KBF’s Art by Children workshops creating an ecosystem of creativity
Kochi, Jan 20: Drawing inspiration from 1960s artist-driven public space rejuvenation projects in the UK, an art workshop had about 37 students plan, design and build a “semi-permanent” playground at Kuzhuppully beach in Edavanakkad over the past weekend.
The space, built by recycling everyday materials, has a maze, a stepping block course and even a canopy built from fishing nets and discarded fabrics. Though the adventure space itself is expected to delight young beach-goers for only about a month or so, the experience of building it is one that will stick with the students of the Bhoomi Education Centre.
The two-day workshop, titled ‘Design Days’, was part of an ongoing series of art engagement and education efforts run by Art by Children (ABC) – a unique outreach programme of the Kochi Biennale Foundation – that aims to build an ‘ecosystem of creativity’ in the state. It does this through innovative workshops geared toward children, parents and teachers and working with schools across Kerala besides partnering with like-minded institutions and individuals.
Like Polly Brannan, Education Curator for the Liverpool Biennial, for whom the workshop was a chance to implement “learning through play”. “Children learn and create ownership of their projects with their decision-making. The workshop was built to encourage collective thinking and self-organising. For two days, the young people of different ages and abilities learned that art can be made from anything,” Brannan said.
“They even named themselves the ‘Vyoma Ganga’ collective to represent how every star and constellation is connected in the Milky Way. Just like how there would be no galaxy without these links between individual parts, the children realised that it was their collective effort that created this space,” she added.
Noting that the first such project was in Eastern Europe, where children had to help rebuild the streets following the First World War, Brannan said the idea of young people taking ownership of spaces was a deeply influential notion.
She has adopted the same methodology to develop a template for a series of similar workshops to be held for schools making field trips to Aspinwall House over Kochi-Muziris Biennale 2016. Students of The Delta Study school in Fort Kochi participated in a session on Wednesday that focused on 10 artworks exhibited at the Biennale and visualised the architectural pavilion at the venue as a “hanging garden” of sorts. Other schools are expected to attend and “use Aspinwall as their canvas and curriculum” over the next week.
While ‘Art Canopy’ – the ABC creative space in the shade of the mango trees at Aspinwall House – is perhaps the programme’s most visited and visible marker, there are other remnants of its interventions conducted across the state. At Global Public School in the city, for instance, where an illuminated 5ft x 6 ft cell installation is on public display.
In keeping with the initiative’s artist-driven format, writer and poet Anuradha Nalapat had conducted last week ‘The Cell And I’ – a workshop that used art, science and cloth panels to take children into the unique landscape of the cell. The resulting ‘womb’ structure is meant to represent the inter-connectedness of the organ system and, by analogy, the community.
It is this community ABC intends to energise, said Manu Jose, who heads the programme. “The public spaces that were once available across the state for children to gather, play and realise their innate creative potential have given way to the digital devices and urban development brought on by modernity. The workshops are an effort to recapture these spaces and give children and parents viable outlets outside of the school and home,” Jose said.
ENDS
എടവനക്കാട് കുഴിപ്പള്ളി ബീച്ചിലെ കളിസ്ഥല
നിര്‍മ്മാണം ഏറ്റെടുത്ത് ബിനാലെ പരിശീലനക്കളരി
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയിലെ 37 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് എറണാകുളത്തിനടുത്ത് എടവനക്കാട് കുഴിപ്പള്ളി ബീച്ചില്‍ കളിസ്ഥല നിര്‍മ്മാണം ഏറ്റെടുത്തു. 1960ല്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്ന, പൊതുസ്ഥലങ്ങള്‍ കലാപരമായി നവീകരിക്കുന്ന, ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പരിപാടി.
പാഴ്‌വസ്തുക്കള്‍ കൊണ്ടാണ് ബീച്ചില്‍ താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്തല്‍, വല തുടങ്ങിയവകൊണ്ട് സാഹസിക വിനോദം കൂടി ലക്ഷ്യമിട്ടാണ് കളിസ്ഥലത്തിന്റെ നിര്‍മ്മാണം. ഭൂമി എഡ്യൂക്കേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന വിധത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
ഡിസൈന്‍ ഡേയ്‌സ് എന്നാണ് ഈ പരിശീലന കളരിക്ക് നല്‍കിയിരിക്കുന്ന പേര്, സര്‍ഗ്ഗാത്മകതയിലൂന്നിയ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയ്യുന്നത്. കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടത്തിവരുന്നത്.
