കൊച്ചി: ബിഹാറില്‍ സമകാലീന കലയ്ക്കായി ലോകോത്തരനിലവാരത്തിലുള്ള മ്യൂസിയം സജ്ജീകരിക്കാന്‍ തയാറെടുക്കുകയാണെന്നും കൊച്ചി-മുസിരിസ് ബിനാലെയാണ് അതിന് പ്രചോദനമാകുന്നതെന്നും ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവിടെനിന്ന് എത്തിയ ഉന്നതോദ്യോഗസ്ഥരുടെ സംഘം വ്യക്തമാക്കി. കൊച്ചി ബിനാലെ ഗംഭീരമാണെന്നും മഹത്തായ കലാസൃഷ്ടികള്‍ക്കായി അത് ഭാവനാപൂര്‍ണമായി ക്യുറേറ്റ് ചെയ്തിരിക്കുകയാണെന്നും സംഘം വിലയിരുത്തി.
കലാസ്വാദനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങള്‍ക്കു തിരിച്ചറിവു പകരുന്ന വേദിയാണു ബിനാലെയുടേതെന്ന് ചീഫ് സെക്രട്ടറി ശ്രീ. അഞ്ജനി കുമാര്‍ സിങ് പറഞ്ഞു. ബിഹാറില്‍ ലോകനിലവാരത്തില്‍ തങ്ങള്‍ സജ്ജീകരിക്കുന്ന കലാമ്യൂസിയത്തില്‍ സമകാലീന കലയ്ക്കായി പ്രത്യേകം ഗാലറിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് സെക്രട്ടറിക്കൊപ്പം കലാ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും നഗര വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ചൈതന്യ പ്രസാദ്, പട്‌ന മ്യൂസിയം അഡിഷനല്‍ ഡയറക്ടര്‍ ഡോ. ജയ്പ്രകാശ് നാരായണ്‍ സിങ് എന്നിവരുമുണ്ടായിരുന്നു.
ബിനാലെയിലെ ദൃശ്യ-ശ്രവ്യ പ്രതിഷ്ഠാപനങ്ങള്‍ ഏറെ മികച്ചവയാണെന്നു ചീഫ് സെക്രട്ടറി വിലയിരുത്തി. റൗള്‍ സുരീറ്റയുടെ 'സീ ഓഫ് പെയ്ന്‍', അലേഷ് ഷ്‌റ്റെയ്ഗരുടെ 'ദ് പിരമിഡ് ഓഫ് എക്‌സൈല്‍ഡ് പൊയറ്റ്‌സ്', എവാ ഷ്‌ലേഗല്‍, കാള്‍ പ്രുഷ എന്നിവരുടെ 'ഫ്‌ളോട്ടിങ് ടുവാര്‍ഡ്‌സ് ദ് നൈറ്റ് സ്‌കൈ' എന്നിവ അതിഗംഭീരമാണ്.
ഇന്ത്യയില്‍ മറ്റൊരു ബിനാലെയോ സംഗീതത്തിന്റെ കാര്യത്തിലെന്ന പോലെ ദീര്‍ഘമായ കലാപ്രദര്‍ശനങ്ങളോ ഇല്ലാത്തത് ഖേദകരമാണെന്നും ശ്രീ. അഞ്ജനി കുമാര്‍ പറഞ്ഞു. മൂന്നുമാസത്തിലധികം നീളുന്ന ബിനാലെ, കലയുടെ കലണ്ടറില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെയും ബിനാലെയില്‍ അവതരിപ്പിക്കപ്പെട്ട മറ്റു സുപ്രധാന കലാകാരന്‍മാരുടെയും സൃഷ്ടികള്‍ ബിഹാറിലെ നിര്‍ദിഷ്ട കലാമ്യൂസിയത്തില്‍ ഇടംപിടിക്കുമെന്നു ഡോ. ജയ്പ്രകാശ് നാരായണ്‍ സിങ് പറഞ്ഞു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ സബ്യസാചി മുഖര്‍ജിയും കഴിഞ്ഞ ദിവസം ബിനാലെ സന്ദര്‍ശിച്ചു.
എന്നും മനസ്സില്‍ കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്ന അതുല്യാനുഭവമാണ് ഈ ബിനാലെയെന്ന് ശ്രീ.മുഖര്‍ജി പറഞ്ഞു. ബിനാലെ, രാജ്യത്തെ മറ്റു പ്രധാന നഗരങ്ങള്‍ക്കു മാതൃക കാട്ടുകയാണ്. രാജ്യത്തു കൂടുതല്‍ ബിനാലെകള്‍ ഉണ്ടാകാന്‍ ഇതു കാരണമാകുമെന്നാണു പ്രതീക്ഷ. യുവ കലാകാരന്മാര്‍ക്കും കലാസ്രഷ്ടാക്കള്‍ക്കും സാധാരണക്കാര്‍ക്കും ലോകോത്തര നിലവാരത്തിലുള്ള കലാനുഭവം സമ്മാനിച്ച ബിനാലെ ഫൗണ്ടേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അസാമാന്യ പ്രതിഭാശാലികളായ കലാകാരന്‍മാര്‍ തീര്‍ത്ത നൂറോളം പ്രതിഷ്ഠാപനങ്ങളില്‍നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കുക തനിക്ക് ഏറെ ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത
No comments:
Post a Comment