില്ല. 

തനിക്ക് ലഭിച്ച വേദിയുമായി ചേരുന്ന തരത്തില്‍ ശബ്ദവിന്യാസം നടത്തി അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് കാമിലെ നോര്‍മന്റ് തയാറാക്കിയ പ്രൈം എന്ന ശ്രാവ്യ പ്രതിഷ്ഠാപനം വല്ലാതെ ആകര്‍ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തുള്ള നദിയെ ആധാരമാക്കി സൃഷ്ടിക്കുന്ന ശബ്ദ സ്പന്ദനങ്ങള്‍ അവിടുത്തെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു തരം ധ്യാനാനുഭവമാണ് നല്‍കുന്നത്. 
ബിനാലെയുടെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയ്ക്ക് സംഗീത പശ്ചാത്തലമുള്ളതുകൊണ്ടാകാം ശബ്ദത്തെ അതിമനോഹരമായ സൃഷ്ടിപ്രകടനങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഏത് കലാപ്രദര്‍ശനത്തെയും മെച്ചപ്പെടുത്തുന്നത് ക്യുറേറ്ററുടെ കാഴ്ചപ്പാടുകളാണ്. കാലം, സമയം, ദേശം, ലോകത്ത് നമ്മുടെ ഗതിവിഗതികള്‍ എന്നിവ നിശ്ചയിക്കുന്ന പ്രേരകമായി ഈ കാഴ്ചപ്പാട് മാറിയിരിക്കുന്നു. ശബ്ദം ഈ ബിനാലെയുടെ സുപ്രധാന ഘടകമാണെന്ന് ലോവ്‌റി അഭിപ്രായപ്പെട്ടു. 



ഇന്ത്യ ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാറോയുടെ ഫാമിലി പോര്‍ട്രെയ്റ്റ്‌സ് എന്ന സൃഷ്ടി അതിന്റെ ജനയിതാവിന്റെ കുടുംബചരിത്രം ആവിഷ്‌കരിച്ചിരിക്കുന്നതുകൊണ്ടുതന്നെ അത് ഇടങ്ങളുടെയും വ്യക്തികളുടെയും ചരിത്രാന്വേഷണമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നയതന്ത്രങ്ങള്‍ക്കപ്പുറം രാജ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങളുണ്ട്: ഇന്ത്യ-ചൈന ബിനാലെ ഗവേഷക സമ്മേളനം

Indian, Chinese scholars look to lessons from Asia’s history 
for insight into its present and future


Conference at KMB 2016 tackles process of ‘decolonisation’ in respective intellectual traditions

Kochi, March 17: The differences and parallels between the historical contexts of India and China and their undeniable effects on contemporary realities in and pressing issues between the two nations are the focus of an important conclave of scholars that convened here today.

Titled ‘The Present Juncture of Historical Change: Decolonizing Asian Futures’, the two-day symposium from March 17-18 is jointly presented by the ongoing Kochi-Muziris Biennale 2016 and Inter-Asia School – a think tank of interdisciplinary studies with an Asian focus – and sponsored by the Hong Kong-based Moonchu Foundation.
Held at the Pavilion in Cabral Yard under the aegis of the Inter-Asia Biennale Forum – an annual programme that regularly collaborates with biennial events in Asia, the conference brings leading thinkers from India and China in direct dialogue and discussion with each other – unmediated by Western academia.

Noting that the term decolonisng did not mean “rejecting, resisting or demolishing traits inherited from the West” but rather “confronting or engaging with problems already with us”, Prof. Sun Ge, a political and cultural theorist from the Inter-Asia School, said, “Intellectuals in the South (referring to the developing world) share a common fate in the sense that the very thinking we are trying to decolonise, such as nationalism, did not only come from the outside. It is internal to us and has traces in our thinking, reasoning and feeling,”

“India and China share a common problem: how to decolonise. Over the conference, we will discuss how to decolonise not only intellectually – by rebuilding our individual subjectivities to be positive, autonomous and free – but also from a cultural perspective,” she added, noting that “this was a reconstruction of the West in ourselves”.

Observing that Asia was at a second moment of decolonisation – the first being primarily the political movements and liberation struggles from the imperial regimes of the late 19th and early 20th centuries, Prof. Aditya Nigam, from the Center for the Study of Developing Societies, said, “Intellectual decolonisation involves transcending mindsets to arrive at a newer sense of our futures, our future imaginaries, our categories of thought, for example.”
This process of decolonising thought, he contended, was hinged on moving past nationalism, a byproduct of that first moment that had become reactionary in the post-imperial age.

“What nationalism did in India and China is not that different in this respect. Confronted by the aura of Western thought, nationalists tried to prove that the East had everything the West did. While there was a lot of intellectual activity along with the political resurgence, it focused on a perverse claim of ‘sameness’. For instance, Kautilya is thought to have lived 15 centuries before Machiavelli, yet his Arthashastra became the ‘equivalent’ of The Prince,” Nigam said.

This, he said, was one of the problems inherent to nationalism. “Indians forgot that India was not a self-enclosed entity with its own distinctive civilisation, but always a place where various currents traversed. It is time for a post-national moment to look afresh at our connections in a way nationalism and its pathologies has blinded us to,” Nigam added.
ENDS




നയതന്ത്രങ്ങള്‍ക്കപ്പുറം രാജ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങളുണ്ട്:
ഇന്ത്യ-ചൈന ബിനാലെ ഗവേഷക സമ്മേളനം

കൊച്ചി: നയതന്ത്രങ്ങള്‍ക്കപ്പുറം രാജ്യങ്ങള്‍ തമ്മില്‍  ബന്ധങ്ങളുണ്ടെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷക സമ്മേളനം ചൂണ്ടിക്കാട്ടി.  

നയതന്ത്രത്തിന് വിവിധ തലങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് കലാ-സാംസ്‌കാരിക ബന്ധം. ഈ പ്രാധാന്യം മനസിലാക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു.  

'ചരിത്രപരമായ മാറ്റത്തിന്റെ വര്‍ത്തമാന കാലഘട്ടത്തില്‍ കോളനിവല്‍ക്കരണം ഇല്ലാതാക്കിക്കൊണ്ടുള്ള ഏഷ്യയുടെ ഭാവി' എന്ന വിഷയത്തിലാണ് രണ്ട് ദിവസം നീളുന്ന സിമ്പോസിയം ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡില്‍ നടക്കുന്നത്. ഇന്റര്‍ ഏഷ്യ സ്‌കൂള്‍, ഹോങ്കോങ് ആസ്ഥാനമായ മൂഞ്ചു ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സിമ്പോസിയം സംഘടിപ്പിച്ചിട്ടുള്ളത്.

പാശ്ചാത്യര്‍ അടിച്ചേല്‍പ്പിച്ച കാര്യങ്ങളെ മായ്ച്ചുകളയുകയല്ല കോളനിവല്‍കരണം ഇല്ലാതാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇന്റര്‍ ഏഷ്യ സ്‌കൂളിലെ സാംസ്‌കാരിക ഗവേഷകന്‍ പ്രൊഫ സങ് ഗേ  ചൂണ്ടിക്കാട്ടി. മറിച്ച് കോളനിവത്കരണത്തിന്റെ പ്രശ്‌നങ്ങളില്‍നിന്നുള്ള പരിഹാരം കാണലാണ്. ദക്ഷിണേഷ്യയിലെ ബുദ്ധിജീവികളില്‍ പൊതുവായി കാണുന്ന ഒന്നാണ് ദേശീയത. അത് പുറത്തുനിന്നു വന്നതല്ല, മറിച്ച് നമ്മുടെ ഉള്ളില്‍തന്നെ ഉറങ്ങിക്കിടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോളനിവത്കരണത്തില്‍നിന്ന് എങ്ങിനെ പുറത്തു കടക്കാമെന്നതാണ് ഇന്ത്യയും ചൈനയും നേരിടുന്ന പൊതുവായ പ്രശ്‌നമെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസിലെ പ്രൊഫ ആദിത്യ നിഗം പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ നടന്ന സമരങ്ങളെല്ലാം ഇരു രാജ്യങ്ങളിലും 19, 20 നൂറ്റാണ്ടുകളില്‍ തുടങ്ങി. ഭൗതികമായ കോളനിവത്കരണത്തില്‍നിന്നും നാം പുറത്തുവന്നെങ്കിലും മാനസികമായ ചിന്തകളിലും വീക്ഷണത്തിലും നാം കൊളോണിയല്‍ സാഹചര്യങ്ങളില്‍നിന്നു മാറേണ്ടതുണ്ട്. 

