Saturday, January 14, 2017

Fruit as soap and other ‘histories of resistance’ at KMB 2016


Artist T. Shanaathanan’s exhibit presents forgotten, personal takes on Sri Lanka’s civil war canon




Kochi, Jan 14: There was a time in Sri Lanka when – to let their families know that they had made the four-day, 400-km journey from Jaffna to Colombo safely – people would write their own obituaries to be broadcast on radio and television.

“Today, the trip takes hardly six hours by bus. During the war, since most of the routes were blocked or barred, one had to go through no man’s zones. There was no certainty about whether you would reach,” said Sri Lankan artist T. Shanaathanan.

Rather than send a letter or postcard – which could take two-three months to reach home, an appearance on the ‘death notices’ that were read out as a paid service following a news programme was the preferred method of updating loved ones.

Shanaathanan’s ‘Cabinet of resistance No. 2’, on display at Anand warehouse, Mattancherry, stores 25 such histories of resistance – collected over three and a half decades of civil war – in a library card cabinet. The method and mode of presentation and ‘cataloguing’ are in themselves references to Sri Lanka’s colonial legacy – both its structures and its strife.

“The stories we usually heard were about military operations or rebel attacks and statistics on how many people were killed. Personal stories of the hardships faced and how they were handled, like the ones told here, were not heard. I talk about a story of resistance from a civilian point of view,” said Shanaathanan, who terms himself a “facilitator of memory”.
“We never talk about the civilians affected by the 30-plus years of war and economic blockade. There are government and victory memorials. There is no civilian history. It’s a crucial issue in post-war Sri Lanka. I work with memory and archive, presenting these ordinary people as being made artists and innovators by duress and circumstance,” he said.

There are stories of innovations and workarounds such as the use of Palmyra fruit as soap – after the government banned the sale of soap in the North or the people who resorted to using his fridge as a bookcase for 25 years because there was no electricity.
Shanaathanan finds meaning in everyday household goods, seeing in such overlooked pieces museum objects on a par with artifacts like the debris and rubble. In showcasing this forgotten or ‘alternate’ history, his work resists against what the winner has put up as ‘canonical’.

Since 2004, the Jaffna native has worked to collect firsthand experiences of individual tragedies in the hope of coming to terms with his own trauma. “It is not just physical pain, but also the hardships the common man has to face daily in war-torn areas that causes mental trauma. I found that my experiences were not unique. They were shared by a people,” he said.





മറക്കാനാവാത്ത ദുരന്തത്തിന്റെ പ്രതീകങ്ങളുമായി
ബിനാലെയില്‍ ശ്രീലങ്കന്‍ കലാകാരന്‍

കൊച്ചി: ജാഫ്‌നയില്‍നിന്ന് 400 കിലോമീറ്റര്‍ യാത്ര ചെയ്ത് സുരക്ഷിതമായി കൊളംബോയിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കണമെങ്കില്‍ സ്വന്തം ചരമവാര്‍ത്ത റേഡിയോയില്‍ നല്‍കേണ്ടി വരുന്ന കാലമുണ്ടായിരുന്നു ശ്രീലങ്കയില്‍. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ നാലു ദിവസത്തെ യാത്രയ്ക്കുശേഷം സൈന്യത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോ എന്നറിയാന്‍ അവരുടെ തന്നെ ചരമവാര്‍ത്തയ്ക്കായി റേഡിയോയ്ക്ക് മുന്നില്‍ കാത്തുനിന്ന തമിഴ് വംശജര്‍  ജാഫ്‌നയില്‍ ഏറെയായിരുന്നു. 

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെയും അതിനു ശേഷം നടന്ന വംശഹത്യയുടെയും കഥകള്‍  പ്രതിപാദിക്കുന്നതാണ് ടി.ശനാതനന്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൃഷ്ടി. മട്ടാഞ്ചേരി ആനന്ദ് വെയര്‍ഹൗസിലെ ഈ പ്രദര്‍ശനം യുദ്ധത്തില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന കെടുതികളിലേക്കുളള ഗഹനമായ ഇടപെടലുകളാണ്.

ക്യാബിനറ്റ് ഓഫ് റസിസ്റ്റന്‍സ് നമ്പര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി ഒരു വായനശാലയിലെ അറകളുള്ള മേശയാണ്. ഓരോ അറയിലും ഓരോ കഥയുടെ സ്‌കെച്ചും മറ്റു വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു.

കൊളോണിയല്‍ കാലഘട്ടത്തില്‍നിന്ന് കൈമാറി വന്നതാണ് ശ്രീലങ്കയില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളുമെന്ന് കാണിക്കാനാണ് അദ്ദേഹം ഇത്തരം മേശ തന്നെ തെരഞ്ഞെടുത്തത്. കൊളോണിയല്‍ കാലത്തിന്റെ പ്രതീകമാണ് ഈ മേശ. അതിനുള്ളിലെ അറകളില്‍ അടങ്ങിയിരിക്കുന്നത് വംശീയ വിദ്വേഷത്തിന്റെയും സൈനിക നടപടികളുടെയും കഥകള്‍. സങ്കീര്‍ണമായ ഈ പ്രശ്‌നങ്ങളെ കേവലം ഒരു മേശയിലൂടെ ശനാതനന്‍ അവതരിപ്പിച്ചിരിക്കുന്നു.

ജാഫ്‌ന സ്വദേശിയായ ശനാതനന്‍ നിരവധി ദുരന്തങ്ങളുടെ ദൃക്‌സാക്ഷി കൂടിയാണ്. രാഷ്ട്രീയമായി എന്തു ന്യായം കണ്ടെത്തിയാലും യുദ്ധത്തിന്റെ രക്തസാക്ഷികള്‍ വെറും സാധാരണക്കാരനാണെന്ന് അദ്ദേഹം തന്റെ സൃഷ്ടിയിലൂടെ സമര്‍ത്ഥിക്കുന്നു. കേവലം ശാരീരികമായ ദുരന്തങ്ങള്‍ മാത്രമല്ല അദ്ദേഹം വരച്ചു കാട്ടുന്നത്. മറിച്ച് ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളും ഒരു ശരാശരി മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ ജീവിതമാണ് മേശയുടെ ഓരോ അറയിലും അദ്ദേഹം നിറച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളും അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ജിവിതമാകാം, അല്ലെങ്കില്‍ കൂലിപ്പണിക്കാരന്റെ ഒരു ദിവസമാകാം. അങ്ങിനെ പോകുന്നു ആ സൃഷ്ടികള്‍.
ആഭ്യന്തര യുദ്ധത്തില്‍നിന്ന് ചിതറിത്തെറിച്ച കഷണങ്ങള്‍ പെറുക്കിക്കൂട്ടിയതാണ്  തന്റെ സൃഷ്ടിയെന്ന് ശനാതനന്‍ പറഞ്ഞു. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ് സ്വാതന്ത്ര്യത്തിനുശേഷം ശ്രീലങ്ക അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ദാമോദരംപിള്ള ശനാതനന്‍ എന്ന തമിഴ് വംശജന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്തുപോലും കൊളംബോയില്‍ കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സമകാലീന കലാരൂപത്തില്‍ ബ്രിട്ടനില്‍ എത്തിക്കുന്ന സമൂഹത്തില്‍ അംഗമാണ് അദ്ദേഹം. വിയന്നയിലെ മ്യൂസിയം ഓഫ് എത്തനോളജിയിലുള്‍പ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment