‘Society progresses when women gain self-realisation’: Dr K.T. Jaleel
Minister was inaugurating initiative between KBF and Kudumbasree to encourage
creativity and provide outlet for artistic expression for 42 workers across the state
Kochi, Jan 13: Applauding the coming-together of two iconic Kerala institutions, Honourable Minister for Local Self Governments Dr K.T. Jaleel inaugurated ‘Varayude Penma’, a unique collaborative effort between the Kochi Biennale Foundation and Kudumbasree, here today.
The initiative will see 42 Kudumbasree workers – selected on the basis of artistic talent from across the state – participate in a four-day workshop from January 14-17 over which they will receive instruction and encouragement from professional artists and guided tours of Kochi-Muziris Biennale (KMB) 2016 venues.
Speaking at the evening function in Aspinwall House, Fort Kochi, Dr Jaleel said, “The Biennale facilitates the introduction of our traditional culture to the outside world while Kumbasree is a model institution that has paved the way for a large number of women to leave constricted spaces at home to step out into the world. This programme will let the creative impulses of the participants gain exposure on an international platform.”
Noting that Kudumbasree had been responsible for growing sense of self-realisation among women, the Minister said, “It is when this self-realisation occurs that a society progresses. This initiative, which sees the participation of women from the most backward communities in the state, will elevate us into a higher cultural positioning.”
Prior to the inaugural ceremony, the Minister took in a drawing session organised by the KBF’s Art by Children (ABC) art education outreach initiative for about 40 students from a Kudumbasree-run bridge school in Attappadi.
“Art should be grown from the home and it should be part of our day-to-day conversations. Kudumbasree is the best medium for the growth of art at home. This tie-up with Kudumbasree also reflects the democratic nature of the Biennale,” said Shri K.S. Sabarinathan MLA, who was present at the function.
The event, which was also attended by Division Councillors Smt. Shiny Mathew and Smt. Zeenat Rashid, saw KBF Secretary Riyas Komu gave the vote of thanks. Kudumbasree Programme Officer Smt. Amrita G.S. delivered the welcome address. KBF President Bose Krishnamachari and ABC Programme head Manu Jose were also present at the function.
“The Biennale has proved that art is democratic. The four-day training sessions will help the Kudumbasree participants tap into their innate creativity. The Biennale will be a medium to help promote art in every household through Kudumbasree, which is a first of its kind women’s empowerment model,” Komu said.
“Varayude Penma is a platform to revive the artistic talents in otherwise marginalised women, which will allow them to set up a canvas for themselves,” Amrita G.S. said.
വരയുടെ ലോകത്തേക്ക് കുടുംബശ്രീയും;
ബിനാലെയുമായി ചേര്‍ന്ന് ചിത്രകലാ പരിശീലന കളരി
കൊച്ചി: പശ്ചാത്തലം കണക്കിലെടുത്ത് കൊണ്ടു മാത്രം കലയുടെ ലോകത്ത് നിന്ന് ആരെയും മാറ്റിനിറുത്തേണ്ടതില്ലെന്ന് തെളിയിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ പറഞ്ഞു. കുടുംബശ്രീയും കൊച്ചി ബിനാലെയും സംയുക്തമായി നടത്തുന്ന ചിത്രകലാ പരിശീലന കളരിയായ 'വരയുടെ പെണ്മ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കും കാര്യമുണ്ടെന്ന് തെളിയിക്കുകയാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി റിയാസ് കോമുവുമെന്ന് മന്ത്രി പറഞ്ഞു. കലയുടെയും വരയുടെയും ലോകത്തേക്ക് കുടുംബശ്രീ അംഗങ്ങളും കടന്നു വരുകയാണ്. അടുക്കളയില്‍ ആരാലും അറിയപ്പെടാത്ത സ്ത്രീ ജന്മങ്ങള്‍ക്ക് സ്വത്വബോധം പകര്‍ന്ന പദ്ധതിയാണ് കുടുംബശ്രീയെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ(ജനുവരി 13) തുടങ്ങിയ 'വരയുടെ പെണ്മ' ജനുവരി 17 വരെയാണ് നടക്കുന്നത്. സംസ്ഥാനത്തെ പതിന്നാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 42 കലാകാരികള്‍ പരിശീലന കളരിയില്‍ പങ്കെടുക്കുന്നുണ്ട്. ബിനാലെ വേദികളിലൊന്നായ പെപ്പര്‍ഹൗസിലാണ് കളരി.
ഇന്ന് കേരളത്തിലെ എല്ലാ മേഖലകളിലും കുടുംബശ്രീയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ കുടുംബശ്രീയെക്കുറിച്ച് ക്ലാസെടുക്കാന്‍ പോകുന്ന അംഗങ്ങള്‍ ്പ്രാദേശിക ഭാഷ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പഠിച്ചെടുക്കുന്നതു കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കലയുടെ രംഗത്തും അവര്‍ക്ക് അവസരത്തിന്റെ കുറവ് മാത്രമാണുണ്ടായിരുന്നത്. ബിനാലെയിലൂടെ അത് നികത്തിയെന്നും മന്ത്രി പറഞ്ഞു.
കലയുടെ ആദ്യ പാഠങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണെന്ന് അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥന്‍ പറഞ്ഞു. ദൈനം ദിന സംഭാഷണങ്ങളില്‍ കല ഒരു വിഷയമായി മാറണം. കുടുംബശ്രീയാണ് ഇതിന് പറ്റിയ മാധ്യമമെന്നും അദ്ദേഹം പറഞ്ഞു. കുടംബശ്രീയുമായുള്ള സഹകരണം ബിനാലെയുടെ ജനാധിപത്യസ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുടെയും സര്‍ഗ്ഗാത്മകത വളര്‍ത്തിക്കൊണ്ടു വരുകയെന്ന ലക്ഷ്യമാണ് ബിനാലെയ്ക്കുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വത്വബോധം തിരിച്ചറിയാനുള്ള വേദിയായി ബിനാലെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
വരയുടെ പെണ്മയ്ക്ക് ശേഷം കൂടുതല്‍ പരിശീലന കളരികള്‍ സംഘടിപ്പിച്ച് കുടുംബശ്രീയുടേതായ ഒരു ക്യാന്‍വാസ് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അമൃത ജി എസ് പറഞ്ഞു.
ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ കൃഷ്ണമാചാരി, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തലവന്‍ മനു ജോസ, കോര്‍പ്പറേഷന്‍ കൗണ്‍സിലംഗങ്ങളായ ഷൈനി മാത്യു, സീനത്ത് റഷീദ്, ഷീബ ലാല്‍ എന്നിവരും പങ്കെടുത്തു.
അട്ടപ്പാടിയില്‍ കുടുംബശ്രീ നടത്തുന്ന സ്‌കൂളിലെ നാല്‍പ്പത് കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന പരിപാടിയിലും മന്ത്രി പങ്കെടുത്തു. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
No comments:
Post a Comment