ദേശീയതയുടെ തെറ്റായ പാതയാണ് ഇന്ന് കാട്ടിത്തരുന്നതെന്ന് പ്രൊഫ നിഗം പറഞ്ഞു. സ്വയം ഒതുങ്ങിനിന്നതല്ല ഏതൊരു രാജ്യത്തെയും ദേശീയത എന്ന് ഉറക്കെ പറയേണ്ടതുണ്ട്. കോളനിവത്കരണവും ദേശീയതയെ മുന്‍നിറുത്തിയായിരുന്നു. അതിനെതിരെയുള്ള പോരാട്ടവും ദേശീയതയില്‍ ഊന്നി തന്നെ. എങ്കിലും താഴേത്തട്ടിലേക്കു വരുമ്പോള്‍ ദേശീയത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉയര്‍ന്നവന്നിരുന്നു. എന്നാല്‍ അതെല്ലാം ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല. ടാഗോര്‍, അംബേദ്കര്‍, ഇക്ബാല്‍ എന്നിവരുടെ ദേശീയതയും അതിനോടുള്ള വീക്ഷണവും വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലും ഇന്ത്യയിലും പാശ്ചാത്യസംസ്‌കാരത്തെ പൂര്‍ണമായും ഒഴിവാക്കുന്നില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. കോളനിവത്കരണത്തില്‍ നിന്ന് ഒഴിവാകാന്‍ ഏഷ്യ ശ്രമിക്കുന്നുണ്ടെങ്കില്‍കൂടി അവസാനം അത് പാശ്ചാത്യമായി തന്നെ പരിണമിക്കുകയാണെന്നും സങ് ഗേ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയിലുടനീളം ഇന്ത്യ-ചൈന സംസ്‌കാരങ്ങളുടെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പങ്കെടുത്ത ഗവേഷകര്‍ ശ്രമിച്ചത്. ഇക്കാലയളവില്‍ ഇരു രാജ്യങ്ങളിലും ഉണ്ടായ ബൗദ്ധികപരമായ ഉന്നമനവും ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളിലെയും അക്കാദമിക സമൂഹം തമ്മിലുള്ള ആശയവിനിമയത്തിന്റെ കുറവ് പരിഹരിക്കുന്ന നടപടികളും സിമ്പോസിയം ചര്‍ച്ച ചെയ്യുന്നുണ്ട്. സിമ്പോസിയം ശനിയാഴ്ച(ഇന്ന്) സമാപിക്കും. 

35 ലക്ഷം രൂപ സമ്മാനത്തുകയുള്ള അമേരിക്കന്‍ ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ് മത്സരത്തിന് കേരളം വേദിയാകുന്നു

Maker Village hosts Hardware Startup Contest

Winners go to the US to compete for $50,000 grand prize

Kochi, March 18: Promising early-stage hardware startups stand to win exciting prizes, a chance to get an acceleration program in the US as well as compete for a $50,000 grand prize, at the AlphaLabGear National Hardware Cup, a prestigious competition that is being conducted in India for the first time this month.

Electronics incubator Maker Village in Kochi, Kerala, will host the India finals of the AlphaLabGear Hardware Cup on March 27.

Entries are open to hardware entrepreneurs from all over the country who can apply on https://www.f6s.com/thenationalhardwarecup . The deadline for registration is March 23.

The AlphaLabGear National Hardware Cup is an annual pitching contest conducted in seven cities in the US to identify and nurture talented early-stage startups that have created at least one physical product.

The fact that India has been chosen to host the first such competition outside the US is a sign of the growing global interest in the country as a source of hardware innovation, especially given the government’s current thrust on boosting ESDM (Electronic Software Design and Manufacturing) as well as flagship programmes such as Make in India and Digital India, said Maker Village Chief Consultant Prof S. Rajeev.

Participating teams will have the chance to make a 4-minute pitch to an expert panel who will judge them on excellence of the founding team and product or service, market opportunity, early customer success, basic compliance, potential to scale up, demonstrable prototypes, vision, drive and their requirements to productize and go to market, said Thenmozhi Shanmugam, principal of fundcloud.in, a startup fund and a partner in the event.

The winning team in Kochi will receive a cash prize of Rs. 25,000 and a one-year subscription to Solidworks, among other prizes. They will be given the opportunity to travel to Pittsburgh in the US in April for the Hardware Cup Finals where they can compete to win a $50,000 convertible-debt investment from a VC, and a 6-month acceleration program.

The trip to the US will be sponsored by AlphaLabGear and Maker Village, said Rohan Kalani, director of operations at Maker Village.

Kerala StartUp Mission, IIITMK, BOSCH, and Solidworks are also partnering the event in Kochi.

Dr Jayasankar Prasad, CEO of Kerala StartUp Mission, said the support from Kerala government to IT sector over the past years has transformed the state into an emerging technology innovation hub. Prestigious startup support programmes like the AlphaLabGear Hardware Cup coming to Kerala signal the maturing ESDM environment in the state.

Kochi is already is a software powerhouse with major IT zones such as Infopark, Smart City and Kerala Technology Incubation Zone operational there. It is now getting an ESDM push with hubs such as Maker Village and a proposed Rs 160 crore electronics manufacturing cluster and major companies like SFO with operations in the city, said Dr M S Rajasree, Director of IIITMK, which is imparting the leading-edge skills needed to integrate intelligent devices with data analytics.

Maker Village, a project funded by the Ministry of Electronics and IT (MeitY), Govt of India, and the Government of Kerala, has facilities in Cochin and Trivandrum to incubate and supports startup companies in electronics such as in IoT, robotics and wearables. It is administered by IIITMK, a leading post graduate educational institute established by the Government of Kerala to impart higher education in the area of Information Technology and Management.






35 ലക്ഷം രൂപ സമ്മാനത്തുകയുള്ള അമേരിക്കന്‍ ഹാര്‍ഡ്‌വെയര്‍ 
സ്റ്റാര്‍ട്ടപ് മത്സരത്തിന്  കേരളം വേദിയാകുന്നു

കൊച്ചി: വന്‍സമ്മാനത്തുകയും സ്റ്റാര്‍ട്ടപ് പരിശീലനവും വാഗ്ദാനം ചെയ്ത് അമേരിക്കയിലെ ഏഴു നഗരങ്ങളില്‍ നടത്തുന്ന ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ് മത്സരത്തിന്റെ ഭാഗമായുള്ള 'ഇന്ത്യന്‍ ആല്‍ഫാലാബ് ഗിയര്‍ ഹാര്‍ഡ് വെയര്‍ കപ്പ്' ദേശീയ മത്സരം മാര്‍ച്ച് 27 ന് കൊച്ചിയില്‍ നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഇലക്‌ട്രോണിക് ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള മത്സരത്തിന്  ഇതാദ്യമായാണ് അമേരിക്കയ്ക്ക്  പുറത്ത് വേദി ഒരുങ്ങുന്നത്
മികച്ച കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉല്പന്നങ്ങളുമായി മത്സരത്തില്‍ മുന്നിലെത്തുന്ന സംരംഭകര്‍ക്ക് അമേരിക്കയില്‍  35 ലക്ഷം രൂപ സമ്മാനത്തുക വെഞ്ച്വര്‍ ക്യാപിറ്റലായി നല്‍കുന്ന  മത്സരത്തില്‍ പങ്കെടുക്കാം. 2017 ഏപ്രിലില്‍ അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗിലാണ് മത്സരം. ഇതിനുപുറമെ ജേതാക്കള്‍ക്കായി ആറു മാസത്തെ സ്റ്റാര്‍ട്ടപ് ആക്‌സിലറേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കൊച്ചിയില്‍ മുന്നിലെത്തുന്ന ടീമിന് 25,000 രൂപയും സോളിഡ്‌വര്‍ക്‌സ് എന്ന കമ്പ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമിന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസാള്‍ട്ട് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഫ്രഞ്ച് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ദസാള്‍ട്ട് സിസ്റ്റംസിന്റെതാണ് സോളിഡ്‌വര്‍ക്‌സ്. അമേരിക്കയിലെ പരിശീലനം സ്‌പോണ്‍സര്‍ ചെയ്യുന്നത് ആല്‍ഫാലാബ് ഗിയറും മേക്കര്‍ വില്ലേജും ചേര്‍ന്നാണ്. 

മത്സരത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള ആര്‍ക്കും https://www.f6s.com/thenationalhardwarecup  എന്ന ലിങ്കില്‍ മാര്‍ച്ച് 23-നു മുമ്പ് രജിസ്റ്റര്‍ ചെയ്യാം. ഇലക്‌ട്രോണിക് സോഫ്റ്റ്‌വെയര്‍ ഡിസൈനിലും ഉല്പാദനത്തിലും (ഇഎസ്ഡിഎം) സര്‍ക്കാര്‍  നല്‍കുന്ന പ്രോത്സാഹനം, സ്റ്റാര്‍ട്ടപ് നയങ്ങള്‍, സമീപനം എന്നിവ കണക്കിലെടുത്താണ് അമേരിക്കയ്ക്ക് പുറത്ത് ഇതാദ്യമായി നടത്തുന്ന മത്സരം ഇന്ത്യയ്ക്കു നല്‍കുന്നതെന്ന് മേക്കര്‍ വില്ലേജ് ചീഫ് കണ്‍സള്‍ട്ടന്റ് പ്രൊഫ. എസ് രാജീവ് പറഞ്ഞു. 

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ബോഷ്, സോളിഡ്‌വര്‍ക്‌സ്, ഫണ്ട് ക്ലൗഡ്.ഇന്‍ എന്നീ സ്ഥാപനങ്ങളാണ് കൊച്ചിയിലെ മത്സരവുമായി സഹകരിക്കുന്നതെന്ന് മേക്കര്‍ വില്ലേജ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ രോഹന്‍ കലാനി അറിയിച്ചു. ഉല്പന്നങ്ങളുടെ ഗുണനിലവാരം, വിപണന സാധ്യത, ഉപഭോക്തൃതാല്പര്യം, വികസന സാധ്യത, മാതൃകയുടെ മെച്ചം എന്നിവ പരിശോധിച്ച് വിദഗ്ധസമിതിയാണ് വിധിനിര്‍ണയം നടത്തുന്നത്. നാലുമിനിറ്റ് അവതരണത്തിനായി നല്‍കുമെന്ന് ഫണ്ട്ക്ലൗഡ് പ്രിന്‍സിപ്പല്‍ തേന്‍മൊഴി ഷണ്‍മുഖം പറഞ്ഞു .

സംസ്ഥാനസര്‍ക്കാരും ഐടി സ്ഥാപനങ്ങളും നല്‍കുന്ന സഹകരണവും പിന്തുണയും കേരളത്തെ ഒരു സംരംഭകകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.ജയശങ്കര്‍ പ്രസാദ് പറഞ്ഞു.  തിരുവനന്തപുരത്തെ ഐഐടിഎംകെ-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജ് കേന്ദ്രീകരിച്ചിരിക്കുന്നത് റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെയറബിള്‍സ് എന്നീ ഹാര്‍ഡ്‌വെയര്‍ മേഖലകളിലെ സംരംഭകത്വത്തിലാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കേരള ടെക്‌നോളജി ഇന്‍കുബേഷന്‍ സോണ്‍ എന്നിവയ്‌ക്കൊപ്പം മേക്കര്‍ വില്ലേജ്, 160 കോടി രൂപയുടെ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍, എസ്എഫ്ഒ പോലുള്ള വലിയ കമ്പനികള്‍ എന്നിവ കൂടി ചേരുമ്പോള്‍ കൊച്ചി ഇഎസ്ഡിഎം മേഖലയില്‍ കുതിച്ചുചാട്ടമായിരിക്കും കാഴ്ചവയ്ക്കുകയെന്ന് ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ.എം.എസ് രാജശ്രീ പറഞ്ഞു. 

കലാ വിദ്യാഭ്യാസത്തില്‍ സ്റ്റുഡന്റ്‌സ് ബിനാലെ ഇടപെടണം: വിദഗ്ധര്‍



കൊച്ചി : ഇന്ത്യയിലെ കലാ വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍  ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന  ഇടപെടലുകള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കു കഴിയുമെന്ന്  കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടന്ന സിമ്പോസിയത്തില്‍ വിലയിരുത്തല്‍. 

 ഇന്ത്യന്‍ കലാ വിദ്യാഭ്യാസത്തിന്റെ ഭാവി എന്നു പേരില്‍ നടക്കുന്ന  ദ്വിദിന സിമ്പോസിയം  എറണാകുളം സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫോര്‍ട്ട് കൊച്ചി അയന ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ കലാരംഗത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍  വിജയിച്ച മാതൃകകളുടെ അഭാവമുണ്ടെന്ന് ഡോ. അദീല അബ്ദുള്ള പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന യാത്രാ-അടിസ്ഥാനസൗകര്യ പിന്തുണയോടെ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് ഈ കുറവ് നികത്താനാകും.  കേരളത്തില്‍നിന്ന് നിരവധി പ്രശസ്തരായ കലാകാരന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും കലാവിദ്യാര്‍ഥികള്‍ക്ക് പ്രയോഗിക വൈദഗ്ധ്യം നേടുന്നതിന് വിദ്യാലയങ്ങളില്‍നിന്ന് വേണ്ടത്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല.  ഇവിടെയാണ് സ്റ്റുഡന്റ് ബിനാലെ കടന്നുവരേണ്ടത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഈ പദ്ധതി കേരളത്തിലെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. 

ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്‍ടംപററി ആര്‍ട്ട് (ഫിക), ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യുക്കേഷന്‍ (എഫ്‌ഐഎഇ) എന്നിവരുമായി സഹകരിച്ച് ടാറ്റ ട്രസ്റ്റ്‌സ്, ഷെര്‍-ഗില്‍ സുന്ദരം ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍, അയന ഫോര്‍ട്ട്‌കൊച്ചി എന്നിവരുടെ സഹായത്തോടെ ബിനാലെ ഫൗണ്ടേഷനാണ് (കെബിഎഫ്) സിമ്പോസിയം സംഘടിപ്പിച്ചത്. സ്റ്റുഡന്റ്‌സ് ബിനാലെ 2016ന്റെ ക്യുറേറ്റര്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, കലാകാരന്മാര്‍, മറ്റ് ഉപദേശകര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ ഘട്ടങ്ങളിലായി കെബിഎഫിന്റെ കലാവിദ്യാഭ്യാസ സംരംഭത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.  നിലവില്‍ കലാവിദ്യാഭാസത്തിലെ  അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് കലാസ്ഥാപനങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.

ആര്‍ട്ട് സ്‌കൂളിലെ പഠനവും അതിന്റെ വെല്ലുവിളികളും എന്താണെന്നും എവിടെയൊക്കെയാണ് അസമത്വങ്ങള്‍ നിലനില്‍ക്കുന്നതെന്നും പുതിയതായി സ്വീകരിക്കേണ്ട സമീപനങ്ങള്‍ എന്തൊക്കെയാണെന്നും  മനസിലാക്കണമെന്ന്   കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നിര്‍ദ്ദേശിച്ചു. സമകാലീന കലാവിദ്യാര്‍ഥികളെ  പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും  മെന്റര്‍മാരോ സുഹൃത്തുക്കളോ മധ്യസ്ഥരോ മതിയാകും. ആര്‍ട്ട് സ്‌കൂളുകള്‍ രൂപകല്‍പ്പന ചെയ്യുകയും ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്ന രീതി മാറണം.  ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍നിന്നും മാതൃകകളില്‍ നിന്നും പഠിക്കുന്നതിനൊപ്പം നിലവിലെ അറിവിനെ അവഗണിക്കാതിരിക്കുകയും ചെയ്യണം. നൂറുകണക്കിന് ആര്‍ട്ട് വിദ്യാര്‍ഥികള്‍ കെബിഎഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു നിലയില്‍ ഇത് ഭാവിയിലെ യൂണിവേഴ്‌സിറ്റിയായി മാറിയിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ കലാസൃഷ്ടികള്‍ സ്റ്റുഡന്റ്‌സ് ബിനാലെയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കലാവിദ്യാഭ്യാസം വിജയിക്കണമെങ്കില്‍ സിദ്ധാന്തവും  പ്രായോഗികതയും ഒരുമിച്ചുപോകണം. പ്രയോഗത്തില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

സ്റ്റുഡന്റ്‌സ് ബിനാലെ 2016-ന്റെ പ്രധാന വിജയം അത് സംയുക്ത ക്യുറേറ്റോറിയല്‍ ഉത്തരവാദിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്നുള്ളതാണെന്ന് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് മീന വാരി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള കലാവിദ്യാഭ്യാസത്തോട് കെബിഎഫിന്റെ പ്രതിബദ്ധതയാണ് സ്റ്റുഡന്റ്‌സ് ബിനാലെ സൂചിപ്പിക്കുന്നത്. സ്റ്റുഡന്റ്‌സ് ബിനാലെയെ കലാ അഭ്യസനത്തെ സ്വാധീനിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഇനിയുള്ള ചോദ്യമെന്ന് ടാറ്റ ട്രസ്റ്റ്‌സ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ദീപിക സോറാബ്ജി പറഞ്ഞു. സമകാലീന കലയിലെ  വ്യവസ്ഥാപിത സമീപനങ്ങളോട് മാറ്റത്തിനായി സംവദിക്കുന്നു എന്നതാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ദീര്‍ഘകാല ഫലങ്ങളിലെ ഒരു ഘടകമെന്ന്  ഫിക ഡയറക്ടര്‍ വിദ്യാ ശിവദാസ് പറഞ്ഞു. സിമ്പോസിയം ഇന്നു സമാപിക്കും.