ലിവര്‍പൂള്‍ ബിനാലെയിലെ വിദ്യാഭ്യാസ ക്യൂറേറ്റര്‍ പോളി ബ്രണ്ണന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കളിയിലൂടെ പഠനമെന്നതാണ് അവര്‍ പരിപാടിയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ അവരവരുടെ പദ്ധതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുവാന്‍ ശീലിച്ചു. കൂട്ടായ ചിന്തയും സംഘാടനവുമെന്തെന്ന് മനസിലാക്കാനുളള വേദി കൂടിയാണിതെന്ന് അവര്‍ പറഞ്ഞു. എന്തില്‍ നിന്നും കലയുണ്ടാകുമെന്ന തിരിച്ചറിവ് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വയം വ്യോമ ഗംഗ എന്നാണ് കുട്ടികള്‍ ഇതിന് പേരു നല്‍കിയത്. ക്ഷീപരഥവുമായി ബന്ധമുള്ളതാണ് ഈ പേര്. അതായത് ചെറിയ നക്ഷത്രങ്ങള്‍ കൂടിയാണ് ക്ഷീരപഥമുണ്ടാകുന്നതെന്ന് കുട്ടികള്‍ മനസിലാക്കി. അതു പോലെ തന്നെ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന തിരിച്ചറിവും അവര്‍ക്കിവിടെ ലഭിച്ചുവെന്ന് പോളി ബ്രണ്ണന്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം കിഴക്കന്‍ യൂറോപ്പിലെ തകര്‍ന്ന തെരുവുകള്‍ വീണ്ടും നിര്‍മ്മിച്ചത് കുട്ടികളുടെ കൂട്ടായ്മയാണ്. ചെറുപ്രായക്കാരുടെ ഇത്തരം കൂട്ടായ്മകള്‍ മികച്ച ഫലം തരുമെന്നാണ് പോളിയുടെ അഭിപ്രായം.
കൊച്ചി ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘങ്ങളെ ഉള്‍പ്പെടുത്തി പോളി ചില പരിശീലനം ആവിഷ്‌കരിച്ചിരുന്നു. ഡെല്‍റ്റ സ്റ്റഡി സ്‌കൂളിലെ കുട്ടികള്‍ ബിനാലെയിലെ പത്തു പ്രദര്‍ശനം പഠന വിഷയമാക്കി. ആര്‍ക്കിടക്ചര്‍ പവലിയനെ തൂങ്ങുന്ന പൂന്തോട്ടമായാണ് അവര്‍ കണ്ടത്. ആസ്പിന്‍ വാളിനെ കാന്‍വാസിലാക്കുക എന്ന പരിശീലനമാണ് അടുത്ത ആഴ്ച സന്ദര്‍ശനത്തിനെത്തുന്ന മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കുന്നത്.
പ്രധാനവേദിയായ ആസ്പിന്‍വാളിലെ മാന്തോപ്പ് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്. അവര്‍ക്കിഷ്ടമുള്ളതെന്തും വരയ്ക്കാന്‍ സൗകര്യം ലഭിക്കുന്ന സ്ഥലം. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയില്‍ വരച്ച ചിത്രം നഗരത്തിലെ ഗ്ലോബല്‍ പബ്ലിക്‌സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കവി അനുരാധ നാലപ്പാട്ടിന്റെ ദി സെല്‍ ആന്‍ ഐ എന്ന ശാസ്ത്രാധിഷ്ഠിത കല പരിശീലന കളരിയും ഇതിനോടനുബന്ധിച്ച് ബിനാലെ വേദിയില്‍ നടന്നു.
കുട്ടികളിലെ സര്‍ഗാത്മകത വളര്‍ത്താന്‍ പൊതു ഇടങ്ങള്‍ കേരളത്തിലില്ലെന്ന പോരായ്മ പരിഹരിക്കാന്‍ കൂടിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ഇത്തരം പരിപാടിയുമായി മുന്നോട്ടു വരുന്നതെന്ന് ഈ സംരംഭത്തിന്റെ തലവന്‍ മനു ജോസ് പറഞ്ഞു. അതിനാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കായി വിട്ടു നല്‍കണം. സ്‌കൂളും വീടുമല്ലാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായി കലയുടെ അന്തരീക്ഷത്തില്‍ ഒരിടം എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment